- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ധന വില വർധിച്ചു; സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് ജനങ്ങൾ പൊതുഗതാഗത സൗകര്യങ്ങളിലേക്ക് ചേക്കേറുന്നു; ബസുകളിൽ പതിവിലും കൂടുതൽ തിരക്കെന്ന് റിപ്പോർട്ട്
കുവൈറ്റ് സിറ്റി: ഇന്ധനവിലയിലുണ്ടായ വർധന ജനങ്ങളെ പൊതുഗതാഗത സൗകര്യങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചതായി റിപ്പോർട്ട്. സർക്കാരിന്റെ വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ധന വിലയിൽ വർധന വരുത്താൻ തീരുമാനിച്ചത്. ഇന്ധനവിലയിൽ പെട്ടെന്നുണ്ടായ വർധന സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ അധികബാധ്യതയാണ് വരുത്തി വച്ചത്. അതുകൊണ്ടു തന്നെ സ്വന്തം വാഹനം പുറത്തിറക്കുന്നതിന് പകരം ഭൂരിഭാഗം പേരും പൊതുഗതാഗത സൗകര്യങ്ങളെ ആശ്രയിച്ചു തുടങ്ങിയിരിക്കകുയാണ് ഇപ്പോൾ. ഇന്ധന വില വർധന ടാക്‌സി നിരക്കുകൾ വർധിക്കുന്നതും ഇടയാക്കിയതോടെ ചെലവു ചുരുക്കാൻ പൊതുഗതാഗതമല്ലാതെ മറ്റു മാർഗമില്ലാതായിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് കുറഞ്ഞതോടെ പലയിടങ്ങളിലും ഗതാഗതതിരക്കുകളും കുറഞ്ഞ സ്ഥിതിയാണ്. മിക്ക വികസിത രാജ്യങ്ങളിലും പൊതുഗതാഗതം ഗതാഗതസ്തംഭനം ഒഴിവാക്കുന്നതിന് ഏറെ പങ്കുവഹിക്കുന്നുണ്ട്. നിനച്ചിരിക്കാതെ ഇന്ധന വിലയിൽ വർധന വരുത്തിയത് സ്വദേശികളേയും വിദേശികളേയും ഒരുപോലെയാണ് കഷ്ടത്തിലാക്കിയത്. സ്വന്തം വാഹനവുമായി പുറത്തിറങ്ങുകയെന്ന
കുവൈറ്റ് സിറ്റി: ഇന്ധനവിലയിലുണ്ടായ വർധന ജനങ്ങളെ പൊതുഗതാഗത സൗകര്യങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചതായി റിപ്പോർട്ട്. സർക്കാരിന്റെ വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ധന വിലയിൽ വർധന വരുത്താൻ തീരുമാനിച്ചത്. ഇന്ധനവിലയിൽ പെട്ടെന്നുണ്ടായ വർധന സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ അധികബാധ്യതയാണ് വരുത്തി വച്ചത്. അതുകൊണ്ടു തന്നെ സ്വന്തം വാഹനം പുറത്തിറക്കുന്നതിന് പകരം ഭൂരിഭാഗം പേരും പൊതുഗതാഗത സൗകര്യങ്ങളെ ആശ്രയിച്ചു തുടങ്ങിയിരിക്കകുയാണ് ഇപ്പോൾ.
ഇന്ധന വില വർധന ടാക്‌സി നിരക്കുകൾ വർധിക്കുന്നതും ഇടയാക്കിയതോടെ ചെലവു ചുരുക്കാൻ പൊതുഗതാഗതമല്ലാതെ മറ്റു മാർഗമില്ലാതായിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് കുറഞ്ഞതോടെ പലയിടങ്ങളിലും ഗതാഗതതിരക്കുകളും കുറഞ്ഞ സ്ഥിതിയാണ്. മിക്ക വികസിത രാജ്യങ്ങളിലും പൊതുഗതാഗതം ഗതാഗതസ്തംഭനം ഒഴിവാക്കുന്നതിന് ഏറെ പങ്കുവഹിക്കുന്നുണ്ട്.
നിനച്ചിരിക്കാതെ ഇന്ധന വിലയിൽ വർധന വരുത്തിയത് സ്വദേശികളേയും വിദേശികളേയും ഒരുപോലെയാണ് കഷ്ടത്തിലാക്കിയത്. സ്വന്തം വാഹനവുമായി പുറത്തിറങ്ങുകയെന്നത് ഇപ്പോൾ വൻ ചെലവുള്ള കാര്യമായി മാറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ കഴിവതും ബസുകളേയും മറ്റു പൊതുഗതാഗത സൗകര്യങ്ങളേയും ഉപയോഗപ്പെടുത്താനുള്ള അവസ്ഥയിലേക്ക് മിക്കവരും എത്തിക്കഴിഞ്ഞു. ജോലിസ്ഥലത്തേക്കും മറ്റും സ്ഥിരമായി പോകുന്നവർ ബസുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഇതുവഴി ഏറെ സാമ്പത്തിക ലാഭം ഉണ്ടാകുന്നുണ്ടെന്നും നിരവധി പേർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.