- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീണ്ട ഇടതൂർന്ന മുടി മുറിച്ച് തൊളോപ്പമാക്കി; ശരീരഭാരം ഒൻപത് കിലോയോളം കുറച്ചു; ജൂൺ എന്ന ചിത്രത്തിലെ സ്കൂൾ യൂണിഫോമിൽ നില്ക്കുന്ന രജീഷ വിജയന്റെ ലുക്കിന് പിന്നിലെ കഥ ഇങ്ങനെ
അനുരാഗ കരിക്കിൻ വെള്ളം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രജിഷ വിജയന്റെ പുതിയ ചിത്രമാണ് 'ജൂൺ'. ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് രജീഷ എത്തുന്നത്. അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആറ് ഗെറ്റ് അപ്പുകളിൽ ആണ് നടി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെ നടിയുടെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ചിത്രത്തിനായി തന്റെ ഇടതൂർന്ന മുടി തൊളോപ്പമാക്കിയിരിക്കുകയാണ് നടി.ജൂണിന് വേണ്ടി രജിഷക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നെന്നും മുടി മുറിച്ചതിന് പുറമെ താരം സിനിമയ്ക്കായി ഒൻപത് കിലോയോളം ഭാരം കുറച്ചെന്നും ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ബാബു പറയുന്നു. ഒരു കൗമാര വിദ്യാർത്ഥിയുടെ യൂണിഫോമിലുള്ള രജിഷയെ ആരും തിരിച്ചറിഞ്ഞില്ല. ഒരു പെൺകുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് സിനിമ പറയുന്നത്. പതിനേഴ് വയസ്സ് തൊട്ട് 25 വയസ്സ് വരെയുള്ള കഥാപാത്രങ്ങളെയാണ് രജിഷ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിജയ് ബാബു ആണ്
അനുരാഗ കരിക്കിൻ വെള്ളം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രജിഷ വിജയന്റെ പുതിയ ചിത്രമാണ് 'ജൂൺ'. ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് രജീഷ എത്തുന്നത്. അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആറ് ഗെറ്റ് അപ്പുകളിൽ ആണ് നടി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെ നടിയുടെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.
ചിത്രത്തിനായി തന്റെ ഇടതൂർന്ന മുടി തൊളോപ്പമാക്കിയിരിക്കുകയാണ് നടി.
ജൂണിന് വേണ്ടി രജിഷക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നെന്നും മുടി മുറിച്ചതിന് പുറമെ താരം സിനിമയ്ക്കായി ഒൻപത് കിലോയോളം ഭാരം കുറച്ചെന്നും ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ബാബു പറയുന്നു.
ഒരു കൗമാര വിദ്യാർത്ഥിയുടെ യൂണിഫോമിലുള്ള രജിഷയെ ആരും തിരിച്ചറിഞ്ഞില്ല. ഒരു പെൺകുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് സിനിമ പറയുന്നത്. പതിനേഴ് വയസ്സ് തൊട്ട് 25 വയസ്സ് വരെയുള്ള കഥാപാത്രങ്ങളെയാണ് രജിഷ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
വിജയ് ബാബു ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. അർജുൻ അശോകൻ, അജു വർഗീസ് എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ചിത്രം 2019 ഫെബ്രുവരിയിൽ തിയേറ്ററുകളിലെത്തും.ചിത്രം എല്ലാ പെൺകുട്ടികൾക്കും വേണ്ടി സമർപ്പിക്കുന്നുവെന്ന് വിജയ് ബാബു ഫേസ്‌ബുക്കിൽ പോസ്റ്റർ റിലിസ് ചെയ്തുകൊണ്ട് കുറിച്ചിരിക്കുന്നത്.