- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റീവ് ജോബ്സിന്റെ ആപ്പിൾ കമ്പനി പോലെ കോൺഗ്രസ് പ്രവർത്തിക്കണമെന്ന് രാഹുൽ ഗാന്ധി; എല്ലാ പാർട്ടി പ്രവർത്തകരുടെയും ഡിഎൻഎയിൽ കോൺഗ്രസുണ്ടെന്ന് പാർട്ടി ഉപാധ്യക്ഷൻ
ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തകരെ ഉപദേശിച്ച് പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. ഉത്തർ പ്രദേശിൽ കോൺഗ്രസ് പാർട്ടിയെ പുനർനിർമ്മിക്കാൻ വേണ്ടിയാണ് രാഹുൽ ഗാന്ധിയുടെ ഉപദേശം. പാർട്ടി പ്രവർത്തകർ ആപ്പിൾ സിഇഒ സ്റ്റീവ് ജോബ്‌സിനെ പോലെ പ്രവർത്തിക്കണമെന്നാണ് രാഹുൽ പറഞ്ഞത്. മഥുരയിൽ കോൺഗ്രസ് പ്രവർത്തകരുടെ കൺവെൻഷനെ അഭിസംബോധന ചെയ്ത് സം

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തകരെ ഉപദേശിച്ച് പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. ഉത്തർ പ്രദേശിൽ കോൺഗ്രസ് പാർട്ടിയെ പുനർനിർമ്മിക്കാൻ വേണ്ടിയാണ് രാഹുൽ ഗാന്ധിയുടെ ഉപദേശം. പാർട്ടി പ്രവർത്തകർ ആപ്പിൾ സിഇഒ സ്റ്റീവ് ജോബ്‌സിനെ പോലെ പ്രവർത്തിക്കണമെന്നാണ് രാഹുൽ പറഞ്ഞത്. മഥുരയിൽ കോൺഗ്രസ് പ്രവർത്തകരുടെ കൺവെൻഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എല്ലാ പാർട്ടി പ്രവർത്തകരുടെയും ഡി.എൻ.എയിൽ കോൺഗ്രസുണ്ട്. ഞാൻ എന്നെ നിങ്ങളുടെ നേതാവായല്ല, ഒരു കുടുംബത്തിന്റെ ഭാഗമായാണ് കാണുന്നത്. എല്ലാ പാർട്ടി പ്രവർത്തകരും എന്റെ കുടുംബത്തെ പോലെയാണ്. ഒരു കുടുംബത്തിൽ നിന്നും ആരേയും ഒഴിവാക്കാനാവില്ല. നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം. നമ്മൾ അംഗീകരിച്ചാലും ഇല്ലെങ്കിലും എല്ലാവരുടേയും അഭിപ്രായത്തെ അംഗീകരിക്കണം. അന്യോന്യം കുടുംബാംഗങ്ങളെ പോലെ നിങ്ങൾ ശ്രദ്ധിച്ചു കൊള്ളണം' എന്നും രാഹുൽ പറഞ്ഞു. ഗവൺമെന്റിനെ നയിക്കുന്ന ആർ.എസ്.എസിനെ പോലെ അല്ല കോൺഗ്രസ് പാർട്ടിയെന്നും എല്ലാ അംഗങ്ങളുടേയും ശബ്ദം ഇവിടെ കേൾക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെയും രാഹുൽ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. വ്യാജ വാഗ്ദാനങ്ങൾ നൽകി മോദി സ്വയം നശീകരണത്തിന്റെ പാതയിലാണെന്ന് രാഹുൽ പറഞ്ഞു. നല്ല ദിനങ്ങൾ വരുമെന്ന് മോദി പറഞ്ഞു. എന്നാൽ ഇപ്പോൾ കർഷകർ ആത്മഹത്യ ചെയ്യുകയാണ്. അവർ മോദിയെ വിമർശിക്കുകയല്ല, അധിക്ഷേപിക്കുകയാണ്. മോദി താഴേയ്ക്ക് പോകുന്‌പോൾ ആ ഒഴിവ് നികത്താൻ കോൺഗ്രസിനാകുന്നു എന്ന് ഉറപ്പ് വരുത്തണമെന്ന് രാഹുൽ പാർട്ടി പ്രവർത്തകർക്ക് ഉപദേശം നൽകി.
നമ്മളുടെ പ്രത്യയശാസ്ത്രം എല്ലാവരുടേയും ഹൃദയത്തിലുണ്ടാകണം.യുപിയിൽ നമ്മൾ നാലാം പാർട്ടിയാണെങ്കിലും പ്രത്യയശാസ്ത്രത്തിൽ നാം ഒന്നാം സ്ഥാനത്താണ്. നമ്മളുടെ പ്രത്യയശാസ്ത്രം നമ്മളെ വിജയിപ്പിച്ച് ഒന്നാം സ്ഥാനത്തെത്തിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
നേരത്തെ മോദി സർക്കാർ സൂട്ടും ബൂട്ടും ധരിച്ച സർക്കാരാണെന്ന ആരോപിച്ച് രാഹുൽ രംഗത്തെത്തിയിരുന്നു.ഇതിന് ശേഷമാണ് ഇപ്പോൾ ആപ്പിൾ സിഇഒയെ പോലെ പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്ത് രാഹുൽ രംഗത്തെത്തിയിരിക്കുന്നത്.

