ഒക്കലഹോമ: കാൻസർ രോഗത്തിന് റേഡിയേഷൻ തെറാപി നൽകുന്നതിനുള്ള ചെലവ് നൽകാൻ വിസമ്മതിച്ച ഇൻഷ്വറൻസ് കമ്പനി 25.5 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ഒക്കലഹോമ ജൂറി നവംബർ ആദ്യവാരം നിർദ്ദേശിച്ചു. 2014 ലായിരുന്നു സംഭവം.

ഒറാന കണഅണിംഹാം എന്ന രോഗിക്ക് ബ്രെയ്നിന്റെ സ്റ്റെമിനെ ബാധിക്കുന്ന കാൻസർ രോഗത്തിന് പ്രൊട്ടോൺ റേഡിയേഷൻ തെറാപ്പി നൽകണമെന്ന ഡോക്ടർമാരുടെ നിർദ്ദേശം അറ്റ്നാ ഇൻഷ്വറൻസ് ഡോക്ടർ നിരസിക്കുകയായിരുന്നു.

പ്രോട്ടോൺ ചികിത്സ ഫലകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്ന് ചൂണ്ടികാട്ടിയായിരുന്നു അറ്റ്നയുടെ നടപടി.ഒരു വർഷത്തിനുശേഷം 2015 മെയിൽ 54ാം വയസ്സിൽ ഒറാന കാൻസർ രോഗം മൂലം മരിച്ചു.ഒറാനക്ക് സ്വകാര്യ ചികിത്സക്കാവശ്യമായ പണം കണ്ടെത്തുന്നതിന് മറ്റു പല വഴികളും ഒറാനയുടെ ഭർത്താവ് റോണിക്ക് കണ്ടെത്തേണ്ടിവന്നു.

ഡോക്ടർമാർ നിർദ്ദേശിച്ച സമയത്തു ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ ഒരു പക്ഷേ ഒറാന രക്ഷപ്പെടുമായിരുന്നുവെന്ന് ചൂണ്ടികാട്ടിയാണ് അറ്റ്നാക്കെതിരെ നഷ്ടപരിഹാര കേസ്സ് നൽകിയത്.അറ്റ്നാ ഡോക്ടർമാർ ഈ കേസ്സ് വേണ്ടവിധം പരിഗണിച്ചില്ലാ എന്ന് ജൂറി കണ്ടെത്തി ഒക്കലഹോമയിൽ ആദ്യമായാണ് ഇൻഷ്വറൻസ് കമ്പനിക്ക് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി നൽകേണ്ടിവരുന്നത്. അറ്റ്നാ ഇതിനെതിരെ അപ്പീൽ നൽകിയിട്ടുണ്ട്.