- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജഡബന്ധിതമായ ജീവിതത്തെ ഇക്കുറി ആരും തുടർയാനത്തിൽ ആത്മീയതയുടെ വെളിപാടാക്കിയില്ല'! പരിഹാസങ്ങൾക്ക് ഇടകൊടുക്കാതെ ചലച്ചിത്ര പുരസ്കാര നിർണയ സമിതിയുടെ വിലയിരുത്തലുകൾ
തിരുവനന്തപുരം: കഴിഞ്ഞ തവണ ചലച്ചിത്ര പുരസ്‌കാരങ്ങൾ നിർണയിച്ചു കഴിഞ്ഞ് ജൂറി പുറത്തിറക്കിയ പ്രശംസാക്കുറിപ്പ് സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്ത ഒന്നാണ്. ജോൺ പോളിന്റെ നേതൃത്വത്തിലുള്ള ജൂറിയുടെ പ്രശംസാക്കുറിപ്പിലെ കടുകട്ടി ഭാഷ അന്നു സോഷ്യൽ മീഡിയയുടെ പരിഹാസത്തിനു പാത്രമായിരുന്നു. ജഡബന്ധിതമായി ജീവിതത്തെ തുടർയാനത്തിൽ ആത്മീയതയുടെ വെളിപ
തിരുവനന്തപുരം: കഴിഞ്ഞ തവണ ചലച്ചിത്ര പുരസ്‌കാരങ്ങൾ നിർണയിച്ചു കഴിഞ്ഞ് ജൂറി പുറത്തിറക്കിയ പ്രശംസാക്കുറിപ്പ് സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്ത ഒന്നാണ്. ജോൺ പോളിന്റെ നേതൃത്വത്തിലുള്ള ജൂറിയുടെ പ്രശംസാക്കുറിപ്പിലെ കടുകട്ടി ഭാഷ അന്നു സോഷ്യൽ മീഡിയയുടെ പരിഹാസത്തിനു പാത്രമായിരുന്നു.
ജഡബന്ധിതമായി ജീവിതത്തെ തുടർയാനത്തിൽ ആത്മീയതയുടെ വെളിപാടുകളായി പരിണമിച്ചുയർത്തിയ ദൃശ്യാവിഷ്‌കാരവൈഭവമെന്നായിരുന്നു സംവിധായകനെ വിലയിരുത്താൻ ജൂറി പറഞ്ഞ വാക്കുകൾ. യഥാതഥത്തിന്റെ ചോരനേരുതേമ്പി നിൽക്കുന്ന പ്രമേയത്തിന്റെ ദൃശ്യാവിഷ്‌കാര മികവെന്ന് അന്ന് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഒറ്റാലിനെ ജൂറി വിശേഷിപ്പിച്ചു.
എന്നാൽ ഇത്തരം കടുകട്ടി പ്രയോഗങ്ങളൊന്നുമില്ലാതെയാണ് ഇത്തവണത്തെ ജൂറിയുടെ പ്രശംസാക്കുറിപ്പ്. ഓരോ അവാർഡും നൽകാനിടയാക്കിയ സാഹചര്യം ഏറ്റവും ലളിതമായിത്തന്നെ വിശദീകരിച്ചാണ് ഇത്തവണ പ്രശംസാപത്രമുള്ളത്.
ജൂറിയുടെ വിലയിരുത്തൽ ഇങ്ങനെ:
മികച്ച കഥാചിത്രം ഒഴിവുദിവസത്തെ കളി
സംവിധായകൻ സനൽകുമാർ ശശിധരൻ
നിർമ്മാതാവ് ഷാജി മാത്യു & അരുണ മാത്യു
(നിർമ്മാതാവിന് 1,00,000/ രൂപയും ശില്പവും പ്രശസ്തിപത്രവും വീതം. സംവിധായകന് 2,00,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- വർത്തമാനകാല സാമൂഹ്യരാഷ്ട്രീയ ജീവിതത്തിന്റെ ബഹുസ്വരമാനങ്ങളുടെ സത്യസന്ധമായ നേർക്കാഴ്ച. ജാതീയതയും സ്ത്രീവിരുദ്ധതയും ഊറിക്കിടക്കുന്ന മലയാളിയുടെ ആൺജീവിതങ്ങളിലേക്കുള്ള അഗാധമായ ഉൾപ്പിരുവകളാൽ സമ്പന്നമാണ് ഈ ചിത്രം.
മികച്ച രണ്ടാമത്തെ ചിത്രം അമീബ
സംവിധായകൻ മനോജ് കാന
നിർമ്മാതാവ് പ്രിയേഷ് കുമാർ പി കെ
(നിർമ്മാതാവിന് 1,50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും. സംവിധായകന് 1,50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ഇരകളുടെ ജീവിതത്തിന്റെ നേർസാക്ഷ്യം. വിഷപ്രയോഗം സൃഷ്ടിക്കുന്ന ശാരീരികവും മാനസികവും പാരിസ്ഥിതികവുമായ ആഘാതങ്ങളെ അതിതീക്ഷ്ണമായി അനുവാചകരിലേക്ക് പകർന്നുനൽകുന്നു ഈ ചിത്രം.
മികച്ച സംവിധായകൻ മാർട്ടിൻ പ്രക്കാട്ട്
ചിത്രം ചാർലി
(2,00,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- അപചയിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമയിൽ സാങ്കേതികവും സർഗാത്മകവുമായ നവീകരണത്തിനുള്ള മികച്ച ശ്രമം.
മികച്ച നടൻ ദുൽഖർ സൽമാൻ
ചിത്രം ചാർലി
(1,00,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- കഥാപാത്രത്തിന്റെ പ്രകാശംനിറഞ്ഞ യൗവനത്തെ അനായാസമായി തന്നിലേക്കാവാഹിക്കുകയും അത് അതേ തീവ്രതയോടെ പ്രേക്ഷകരിലേക്ക് പ്രസരിപ്പിക്കുകയും ചെയ്യുന്ന അഭിനയത്തികവിന്.
മികച്ച നടി പാർവതി
ചിത്രങ്ങൾ ചാർലി, എന്ന് നിന്റെ മൊയ്തീൻ
(1,00,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- പ്രണയത്തിന്റെ തീർത്തും വ്യത്യസ്തമായ രണ്ടുമുഖങ്ങളെ തന്മയത്തത്തോടെ ആവിഷ്‌ക്കരിച്ച അഭിനയമികവിന്.
മികച്ച സ്വഭാവ നടൻ പ്രേംപ്രകാശ്
ചിത്രം നിർണായകം
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- ഇരുത്തംവന്ന അഭിനയശൈലിയിലൂടെ കഥാപാത്രത്തിന്റെ അന്തർ സംഘർഷങ്ങളെ വ്യാഖ്യാനിച്ചതിന്.
മികച്ച സ്വഭാവ നടി അഞ്ജലി പി വി
ചിത്രം ബെൻ
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- സ്വന്തം മകന്റെ ഭാവിജീവിതം വാർത്തെടുക്കാനുള്ള ശ്രമത്തിൽ സ്വയം ഇരയായിമാറുന്ന ഒരമ്മയുടെ ദൈന്യത, തീക്ഷ്ണതയോടെ അവതരിപ്പിച്ചതിന്.
മികച്ച ബാലതാരം(ആൺ) ഗൗരവ് ജി മേനോൻ
ചിത്രം ബെൻ
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- അശാസ്ത്രീയ വിദ്യാഭ്യാസത്തിന്റെയും ചികിത്സാസമ്പ്രദായങ്ങളുടെയും ഇരയായിമാറുന്ന ബാല്യത്തെ അതീവ മികവോടെ അവതരിപ്പിച്ച അഭിനയത്തികവിന്.
മികച്ച ബാലതാരം(പെൺ) ജാനകി മേനോൻ
ചിത്രം മാൽഗുഡി ഡെയ്‌സ്
(50,000/ രൂപയും പ്രശസ്തിപത്രവും)
- കുട്ടിത്തത്തിന്റെ കൗതുകങ്ങളും ഒറ്റപ്പെടലിന്റെ വിഹ്വലതകളും ദീപ്തമായി അവതരിപ്പിച്ച നിഷ്‌ക്കളങ്ക ബാല്യം.
മികച്ച കഥാകൃത്ത് ഹരികുമാർ
ചിത്രം കാറ്റും മഴയും
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- മനുഷ്യശരീരത്തിലെ അവയവങ്ങൾക്കുപോലും വർഗീയത കണക്കുപറഞ്ഞുതുടങ്ങുന്ന ഭീഷണമായ കാലത്തെ അടയാളപ്പെടുത്തുന്ന രചന.
മികച്ച ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ
ചിത്രം ചാർലി, എന്ന് നിന്റെ മൊയ്തീൻ, നീന
(50,000/ രൂപയും പ്രശസ്തിപത്രവും)
- വ്യത്യസ്ത പ്രമേയങ്ങളെ മിഴിവുറ്റതാക്കിത്തീർത്ത വ്യത്യസ്തങ്ങളായ ചിത്രീകരണത്തിലെ ഛായാഗ്രഹണമികവിന്.
മികച്ച തിരക്കഥാകൃത്ത് ഉണ്ണി ആർ & മാർട്ടിൻ പ്രക്കാട്ട്
ചിത്രം ചാർലി
(25,000/ രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)
- മനുഷ്യനന്മയിലൂന്നിയ പ്രമേയത്തെ ജീവിതസമ്പന്നമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ച് ദുർമേദസ്സ് ഒട്ടുമില്ലാത്ത ആവിഷ്‌കാരമികവിന്.
മികച്ച തിരക്കഥ(അഡാപ്‌റ്റേഷൻ) മുഹമ്മദ് റാസി
ചിത്രം വെളുത്ത രാത്രികൾ
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- മനുഷ്യബന്ധങ്ങളിലെ സങ്കീർണതകളിലൂടെ സഞ്ചരിച്ച ഡോസ്‌റ്റോസ്‌കിയുടെ രചനയ്ക്ക് നൽകിയ ഭാവപൂർണമായ പുനഃരാഖ്യാനം
മികച്ച ഗാനരചയിതാവ് റഫീഖ് അഹമ്മദ്
ഗാനം കാത്തിരുന്നു കാത്തിരുന്നു പുഴമെലിഞ്ഞു
ചിത്രം എന്ന് നിന്റെ മൊയ്തീൻ
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- ഭാഷയുടെ തെളിമയാർന്ന കാവ്യസൗന്ദര്യം പദങ്ങളിൽ കാത്തുസൂക്ഷിക്കുന്ന കരുത്തുറ്റ രചനയ്ക്ക്.
മികച്ച സംഗീത സംവിധായകൻ രമേഷ് നാരായൺ
ഗാനം പശ്യതി ദിശി ദിശി &
ശാരദാംബരം ചാരുചന്ദ്രിക
ചിത്രം ഇടവപ്പാതി & എന്ന് നിന്റെ മൊയ്തീൻ
(50,000/ രൂപയും പ്രശസ്തിപത്രവും)
- സംഗീതത്തിന്റെ ആത്മാവ് നഷ്ടമായിക്കൊണ്ടിരിക്കുന്ന കാലത്ത് അതിന്റെ മികവിനെ തിരിച്ചുപിടിക്കുവാനുള്ള വിജയകരമായ യത്‌നമാണ് രമേഷ് നാരായണന്റെ സംഗീതം.
മികച്ച സംഗീത സംവിധായകൻ ബിജിബാൽ
(പശ്ചാത്തല സംഗീതം)
ചിത്രം പത്തേമാരി & നീന
50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- സിനിമയുടെ ദൃശ്യാവിഷ്‌ക്കാരത്തിന് മികവും ഔന്നത്യവും ഒരുക്കുന്ന ഔചിത്യപൂർണമായ ശബ്ദവിന്യാസത്തിന്.
മികച്ച പിന്നണിഗായകൻ പി ജയചന്ദ്രൻ
ഗാനങ്ങൾ ഞാനൊരു മലയാളി
മലർവാകക്കൊമ്പത്തെ (യുഗ്മഗാനം) &
ശാരദാംബരം (യുഗ്മഗാനം)
ചിത്രം ജിലേബി, എന്നും എപ്പോഴും &
എന്ന് നിന്റെ മൊയ്തീൻ
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- ചലച്ചിത്രഗാനാലാപനത്തിന്റെ സുവർണകാലം ഓർമ്മിപ്പിക്കുന്ന ഭാവഗായകസാന്നിദ്ധ്യം.
മികച്ച പിന്നണി ഗായിക മധുശ്രീ നാരായൺ
ഗാനം പശ്യതി ദിശി ദിശി
ചിത്രം ഇടവപ്പാതി
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- കുറ്റമറ്റ രീതിയിൽ ഭാവസാന്ദ്രതകൊണ്ട് ശ്രദ്ധേയമായ ആലാപനം
മികച്ച ചിത്ര സംയോജകൻ മനോജ്
ചിത്രം ഇവിടെ
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- പ്രമേയത്തിന്റെ ഭാവത്തിന് ഊർജസ്വലതയും കൃത്യതയും നൽകുന്ന ചിത്രസംയോജനത്തിന്.
മികച്ച കലാസംവിധായകൻ ജയശ്രീ ലക്ഷ്മി നാരായണൻ
ചിത്രം ചാർലി
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- ഭാവനാപൂർണമായ ഒരു കഥാന്തരീക്ഷനിർമ്മിതിയിലൂടെ പ്രമേയത്തെ ദീപ്തമാക്കിയ കലാചാരുതയ്ക്ക്
മികച്ച ലൈവ് സൗണ്ട് സന്ദീപ് കുറിശ്ശേരി & ജിജിമോൻ ജോസഫ്
ചിത്രം ഒഴിവുദിവസത്തെ കളി
(25,000/ രൂപയും ശിലപവും പ്രശസ്തിപത്രവും വീതം)
- കഥാപ്രതലത്തിന്റെയും കഥാപാത്രങ്ങളുടെയും ശബ്ദങ്ങളുടെ യഥാതഥവും നിയന്ത്രണവിധേയവുമായ വിന്യാസം.
മികച്ച ശബ്ദമിശ്രണം എം ആർ രാജകൃഷ്ണൻ
ചിത്രം ചാർലി
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- ശബ്ദമിശ്രണത്തിന്റെ കൃത്യതയ്യാർന്ന വിനിയോഗം ഉന്നതമായ സാങ്കേതിക മികവോടെ കൈകാര്യം ചെയ്യുന്ന ശബ്ദകല.
രചനാ വിഭാഗം അവാർഡുകൾ
മികച്ച സിനിമാ ഗ്രന്ഥം 'കെജി ജോർജിന്റെ ചലച്ചിത്രയാത്രകൾ'
ഗ്രന്ഥകർത്താവ് കെ ബി വേണു
(30,000 രൂപയും ശില്പവും, പ്രശസ്തിപത്രവും)
- സ്വന്തം മാദ്ധ്യമത്തിനുമേൽ പൂർണമായ അധീശത്വമുള്ള അതിന്റെ എല്ലാ വശങ്ങളേക്കുറിച്ചും ധാരണയുള്ള ചലച്ചിത്രകാരനാണ് കെ ജി ജോർജ് എന്ന് രേഖപ്പെടുത്തുന്ന ഗ്രന്ഥമാണ് കെ ബി വേണു എഴുതിയ 'കെ ജി ജോർജിന്റെ ചലച്ചിത്രയാത്രകൾ' . അതിന്റെ അടിസ്ഥാനത്തിൽ മികച്ച ഗ്രന്ഥമായി വിലയിരുത്തുകയും ഈ ഗ്രന്ഥത്തെ കമ്മറ്റി ഏകകണ്ഠമായി ശുപാർശ ചെയ്യുകയും ചെയ്യുന്നു.
മികച്ച സിനിമാലേഖനം 'സിൽവർസ്‌ക്രീനിലെ എതിർനോട്ടങ്ങൾ'
ലേഖകൻ അജു കെ നാരായണൻ
(20,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- അജു കെ നാരായണൻ എഴുതിയ സിൽവർസ്‌ക്രീനിലെ എതിർനോട്ടങ്ങൾ എന്ന ലേഖനം വ്യത്യസ്തമായിട്ടുള്ളതാണ്. എസ് കെ പൊറ്റക്കാടിന്റെ രചനകളായ 'മൂടുപടം', 'പുള്ളിമാൻ' തുടങ്ങിയ ചിത്രങ്ങളെ ചർച്ച ചെയ്യുന്ന ലേഖകൻ എസ് കെയെയും ചലച്ചിത്ര മാദ്ധ്യമവുമായുള്ള കൊടുക്കൽവാങ്ങൽ ബന്ധവും ഉൾക്കാഴ്ചയും പരാമർശിക്കുന്ന മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള പുരസ്‌കാരത്തിന് ഈ ലേഖനം കമ്മറ്റി ഏകകണ്ഠമായി ശുപാർശ ചെയ്യുന്നു.