ഫ്രെസ്നെ (കാലിഫോർണിയ): ഹൃദയശസ്ത്രക്രിയയെ തുടർന്ന് അബോധാവസ്ഥയിലായ രോഗിയുടെ കുടുംബാംഗങ്ങൾക്ക് 70 മില്ല്യൺ ഡോളർ ഡോക്ടർനഷ്ടപരിഹാരമായി നൽകണമെന്ന് മാർച്ച് 20ന് ഫ്രസ്നൊ സുപ്പീരിയർ കോടതിവിധിച്ചു.ഇത്രയും നഷ്ടപരിഹാരം നൽകാൻ വിധിക്കുന്നത് ഈ കോടതിയിൽആദ്യമാണ്.2012ൽ 70 വയസ്സുള്ള സിൽവിനൊ പെരസ്സിന് പ്രമുഖ പാക്കിസ്ഥാനിഅമേരിക്കൻ ഹൃദയ ശസ്ത്രക്രിയാ വിദഗ്ദനായ ഡോ. പെർവെയ്സ് ചൗധരിയാണ്ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം രോഗിയെ ഓപ്പറേഷന്റ്റേബിളിൽ കിടത്തി ഫിസിഷ്യൻ അസിസ്റ്റന്റിനെ ഏൽപ്പിച്ച് ഡോക്ടർപുറത്തുപോയി എന്നാണ് ഡോക്ടർക്കെതിരെ ചാർജ്ജ് ചെയ്ത കേസ്സിൽപറയുന്നത്.

ശസ്ത്രക്രിയക്കുവേണ്ടി ചെസ്റ്റ് തുറന്നതു തുന്നിക്കെട്ടാതെ ഫിസിഷ്യൻഅസിസ്റ്റന്റിനെ ചുമതലയേൽപ്പിച്ചത് കുറ്റകരമായ അനാസ്ഥയാണെന്ന് ജ്യൂറിവിധിയെഴുതി. തുടർന്ന് അബോധാവസ്ഥയിലായ രോഗി വിധി പ്രഖ്യാപിക്കുമ്പോഴുംചലനമറ്റ ശരീരത്തോടെ ജീവിക്കുന്നതായും കോടതിചൂണ്ടിക്കാട്ടി.കുടുംബത്തിന്റെ ഏക വരുമാനമാണ് പെരസ്സ് കിടപ്പിലായതോടെനഷ്ടപ്പെട്ടത്.

ഭാര്യ മറവി (ഡിമൻഷ്യ) രോഗത്തിനടിമയാണ്.ഓപ്പറേഷനുശേഷം അപൂർവ്വമായിഉണ്ടാകുന്ന വിപരീതഫലമാണ് രോഗിയിൽ സംഭവിച്ചതെന്ന് ഡോക്ടർ പെർവെയ്സ്ചൗധരിയുടെ അറ്റോർണി വാദിച്ചു.വിധി പ്രഖ്യാപിക്കുമ്പോൾ ഡോക്ടർ ചൗധരിപാക്കിസ്ഥാനിലായിരുന്നു. ഏപ്രിൽ 2010 മുതൽ മാർച്ച് 2012 വരെ 749ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയ പ്രമുഖ ഡോക്ടറാണ് ചൗധരി.