- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂലൈ മാസം വന്നെത്തി; വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്താൻ റോഡ് സേഫ്റ്റി അഥോറിറ്റി; ജൂലൈ മാസം അപകടങ്ങളുടെ മാസമെന്ന് റിപ്പോർട്ട്
ഡബ്ലിൻ: ഹൈവേകളിലും ബൈവേകളിലും വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്താൻ റോഡ് സേഫ്റ്റി അഥോറിറ്റി. ജൂലൈ മാസം അപകടങ്ങളുടെ മാസമാണെന്നും അതുകൊണ്ടു തന്നെ വാഹനവുമായി നിരത്തിലിറങ്ങുമ്പോൾ ശ്രദ്ധ പുലർത്തണമെന്നും ആർഎസ്എ നിർദേശിക്കുന്നു. മുൻ വർഷങ്ങളിലെ കണക്ക് അനുസരിച്ച് ജൂലൈ മാസമാണ് ഏറ്റവും കൂടുതൽ അപകടമരണങ്ങൾ സംഭവിക്കുന്നത്. ജൂലൈ മാസത്തിലെ ഞായറാഴ്ചകളിലും വൈകുന്നേരം ആറിനും രാത്രി എട്ടിനും ഇടയ്ക്കുള്ള സമയവും ഏറ്റവും അപകടകരമായ സമയങ്ങളാണ്. ജൂലൈ മാസം അപകടങ്ങളുടെ മാസമായി കണക്കാൻ ഒട്ടേറെ കാരണങ്ങളും റോഡ് സേഫ്റ്റി ഓഫീസറായ നോയൽ ഗിബ്ബൺസ് നിരത്തുന്നു. ഏറ്റവും കൂടുതൽ അവധിയുടെ ടൂറിസ്റ്റുകളുടെ എണ്ണവും വർധിക്കുന്നത് ജൂലൈ മാസത്തിലാണ്. മെച്ചപ്പെട്ട കാലാവസ്ത മൂലം വാഹനങ്ങളുടെ വേഗത വർധിക്കുന്നു. സൂര്യന്റെ സ്ഥാനം മാറുന്നതോടെ കൂടുതൽ പ്രകാശം അനുഭവപ്പെടുന്നു. മാത്രമല്ല, റോഡുകളിലേക്ക് ചെറുപ്പക്കാരായ ഡ്രൈവർമാർ വാഹനങ്ങളുമായി ഇറങ്ങുന്നതും ഈ മാസമാണ്. കൂടാതെ സീസണൽ സ്‌പോർട്ടിങ് ഇവന്റുകൾ കൂടുതൽ അരങ്ങേറുന്നതും ജൂലൈ മാസമായതിനാൽ അതിനനുസ
ഡബ്ലിൻ: ഹൈവേകളിലും ബൈവേകളിലും വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്താൻ റോഡ് സേഫ്റ്റി അഥോറിറ്റി. ജൂലൈ മാസം അപകടങ്ങളുടെ മാസമാണെന്നും അതുകൊണ്ടു തന്നെ വാഹനവുമായി നിരത്തിലിറങ്ങുമ്പോൾ ശ്രദ്ധ പുലർത്തണമെന്നും ആർഎസ്എ നിർദേശിക്കുന്നു.
മുൻ വർഷങ്ങളിലെ കണക്ക് അനുസരിച്ച് ജൂലൈ മാസമാണ് ഏറ്റവും കൂടുതൽ അപകടമരണങ്ങൾ സംഭവിക്കുന്നത്. ജൂലൈ മാസത്തിലെ ഞായറാഴ്ചകളിലും വൈകുന്നേരം ആറിനും രാത്രി എട്ടിനും ഇടയ്ക്കുള്ള സമയവും ഏറ്റവും അപകടകരമായ സമയങ്ങളാണ്.
ജൂലൈ മാസം അപകടങ്ങളുടെ മാസമായി കണക്കാൻ ഒട്ടേറെ കാരണങ്ങളും റോഡ് സേഫ്റ്റി ഓഫീസറായ നോയൽ ഗിബ്ബൺസ് നിരത്തുന്നു. ഏറ്റവും കൂടുതൽ അവധിയുടെ ടൂറിസ്റ്റുകളുടെ എണ്ണവും വർധിക്കുന്നത് ജൂലൈ മാസത്തിലാണ്. മെച്ചപ്പെട്ട കാലാവസ്ത മൂലം വാഹനങ്ങളുടെ വേഗത വർധിക്കുന്നു. സൂര്യന്റെ സ്ഥാനം മാറുന്നതോടെ കൂടുതൽ പ്രകാശം അനുഭവപ്പെടുന്നു. മാത്രമല്ല, റോഡുകളിലേക്ക് ചെറുപ്പക്കാരായ ഡ്രൈവർമാർ വാഹനങ്ങളുമായി ഇറങ്ങുന്നതും ഈ മാസമാണ്. കൂടാതെ സീസണൽ സ്‌പോർട്ടിങ് ഇവന്റുകൾ കൂടുതൽ അരങ്ങേറുന്നതും ജൂലൈ മാസമായതിനാൽ അതിനനുസരിച്ച് തിരക്കും വർധിക്കുന്നു.
2016-ൽ ഇതുവരെ 84 പേർ ഐറീഷ് റോഡ് അപകടങ്ങളിൽ മരിച്ചതായും റിപ്പോർട്ടുണ്ട്. 2015-നെ അപേക്ഷിച്ച് 14 മരണങ്ങളാണ് ഈ കാലയളവിൽ വർധിച്ചിട്ടുള്ളത്. ജൂൺ മാസം തന്നെ പത്തു പേരുടെ ജീവനാണ് റോഡ് അപകടങ്ങളിൽ പൊലിഞ്ഞത്. ജൂലൈ മാസം അപകട മരണങ്ങളുടെ മാസമെന്ന് പേടിയിൽ കൂടുതൽ സുരക്ഷ നടപടികളാണ് അധികൃതർ കൈക്കൊണ്ടിട്ടുള്ളത്. വാഹനവുമായി പുറത്തിറങ്ങുന്നവർ അതനുസരിച്ച് തങ്ങളുടെ ഭാഗവും സുരക്ഷിതമാക്കണമെന്നും ആർഎസ്എ അഭ്യർത്ഥിക്കുന്നു.