ലയാളത്തിലെ താരപുത്രന്മാരുടെ അരങ്ങേറ്റത്തിന് പിന്നാലെ തമിഴകത്തെയും താരപുത്രന്മാർ അഭിനയത്തിലേക്ക് കടക്കുന്നു.വിക്രമിന്റെ മകൻ ധ്രുവ് നായകനാവുന്ന വർമ്മയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതിന് പിന്നാലെ വിജയുടെ മകന്റെ ഷോർട്ട് ഫിലിം ട്രെയിലർ ശ്രദ്ധ നേടുന്നു. .

ദളപതി വിജയ്യുടെ മകൻ സഞ്ജയ് അഭിനയിച്ച ജംങ്ഷൻ ഷോർട് ഫിലിമിന്റെ 51 സെക്കന്റ് ദൈർഘ്യമുള്ള ടീസറാണ് സോഷ്യൽ മീഡിയ വഴി ലീക്കായത്. 18 കാരനായ സഞ്ജയ് പഠനം പൂർത്തിയാക്കിയ ഉടൻ ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നതിന്റെ സൂചനയാണിതെന്നാണ് ആരാധകർ പറയുന്നത്.

വർഷങ്ങൾക്കു മുൻപ് വേട്ടെക്കാരൻ സിനിമയിൽ നാൻ അടിച്ച താങ്കമാട്ടേൻ എന്ന ഗാനരംഗത്തിൽ അച്ഛനൊപ്പം കുട്ടി സഞ്ജയും നൃത്തച്ചുവടുകൾ വച്ചിരുന്നു. വിജയ്യുടെ മകൾ സാഷയും തെരി സിനിമയിൽ അച്ഛനൊപ്പം അഭിനയിച്ചിട്ടുണ്ട്. ജംങ്ഷൻ ഷോർട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നതും സഞ്ജയ് ആണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

എ.ആർ.മുരുകദോസ് സംവിധാനം ചെയ്യുന്ന സർക്കാർ സിനിമയിലാണ് വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കീർത്തി സുരേഷും വരലക്ഷ്മി ശരത്കുമാറുമാണ് ചിത്രത്തിലെ നായികമാർ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളാണ് ഇപ്പോൾ നടക്കുന്നത്. ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.