- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ജസ്റ്റീസ് ഫോർ ഓൾ എന്ന സംഘടന ഔദ്യോഗികമായി പിരിച്ചുവിട്ടു
ന്യൂയോർക്ക്: കഴിഞ്ഞ ഏതാനും വർഷങ്ങളായി അമേരിക്കക്കാർക്കിടയിൽ ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞ ജസ്റ്റീസ് ഫോർ ഓൾ (ജെ.എഫ്.എ) എന്ന സംഘടന ഔദ്യോഗികമായി പിരിച്ചുവിട്ടതായി പ്രസ്തുത പ്രസ്ഥാനത്തിന്റെ ട്രസ്റ്റി ബോർഡ് ചെയർമാൻ തോമസ് കൂവള്ളൂർ, ട്രസ്റ്റി ബോർഡ് ട്രഷറർ ബാബുജി ജോർജ്, ട്രസ്റ്റി ബോർഡ് ഡയറക്ടർ ഫിലിപ്പ് മാരേട്ട് എന്നിവർ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
2013 മെയ് മാസം രണ്ടാം തീയതി ന്യൂജേഴ്സി സ്റ്റേറ്റിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചതാണ് ജസ്റ്റീസ് ഫോർ ഓൾ ഇൻകോർപറേഷൻ (ജെ.എഫ്.എ) എന്ന നോൺ പ്രോഫിറ്റ് കോർപറേഷൻ. അമേരിക്കയിൽ ജയിലിൽ അകപ്പെട്ട പലരേയും സഹായിക്കാൻ ജെ.എഫ്.എയുടെ ബാനറിൽ കഴിഞ്ഞിട്ടുണ്ട് എന്നത് അമേരിക്കൻ മലയാളികൾക്കുപോലും അഭിമാനിക്കത്തക്കതായിരുന്നു.
കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി യാതൊരു പ്രവർത്തനങ്ങളുമില്ലാതെ നിർജീവമായിരുന്ന പ്രസ്ഥാനത്തെ മുമ്പോട്ടു കൊണ്ടുപോകാൻ പുതിയൊരു നേതൃത്വത്തെ താത്കാലികമായി ചുമതല ഏല്പിച്ചിരുന്നു എങ്കിലും ആ ശ്രമം വിജയിച്ചില്ല.
ഇ.എം.സി.സി എന്ന തട്ടിപ്പ് കമ്പനി പോലെ പ്രസ്ഥാനത്തെ ആരും ദുർവിനിയോഗം ചെയ്യാതിരിക്കുക എന്ന ഉദ്ദേശത്തോടുകൂടി 2020 ഡിസംബർ 18-ന് വൈകിട്ട് 8.30-ന് വിളിച്ചുകൂട്ടിയ ട്രസ്റ്റി ബോർഡ് മീറ്റിംഗിൽ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന തോമസ് കൂവള്ളൂർ പ്രസ്ഥാനത്തിന്റെ ഭാവി പരിപാടികൾ വിലയിരുത്തുകയുണ്ടായി. പ്രസ്ഥാനത്തിന് പേരുണ്ടെങ്കിൽ പോലും കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി സംഘടനയുടെ യാതൊരുവക പ്രവർത്തനങ്ങളും നടക്കാത്തതിനാലും, സംഘടനയുടെ രജിസ്ട്രേഡ് ഏജൻസിക്കുവരെ ഫീസ് കൊടുക്കാൻ അക്കൗണ്ടിൽ പണമില്ലാത്തതിനാലും, സംഘടന തുടങ്ങിയിട്ട് ഏഴു വർഷം കഴിഞ്ഞിട്ടും ന്യൂജേഴ്സി ഡിപ്പാർട്ട്മെന്റ് ഓഫ് ട്രഷറി നിർദേശിച്ചിരുന്നതുപോലെ ഐ.ആർ.എസ് കോഡ് അനുസരിച്ച് 501 (സി) (3) സ്റ്റാറ്റസിലേക്ക് സംഘടനയെ എത്തിക്കാൻ നേതൃത്വത്തിന് കഴിയാതെ വന്നതിനാലും സംഘടന പിരിച്ചുവിടുന്ന കാര്യം ചർച്ച ചെയ്തു.
മൊത്തം പങ്കെടുത്ത 15 ഡയറക്ടർമാരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ സംഘടന പിരിച്ചുവിടാൻ തീരുമാനമെടുത്തിരുന്നു. അതനുസരിച്ച് ന്യൂജേഴ്സിയിൽ നിന്നുള്ള ഡയറക്ടർമാരായ ബാബുജി ജോർജ്, ഫിലിപ്പ് മാരേട്ട്, ന്യൂയോർക്കിൽ നിന്നുള്ള തോമസ് കൂവള്ളൂർ എന്നിവർ പ്രസ്ഥാനം ഡിസോൾവ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുകയും അതിനുള്ള ഫീസ് അടച്ച് പ്രസ്ഥാനം വേണ്ടവിധം ഡിസോൾവ് ചെയ്യുകയും ചെയ്തു.
ജെ.എഫ്.എ എന്ന പ്രസ്ഥാനത്തിൽ സഹകരിച്ച നല്ലവരായ എല്ലാ മനുഷ്യസ്നേഹികൾക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി തോമസ് കൂവള്ളൂർ അറിയിക്കുന്നു.



