- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ ഏറ്റവും വിലകൂടിയ കാറുമായി ആസ്റ്റൺ മാർട്ടിൻ; 23 കോടിയുടെ വൽക്കൻ വാങ്ങണമെങ്കിൽ ഉടമയ്ക്ക് പ്രത്യേക ഡ്രൈവിങ് ക്ലാസ് നിർബന്ധം
ലോകത്തിൽ വിലകൂടിയതും ആഡംബരം നിറഞ്ഞതും ഹൈടെക്കായതുമായ കാറുകൾ ദിനംപ്രതിയെന്നോണം പുറത്തിറങ്ങിക്കൊണ്ടിരിക്കുകയാണ്.ഇക്കൂട്ടത്തിൽ ഇതുവരെയിറങ്ങിയ കാറുകളെയെല്ലാം വിലയിലും ഗുണനിലവാരത്തിലും കടത്തി വെട്ടുന്ന ഒരു കാർ രംഗത്തെത്തിയിരിക്കുകയാണ്. ആസ്റ്റൺ മാർട്ടിൻ വൽക്കൻ എന്നാണിതിന്റെ പേര്. കാറുകളിലെ ആഡംബരത്തിന്റെയും ഹൈടെക്കിന്റെയും
ലോകത്തിൽ വിലകൂടിയതും ആഡംബരം നിറഞ്ഞതും ഹൈടെക്കായതുമായ കാറുകൾ ദിനംപ്രതിയെന്നോണം പുറത്തിറങ്ങിക്കൊണ്ടിരിക്കുകയാണ്.ഇക്കൂട്ടത്തിൽ ഇതുവരെയിറങ്ങിയ കാറുകളെയെല്ലാം വിലയിലും ഗുണനിലവാരത്തിലും കടത്തി വെട്ടുന്ന ഒരു കാർ രംഗത്തെത്തിയിരിക്കുകയാണ്. ആസ്റ്റൺ മാർട്ടിൻ വൽക്കൻ എന്നാണിതിന്റെ പേര്. കാറുകളിലെ ആഡംബരത്തിന്റെയും ഹൈടെക്കിന്റെയും ഗുണമേന്മയുടെയും ഇപ്പോഴത്തെ അവസാന വാക്കായ ഈ കാറിന് 23 കോടിയാണ് വില...!!!.ലോകത്തെ ഏറ്റവും വിലകൂടിയ കാറായ ഇത് വാങ്ങണമെങ്കിൽ വെറും പണമുണ്ടായിട്ട് കാര്യമില്ല. മറിച്ച് ഉടമയ്ക്ക് പ്രത്യേക ഡ്രൈവിങ് ക്ലാസ് കൂടി നിർബന്ധമാണ്.
ഗുഡ് വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡിൽ ഈ കാർ പ്രദർശിപ്പിച്ചിരുന്നു. ഒരു ഹൈടെക്ക് ഡാഷ്ബോർഡും സ്മാർട്ട് സ്റ്റീയറിങ് വീലും ഇതിന്റെ പ്രധാനപ്പെട്ട പ്രത്യേകതകളാണ്. ഇതിലൂടെ കാറിലെ എല്ലാം സംഗതികളും നിയന്ത്രിക്കാൻ സാധിക്കും. ജയിംസ് ബോണ്ട് കാറുകൾ നിർമ്മിക്കുന്നതിന്റെ പേരിൽ പ്രശസ്തമായ കമ്പനിയാണ് ആസ്റ്റൺ മാർട്ടിൻ. ഏറ്റവും അത്യാധുനികമായ കാറാണ് വൽകൻ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിലെ അത്യാധുക സംവിധാനങ്ങൾ ഉപയോഗിച്ച് വണ്ടിയോടിക്കണമെങ്കിൽ പുതിയതായി കാർ വാങ്ങുന്നവർ പരിചയസമ്പന്നരായ ഡ്രൈവർമാരാണെങ്കിൽ കൂടി പ്രത്യേക പരിശീലനം നേടേണ്ടി വരുമെന്നുറപ്പാണ്. അസാധാരണവും ത്രില്ലിങ് അനുഭവം നൽകുന്നതുമായ സൂപ്പർ കാറാണ് ആസ്റ്റൺ മാർട്ടിൻ വൽകാനെന്നാണ് സിഇഒ ആയ ഡോ. ആൻഡി പാൾമെർ പറയുന്നത്.സ്പോർട്സ് കാറുകളെ സ്നേഹിക്കുന്നവർക്ക് പറ്റിയ സ്പോർട്സ് കാറായും ഇത് ഉപയോഗിക്കാമെന്നാണ് സിഇഒ പറയുന്നത്.അതിനൊപ്പം ഇതൊരു അൾട്രാ ഹൈ ലക്ഷ്വറി സൂപ്പർകാറുമാണ്.
കാറിലെ യു ഷേപ്പ്ഡ് സ്റ്റീറിങ് വീലിന്റെ സഹായത്തോടെ ഡ്രൈവർമാർക്ക് കാറിലെ മിക്ക ഫംക്ഷനുകളും നിർവഹിക്കാനാവും. അതായത് കാർ സ്റ്റാർട്ട് ചെയ്യുവാനും ഇൻഡിക്കേറ്റർ ടേൺ ചെയ്യുവാനും അഡ്ജസ്റ്റബിൾ എബിഎസ് ആൻഡ് ട്രാക്ഷൻ കൺട്രോൾ നിർവഹിക്കാനും വിൻഡ്ഷീൽഡ് വൈപ്പറുകൾ നിയന്ത്രിക്കാനും കഴിയും. കമ്പനിയുടെ 7 ലിറ്റർ വി12 പെട്രോൾ എൻജിനാണ് കാറിനുള്ളത്. ഇതിന് 800 എച്ച്പിയാണുള്ളത്. 200 എംപിഎച്ചാണിതിന്റെ വേഗത.ഇതിനൊരു കാർബൺ ഫൈബർ മോണോകോകുമുണ്ട്. ആസ്റ്റണിന്റെ ദീർഘകാലമായുള്ള സ്പെഷ്ലിസ്റ്റ് ബോഡി എൻജിനീയറിങ് ആൻഡ് മാനുഫാക്ചറിങ് പാർട്ണറായ മൾട്ടിമാറ്റിക്കാണ്.345/ 30 ഇന്റു 19 റിയൽ വീലുകളാണ് ഇതിനുള്ളത്.