- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹർജിയിൽ വാദം കേൾക്കാത്തതിന് കാരണം വളരെ വ്യക്തം; മറ്റൊരു വിധി കൂടി 24 മണിക്കൂറിനുള്ളിൽ റദ്ദാക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല; ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ പരസ്യമായി എതിർത്ത് ജസ്റ്റിസ് ചെലമേശ്വർ; സുപ്രീം കോടതിയിലെ കേസ് വിഭജന തർക്കം വീണ്ടും മറ നീക്കി പുറത്ത്
ന്യുഡൽഹി: പരമോന്നത നീതിപീഠത്തിലെ ജഡ്ജിമാർക്കിടയിൽ നിലനിൽക്കുന്ന അസ്വാരസ്യം വീണ്ടും മറ നീക്കി പുറത്തുവന്നു.സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിയായ ജെ.ചെലമേശ്വർ ആണ് കോടതിയിൽ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയോടുള്ള വിയോജിപ്പ് വീണ്ടും രസ്യമാക്കിയത്. കേസുകളുടെ വിഭജനത്തിൽ ചീഫ് ജസ്റ്റീസിന്റെ പങ്ക് വ്യക്തമാക്കുന്നതിൽ വിധി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ചെലമേശ്വരുടെ പരാമർശം. താൻ ഈ ഹർജിയിൽ വാദം കേൾക്കില്ല. അതിന്റെ കാരണം വളരെ വ്യക്തമാണ്. മറ്റൊരു വിധി കൂടി 24 മണിക്കൂറിനുള്ളിൽ റദ്ദാക്കപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ താൻ വിരമിക്കും. അതുകൊണ്ട് തന്നെ കേസ് വിഭജനവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജി താൻ കേൾക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസാദ് എഡ്യുക്കേഷൻ ട്രസ്റ്റുമായി ബന്ധപ്പെട്ട മെഡിക്കൽ കോളജ് കോഴ കേസിൽ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനുള്ള ജസ്റ്റീസ് ചെലമേശ്വരുടെ ഉത്തരവ് മണിക്കൂറുകൾക്കുള്ളിൽ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇക്കാര്യം പരാ

ന്യുഡൽഹി: പരമോന്നത നീതിപീഠത്തിലെ ജഡ്ജിമാർക്കിടയിൽ നിലനിൽക്കുന്ന അസ്വാരസ്യം വീണ്ടും മറ നീക്കി പുറത്തുവന്നു.സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിയായ ജെ.ചെലമേശ്വർ ആണ് കോടതിയിൽ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയോടുള്ള വിയോജിപ്പ് വീണ്ടും രസ്യമാക്കിയത്. കേസുകളുടെ വിഭജനത്തിൽ ചീഫ് ജസ്റ്റീസിന്റെ പങ്ക് വ്യക്തമാക്കുന്നതിൽ വിധി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ചെലമേശ്വരുടെ പരാമർശം.
താൻ ഈ ഹർജിയിൽ വാദം കേൾക്കില്ല. അതിന്റെ കാരണം വളരെ വ്യക്തമാണ്. മറ്റൊരു വിധി കൂടി 24 മണിക്കൂറിനുള്ളിൽ റദ്ദാക്കപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ താൻ വിരമിക്കും. അതുകൊണ്ട് തന്നെ കേസ് വിഭജനവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജി താൻ കേൾക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസാദ് എഡ്യുക്കേഷൻ ട്രസ്റ്റുമായി ബന്ധപ്പെട്ട മെഡിക്കൽ കോളജ് കോഴ കേസിൽ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനുള്ള ജസ്റ്റീസ് ചെലമേശ്വരുടെ ഉത്തരവ് മണിക്കൂറുകൾക്കുള്ളിൽ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇക്കാര്യം പരാമർശിച്ചുകൊണ്ടാണ് ജസ്റ്റീസ് ചെലമേശ്വർ ഇന്ന് കോടതിയിൽ പ്രതികരിച്ചത്.
മുതിർന്ന അഭിഭാഷകനായ ശാന്തി ഭൂഷനാണ് കേസുകളുടെ വിഭജനവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റീസിന്റെ പങ്ക് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഹർജി നൽകിയിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും രജിസ്ട്രിയിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് ശാന്തി ഭൂഷനു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷൻ ചൂണ്ടിക്കാട്ടി. ജസ്റ്റീസ് ചെലമേശ്വർ കൈവിട്ടതോടെ പ്രശാന്ത് ഭൂഷൺ ഈ വിഷയം ചീഫ് ജസ്റ്റീസിന്റെ ബഞ്ചിൽ ഉന്നയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
ബെഞ്ചുകൾക്ക് കേസുകൾ വിഭജിച്ചു നൽകുന്നതിൽ ചീഫ് ജസ്റ്റീസിന്റെ ഭാഗത്തുനിന്ന് അപാകതയുണ്ടെന്ന് ആരോപിച്ച് ജസ്റ്റീസുമാരായ ജസ്റ്റിസ് ചെലമേശ്വർ, കുര്യൻ ജോസഫ്, മദൻ ബി ലോകൂർ, ആർ.ഗോഗോയ് എന്നിവർ ജനുവരി 12ന് പരസ്യമായി വാർത്താസമ്മേളനം വിളിച്ചിരുന്നു.ഇതിന് നേതൃത്വം നൽകിയത് ജസ്റ്റിസ് ചെലമേശ്വറായിരുന്നു.

