ദുബായ്: ദുബായ് സ്‌കൂളുകളിൽ അടുത്ത അധ്യയനവർഷം ജങ്ക്ഫുഡുകൾക്ക് വിലക്കേർ പ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി സ്‌കൂൾ കാന്റീനുകൾക്ക് ദുബായ് മുനിസിപ്പാലിറ്റി പുതിയ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.

ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കുട്ടികളിലെ അമിത വണ്ണം കുറയ്ക്കാനാണ് ഇത് വഴി ലക്ഷ്യമിടുന്നത്. പുതിയ മാർഗനിർദേശങ്ങൾ അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും. ദുബായിലെ സ്‌കൂളുകളിൽ ജങ്ക് ഫുഡുകൾ വിതരണം ചെയ്യുന്ന കമ്പനികളെയും നിയന്ത്രിക്കും. ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയ വിഭവങ്ങൾ, കാർബൺ അടങ്ങിയ പാനീയങ്ങൾ, ചോക്ക്ലേറ്റുകൾ, വറുത്ത സാധനങ്ങൾ എന്നിവ കുട്ടികൾക്ക് നൽകാൻ അനുവദിക്കില്ല.

നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്ന് അധികൃതർ കർശനമായി നിരീക്ഷിക്കും. സ്‌കൂളിന് ഇത് സംബന്ധിച്ച് നിർദേശങ്ങൾ നൽകിക്കഴിഞ്ഞു. എന്നാൽ ഇക്കാര്യം സ്‌കൂൾ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.