- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജുറാസിക്ക് പാർക്ക് സിരീസിലെ അഞ്ചാമത്തെ ചിത്രം ഉടൻ റിലീസിന്; ട്രെയിലർ റിലീസ് ചെയ്ത് മണിക്കുറുകൾക്കുള്ളിൽ കണ്ടത് മുപ്പത് ലക്ഷം പേർ; ആരാധകർ ഏറ്റെടുത്ത ട്രൈലർ കാണാം
മുംബൈ: യൂണിവേഴ്സൽ പിക്ചേഴ്സിന്റെ ബാനറിൽ ഫ്രാങ്ക് മാർഷൽ, പാട്രിക്ക് ക്രൗലേയ് തുടങ്ങിയവർ ചേർന്നായിരുന്നു ഈ ചിത്രം നിർമ്മിച്ചിരുന്നത്.അറുപത് രാജ്യങ്ങളിലായി പുറത്തിറങ്ങിയ ചിത്രം അഞ്ഞൂറ് മില്ല്യനായിരുന്നു തിയ്യേറ്ററുകളിൽ നിന്നും കളക്റ്റ് ചെയ്തിരുന്നത്. ഹോളിവുഡിൽ അക്കൊല്ലമിറങ്ങിയ രണ്ടാമത്തെ വലിയ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ജുറാസിക്ക് വേൾഡ്. ഹോളിവുഡ് സിനിമ പ്രേമികളുടെ ഇഷ്ട ചിത്രങ്ങളിലൊന്നായിരുന്നു 2015ൽ പുറത്തിറങ്ങിയ ജൂറാസിക്ക് വേൾഡ്. കോളിൻ ട്രെവറോ സംവിധാനം ചെയ്ത ചിത്രം മികച്ചൊരു സയൻസ് ഫിക്ഷൻ അഡ്വഞ്ചറസ് സിനിമകളിലൊന്നായാണ് പുറത്തിറങ്ങിയിരുന്നത്. ക്രിസ് പ്രാറ്റ്, നിക്ക് റോബിൻസൺ,ഇർഫാൻ ഖാൻ തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിൽ നിന്നും ലഭിച്ചിരുന്നത്. ജുറാസിക്ക് വേൾഡിന്റെ രണ്ടാം ഭാഗമാണ് ജുറാസിക്ക് വേൾഡ് ഫാളെൻ കിങ്ഡം എന്ന ചിത്രം. ആദ്യ ഭാഗത്തിന്റെ വൻവിജയമാണ് ചിത്രത്തിനൊരു രണ്ടാം ഭാഗമിറക്കാൻ അണിയറപ്രവർത്തകരെ പ്രേരിപ്പിച്ചിരുന്നത്. ജെ.എ
മുംബൈ: യൂണിവേഴ്സൽ പിക്ചേഴ്സിന്റെ ബാനറിൽ ഫ്രാങ്ക് മാർഷൽ, പാട്രിക്ക് ക്രൗലേയ് തുടങ്ങിയവർ ചേർന്നായിരുന്നു ഈ ചിത്രം നിർമ്മിച്ചിരുന്നത്.അറുപത് രാജ്യങ്ങളിലായി പുറത്തിറങ്ങിയ ചിത്രം അഞ്ഞൂറ് മില്ല്യനായിരുന്നു തിയ്യേറ്ററുകളിൽ നിന്നും കളക്റ്റ് ചെയ്തിരുന്നത്. ഹോളിവുഡിൽ അക്കൊല്ലമിറങ്ങിയ രണ്ടാമത്തെ വലിയ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ജുറാസിക്ക് വേൾഡ്.
ഹോളിവുഡ് സിനിമ പ്രേമികളുടെ ഇഷ്ട ചിത്രങ്ങളിലൊന്നായിരുന്നു 2015ൽ പുറത്തിറങ്ങിയ ജൂറാസിക്ക് വേൾഡ്. കോളിൻ ട്രെവറോ സംവിധാനം ചെയ്ത ചിത്രം മികച്ചൊരു സയൻസ് ഫിക്ഷൻ അഡ്വഞ്ചറസ് സിനിമകളിലൊന്നായാണ് പുറത്തിറങ്ങിയിരുന്നത്. ക്രിസ് പ്രാറ്റ്, നിക്ക് റോബിൻസൺ,ഇർഫാൻ ഖാൻ തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിൽ നിന്നും ലഭിച്ചിരുന്നത്.
ജുറാസിക്ക് വേൾഡിന്റെ രണ്ടാം ഭാഗമാണ് ജുറാസിക്ക് വേൾഡ് ഫാളെൻ കിങ്ഡം എന്ന ചിത്രം. ആദ്യ ഭാഗത്തിന്റെ വൻവിജയമാണ് ചിത്രത്തിനൊരു രണ്ടാം ഭാഗമിറക്കാൻ അണിയറപ്രവർത്തകരെ പ്രേരിപ്പിച്ചിരുന്നത്. ജെ.എ ബയോനയാണ് ജുറാസിക്ക് വേൾഡിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത്.ദ ഇംപോസിബിൾ, ഓർഫനേജ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് ജെ എ ബയോന. യൂണിവേഴ്സൽ പിക്ചേഴ്സ് തന്നെ നിർമ്മിക്കുന്ന ചിത്രത്തിൽ ആദ്യ ഭാഗത്തി്ൽ അഭിനയിച്ച താരങ്ങളെല്ലാം തന്നെയും എത്തുന്നുണ്ട്. ജൂൺ 22നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിലെത്തുന്നത്. ജെയിംസ് ക്രോവെൽ. ടെഡ് ലെവിൻ, ജസ്റ്റിസ് സ്മിത്ത്,റഫേ സ്പോൾ. ഇസബെല്ലാ സെർമൻ, എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ജുറാസിക്ക് പാർക്ക് സിരീസിലെ അഞ്ചാമത്തെ ചിത്രമാണ് ജുറാസിക്ക് വേൾഡ് ഫാളെൻ കിങ്ഡം എന്ന ചിത്രം.ചിത്രത്തിന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ പുറത്തിറങ്ങി. പ്രേക്ഷകരെ ചിത്രം കാണാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ത്രില്ലടിപ്പിക്കുന്ന രംഗങ്ങളാണ് ചിത്രത്തിന്റെ ട്രെയിലറിൽ അണിയറപ്രവർത്തകർ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിനായി കാത്തിരുന്ന പോലെ രണ്ടാം ഭാഗം കാണാൻ വേണ്ടിയും ആകാംക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. വിദേശത്തെന്ന പോലെ ഇന്ത്യയിലെ ബോക്സ് ഓഫീസുകളിലും തരംഗം സൃഷ്ടിച്ചു മുന്നേറിയ ചിത്രമായിരുന്നു ജുറാസിക്ക് വേൾഡ്. ട്രെയിലർ റിലീസ് ചെയ്ത് മണിക്കുറുകൾക്കുള്ളിൽ മുപ്പത് ലക്ഷത്തിലധികം പേരാണ് യൂടുബിൽ കണ്ടിരിക്കുന്നത്. കൂടാതെ ട്വിറ്ററിൽ ചിത്രത്തിന്റെ ട്രെയിലർ ട്രെൻഡിങ് ആയി മാറുകയും ചെയ്തിട്ടുണ്ട്.