രാജ്യത്ത് ഏറെക്കാലമായി ജൂലിയർ ഡോക്ടർമാരുടെ ശമ്പളവ്യവസ്ഥയും ജോലി സമയവും സംബന്ധിച്ച് നിലനില്ക്കുന്ന പ്രശ്‌നങ്ങൾ വീണ്ടും ചുട്പിടിക്കുന്നു.ഈ പ്രശ്‌നങ്ങൾ പരിഹാരം കാണുന്നതിനായി രാജ്യത്തെജൂനിയർ ഡോക്ടർമാർ അടുത്താഴ്‌ച്ച സമരത്തിനിറങ്ങുന്നു. ഇതോടെ നൂറ് കണക്കി ശസ്ത്രിക്രിയകളുൾപ്പെടെ ആശുപത്രിയുടെ പ്രവർത്തനം നിലയ്ക്കുമെന്ന് റിപ്പോർട്ട്. വേതനവർദ്ധനവും ജോലിസമയം സംബന്ധിച്ചുള്ള പ്രശ്‌നങ്ങളുമാണ് ഡോക്ടർമാരെ സമരത്തിലേക്ക് നയിക്കുന്നത്.

അടുത്ത വ്യാഴാഴ്‌ച്ച രാവിലെ 7 ന് തുടങ്ങുന്ന സമരം 71 മണിക്കൂർ നീളും. ഡോക്ടർമാർ സമരമുന്നറിയിപ്പ് നല്കിയതോടെ മണിക്കൂറിന് 200 ഡോളർ ശമ്പളമെന്ന് വ്യവസ്ഥയുമായി ഡിസ്ട്രിക്ട് ഹെൽത്ത് ബോർഡും രംഗത്തെത്തിയിട്ടുണ്ട്.

രാജ്യത്തെ ഡോക്ടർമാർ യാതൊരു സുരക്ഷിതത്വമില്ലാതെ തുടർച്ചയായി 12 ദിവസങ്ങളോളും മണിക്കൂറുകൾ ജോലി ചെയ്യേണ്ടിവരുന്നെന്നും. രാത്രി ഷിഫ്റ്റുകളും തുടർച്ചയായി ചെയ്യേണ്ടി വരുന്നുണ്ടെന്നും റെസിഡെന്റ് ഡോക്ടേഴ്‌സ് അസോസിയേഷൻ ആരോപിക്കുന്നുഎന്തായാലും സമരം പ്രഖ്യാപിച്ചതോടെ നിരവധി രോഗികൾ ഇത് മൂലം പ്രതിസന്ധിയിലാകുമെന്ന് ഉറപ്പായിരിക്കുകയാണ്.