- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിയറിലെ ഏറ്റവും വലിയ ഗ്ലാമർ പ്രകടനവുമായി റായ് ലക്ഷ്മി; നടിയുടെ ഹോട്ട് ലുക്കിലുള്ള രംഗങ്ങളുമായി ബോളിവുഡ് ചിത്രം ജൂലി 2 വിന്റെ ടീസർ പുറത്ത്
ലക്ഷ്മി റായി ബോളിവുഡിൽ നായികയായെത്തുന്ന ജൂലി 2 ന്റെ ടീസർ പുറത്ത്. തന്റെ അമ്പതാമത്തെ ചിത്രമായ ജൂലി 2 ൽ പുതിയ മേക്കോവറുമായാണ് ലക്ഷ്മി റായുടെ വരവ്.അതീവ ഗ്ലാമറിലാണ് റായി ലക്ഷ്മി ടീസറിൽ എത്തുന്നത്. റായി ലക്ഷ്മിയുടെ കരിയറിലെ ഏറ്റവും ഗ്ലാമർ പ്രകടനമാകും ചിത്രമെന്നാണ് സൂചന. സംവിധായകൻ ദീപക് ശിവ്ദസാനിയുടെ തന്നെ 2004 ചിത്രത്തിന്റെ സീക്വലാണ് 'ജൂലി 2'. നേഹ ധൂപിയയായിരുന്നു ആദ്യഭാഗത്തിൽ നായിക. അധോലോകത്തിന്റെ സ്വാധീനമടക്കമുള്ള ബോളിവുഡിന്റെ ഇരുണ്ട വശങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്നറിയുന്നു.സാഹചര്യങ്ങളുടെ സമ്മർദം മൂലം ലൈംഗിക തൊഴിലാളിയാകേണ്ടി വരുന്ന ഒരു യുവതിയുടെ കഥയാണ് ജൂലിയിൽ പറഞ്ഞിരിക്കുന്നത്. ഹിന്ദിക്ക് പുറമേ, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ചിത്രീകരണത്തിനുവേണ്ടി ശരീരഭാരമടക്കം ക്രമീകരിച്ചിരുന്നു റായ് ലക്ഷ്മി. 96 വ്യത്യസ്ത കോസ്റ്റിയൂമുകളിലാണ് നായിക ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സംവിധായകന്റേത് തന്നെയാണ് രചന.
ലക്ഷ്മി റായി ബോളിവുഡിൽ നായികയായെത്തുന്ന ജൂലി 2 ന്റെ ടീസർ പുറത്ത്. തന്റെ അമ്പതാമത്തെ ചിത്രമായ ജൂലി 2 ൽ പുതിയ മേക്കോവറുമായാണ് ലക്ഷ്മി റായുടെ വരവ്.അതീവ ഗ്ലാമറിലാണ് റായി ലക്ഷ്മി ടീസറിൽ എത്തുന്നത്. റായി ലക്ഷ്മിയുടെ കരിയറിലെ ഏറ്റവും ഗ്ലാമർ പ്രകടനമാകും ചിത്രമെന്നാണ് സൂചന.
സംവിധായകൻ ദീപക് ശിവ്ദസാനിയുടെ തന്നെ 2004 ചിത്രത്തിന്റെ സീക്വലാണ് 'ജൂലി 2'. നേഹ ധൂപിയയായിരുന്നു ആദ്യഭാഗത്തിൽ നായിക. അധോലോകത്തിന്റെ സ്വാധീനമടക്കമുള്ള ബോളിവുഡിന്റെ ഇരുണ്ട വശങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്നറിയുന്നു.സാഹചര്യങ്ങളുടെ സമ്മർദം മൂലം ലൈംഗിക തൊഴിലാളിയാകേണ്ടി വരുന്ന ഒരു യുവതിയുടെ കഥയാണ് ജൂലിയിൽ പറഞ്ഞിരിക്കുന്നത്. ഹിന്ദിക്ക് പുറമേ, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.
ചിത്രീകരണത്തിനുവേണ്ടി ശരീരഭാരമടക്കം ക്രമീകരിച്ചിരുന്നു റായ് ലക്ഷ്മി. 96 വ്യത്യസ്ത കോസ്റ്റിയൂമുകളിലാണ് നായിക ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സംവിധായകന്റേത് തന്നെയാണ് രചന.