കാലിഫോർണിയ: എൻജിനീയറിങ് ഓഫ് ജുനിഫർ നെറ്റ് വർക്സ് വൈസ് പ്രസിഡന്റും ഇന്ത്യൻ അമേരിക്കൻ വംശജനുമായ നരീൻ പ്രഭുദാസ്, ഭാര്യറെയ്നി എന്നിവർ മകളുടെ മുൻ കാമുകന്റെ വെടിയേറ്റ് മരിച്ചു.

സാൻഹൊസെയിലുള്ള വീട്ടിൽ വച്ചു മെയ് നാലിനായിരുന്നു സംഭവം. സംഭവംനടക്കുമ്പോൾ ഇവരെ കൂടാതെ രണ്ടു മക്കളും ഉണ്ടായിരുന്നു. ദമ്പതിമാരുടെമകളുടെ മുൻ കാമുകൻ വീട്ടിലേക്ക് പ്രവേശിച്ച് ആദ്യം വെടിയുതിർത്തത്നരീനു നേരെയായിരുന്നു. തുടർന്നു ഭാര്യ റെയ്നിക്കുനേരേയുംവെടിയുതിർത്തു. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മെയ്
അഞ്ചിന് സാൻഹൊസെ പൊലീസ് ചീഫ് ഗാർസിയ പത്രസമ്മേളനത്തിൽ വെളിപ്പെടു ത്തിയതാണിത്.

വെടിവെയ്ക്കുന്നതിനിടിയിൽ മൂത്ത മകൻ വീട്ടിൽ നിന്നും രക്ഷപെട്ടുപൊലീസിനെ വിവരം അറിയിച്ചതിനെതുടർന്ന് എത്തിച്ചേർന്ന പ്രതിഇരുപത്തിനാലുകാരനായ മിർസ ടെയ്ലിനോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു.എന്നാൽ വീട്ടിനകത്തുണ്ടായിരുന്ന ഇളയ മകൾ ബന്ദിയാക്കിവെച്ച്
പൊലീസുമായി വിലപേശാനായിരുന്നു മിർസയുടെ തീരുമാനം. പൊലീസിന്റെ അനുന യശ്രമങ്ങൾ പരാജയപ്പെട്ടതോടെ സ്വാറ്റ് ടീം മിർസയെ വെടിവെച്ച്കൊല്ലുകയായിരുന്നു. മിർസ വീട്ടിൽ കടക്കുന്നതു തടഞ്ഞുകൊണ്ട് ഡിസംബർഒന്നിനു കോടതി ഉത്തരവിട്ടിരുന്നു.

ദമ്പതിമാരുടെ മകൾ മുംബൈയിൽ പഠിക്കുന്ന ലൈലയുമായുള്ള ബന്ധംനഷ്ടപ്പെട്ട തായിരിക്കാം പ്രതിയെ കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചതെന്നുകരുതുന്നു. വീടിനകത്തു ണ്ടായിരുന്ന ഇളയ മകൾ റെയ്ച്ചൽ അപകടം കൂടാതെരക്ഷപെട്ടു.