- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇനിയും ഇവിടെ നിന്നാൽ അവരെന്നെ കൊല്ലും.. കുഞ്ഞിനോടൊപ്പമുള്ള എന്റെ ആദ്യത്തെയും അവസാനത്തെയും ഓണം ആയിരിക്കും ഇത്'; ആൻലിയ സഹോദരന് അയച്ച വാട്‌സ് ആപ്പ് സന്ദേശം ഭർതൃവീട്ടുകാർക്കെതിരായ ശക്തമായ തെളിവ്; അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് തറപ്പിച്ച് പറഞ്ഞ് മാതാവും; മരണശേഷം ലഭിച്ച ഡയറിയിലെ കുറിപ്പുകളും വിരൽ ചൂണ്ടിയത് ഗാർഹിക പീഡത്തിലേക്ക്: പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആൻലിയ ഹൈജിനയുടെ മരണത്തിൽ ദൂരുഹത; നീതിക്കായി മാതാപിതാക്കൾ മുട്ടാത്ത വാതിലുകളില്ല
കൊച്ചി: എട്ടും മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയായിരുന്നു അവൾ.. നഴ്‌സിങ് പഠിച്ച് വിദേശത്ത് മികച്ചൊരു ജോലി സ്വപ്‌നം കണ്ടിരുന്നവൾ.. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുകയും കലാപ്രവർത്തനങ്ങളിൽ അടക്കം മിടുക്കിയയിരുന്നു അവൾ.. നല്ല മനക്കരുത്തുള്ള അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല.. അങ്ങനെ ഒരിക്കലും വിശ്വസിക്കുന്നുമില്ല ആൻലിയ ഹൈജിനസി(25)ന്റെ മാതാപിതാക്കൾ. ഇക്കിഴിഞ്ഞ ഓഗസ്റ്റ് 28-ന് പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആൻലിയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് ഇനിയും ബോധ്യമായിട്ടില്ല. ആത്മഹത്യയാണെന്ന് പൊലീസ് പറയുമ്പോൾ തന്റെ മകൾ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് ആൻലിയയുടെ മാതാപിതാക്കൾ തറപ്പിച്ചു പറയുന്നു. ഇപ്പോളും തങ്ങൾക്ക് നീതി കിട്ടാൻ വേണ്ടി ഓരോ വാതിലുകളും മുട്ടുകയാണ് ആൻലിയയുടെ മാതാപിതാക്കളായ ഹൈജിനസ് പാറയ്ക്കലും ലീലാമ്മയും. ഇപ്പോൾ പൊലീസ് നടത്തുന്ന അന്വേഷണത്തിനൊപ്പം വിശ്വസിക്കാൻ അവർ തയ്യാറല്ല. മകളെ കാണാതാകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങൾ യഥാർത്ഥ കാരണം മനസിലാക്കാൻ സ
കൊച്ചി: എട്ടും മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയായിരുന്നു അവൾ.. നഴ്‌സിങ് പഠിച്ച് വിദേശത്ത് മികച്ചൊരു ജോലി സ്വപ്‌നം കണ്ടിരുന്നവൾ.. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുകയും കലാപ്രവർത്തനങ്ങളിൽ അടക്കം മിടുക്കിയയിരുന്നു അവൾ.. നല്ല മനക്കരുത്തുള്ള അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല.. അങ്ങനെ ഒരിക്കലും വിശ്വസിക്കുന്നുമില്ല ആൻലിയ ഹൈജിനസി(25)ന്റെ മാതാപിതാക്കൾ. ഇക്കിഴിഞ്ഞ ഓഗസ്റ്റ് 28-ന് പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആൻലിയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് ഇനിയും ബോധ്യമായിട്ടില്ല. ആത്മഹത്യയാണെന്ന് പൊലീസ് പറയുമ്പോൾ തന്റെ മകൾ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് ആൻലിയയുടെ മാതാപിതാക്കൾ തറപ്പിച്ചു പറയുന്നു. ഇപ്പോളും തങ്ങൾക്ക് നീതി കിട്ടാൻ വേണ്ടി ഓരോ വാതിലുകളും മുട്ടുകയാണ് ആൻലിയയുടെ മാതാപിതാക്കളായ ഹൈജിനസ് പാറയ്ക്കലും ലീലാമ്മയും.
ഇപ്പോൾ പൊലീസ് നടത്തുന്ന അന്വേഷണത്തിനൊപ്പം വിശ്വസിക്കാൻ അവർ തയ്യാറല്ല. മകളെ കാണാതാകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങൾ യഥാർത്ഥ കാരണം മനസിലാക്കാൻ സഹായകമാകുന്ന തെളിവുകളാണെന്ന് ആൻലിയയുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ആരോപിക്കുന്നത്. വിവാഹിതയും എട്ടുമാസം പ്രായമായ ആൺകുഞ്ഞിന്റെ അമ്മയുമായ ആൻലിയ മരിക്കുമ്പോൾ എം.എസ്.സി നഴ്‌സിങ് വിദ്യാർത്ഥിനിയായിരുന്നു. ബെംഗളൂരുവിൽ നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കാൻ ആൻലിയയെ ഭർത്താവ് ജസ്റ്റിനാണ് ഓഗസ്റ്റ് 25-ന് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയിവിടുന്നത്. അന്നുതന്നെയാണ് മകളെ കാണാനില്ലെന്ന പരാതി ജസ്റ്റിൻ പൊലീസിന് നൽകുന്നതും.
28-ന് രാത്രി 10.40-ന് നോർത്ത് പറവൂർ വടക്കേക്കര പൊലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള പെരിയാർ പുഴയിൽ നിന്ന് ആൻലിയയുടെ മൃതദേഹം കിട്ടി. കാണാതായെന്ന് പറയുന്നതിന്റെ തലേദിവസം പോലും ചിരിച്ച് സംസാരിച്ച മകളുടെ മൃതദേഹമാണ് വിദേശത്തായിരുന്ന തങ്ങൾക്ക് നാട്ടിലെത്തിയപ്പോൾ കാണാൻ സാധിച്ചത്. പഠനത്തിലും കലാപ്രവർത്തനങ്ങളിലും മിടുക്കിയായ മകൾ കൃത്യമായ ലക്ഷ്യം ഉള്ളവളായിരുന്നു. അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ആൻലിയയുടെ അമ്മ ലീലാമ്മ പറഞ്ഞു. മകളുടെ മരണശേഷം ലഭിച്ച അവളുടെ ഡയറി, വരച്ച ചിത്രങ്ങൾ, കൊച്ചുകടവന്ത്രയിലെ ഫ്ലാറ്റിലെ അയൽവാസികൾ പറഞ്ഞ കഥകൾ, ആൻലിയ സഹോദരന് അയച്ച വാട്‌സ് ആപ്പ് മെസേജുകൾ എന്നിവ പരിശോധിച്ചാൽ ഇത് മനസ്സിലാകും. ആൻലിയയുടെ മകൻ ജസ്റ്റിനൊപ്പമാണുള്ളത്. അന്വേഷണത്തിൽ പൊലീസ് അലംഭാവം കാട്ടുകയാണെന്നും അവർ കുറ്റപ്പെടുത്തി.
അവൾക്ക് അന്ത്യ ചുംബനം പോലും നൽകാനായില്ല..
കാണാതായി നാലാം ദിവസങ്ങൾക്ക് ശേഷമാണ് പെരിയാർ പുഴയിൽ നിന്നാണ് ചീഞ്ഞളിഞ്ഞ നിലയിൽ മൃതദേഹം ലഭിച്ചത്. അതുകൊണ്ട് തന്നെ ശവസംസ്‌കാരത്തിന് അന്ത്യചുംബനം നൽകാൻ പോലും കഴിയാത്ത നിലയിൽ പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു. അവസാനമായി തങ്ങളുടെ മകളെ ഒരു നോക്കുപോലും കാണാനാകാതെ ഈ മാതാപിതാക്കൾ തേങ്ങുകയായിരുന്നു അവർ. മാധ്യമങ്ങളിൽ അടക്കം വാർത്ത വന്നത് മകൾ പുഴയിൽ ചാടിയതാണെന്ന നിലയിൽ വാർത്തകൾ വന്നു. പക്ഷേ തങ്ങളുടെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഇവർ ഉറച്ചുവിശ്വസിച്ചു. അന്ന് മുതൽ നീതിക്കായുള്ള ശ്രമത്തിലായിരുന്നു അവർ.
മകളുടെ ഭർതൃവീട്ടുകാരുടെ ഗാർഹിക പീഡനത്തിലാണ് ഇവർക്ക് സംശയം. മരണകാരണം കണ്ടെത്താൻ ഭർത്താവിനേയും വീട്ടുകാരേയും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇവർ തൃശൂർ എസ്‌പി ഓഫീസിൽ നൽകിയ പരാതിയിൽ തുടരന്വേഷണമുണ്ടായില്ല. പൊലീസ് ഒത്തുകളിക്കുകയാണെന്നാണ് ഇവരുടെ ആക്ഷേപം. കഴിഞ്ഞ ഓഗസ്റ്റ് 25ന് തിരുവോണ ദിനത്തിനായിരുന്നു ആൻലിയയെ കാണാതായത്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കാണാതായത്. തൃശൂരിൽ നിന്നും എറണാകുളത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ആൻലിയയെ കാണാതായതായി ഭർതൃവീട്ടുകാർ തൃശൂർ റെയിൽവേ പൊലീസിൽ പരാതിപ്പെട്ടു. എന്നാൽ ഒരു യുവതിയുടെ മൃതദേഹം നാല് ദിവസങ്ങൾക്ക് ശേഷം ഓഗസ്റ്റ് 29ന് പെരിയാർ പുഴയിൽ കണ്ടെത്തി.
ജിദ്ദയിൽ നിന്നും നാട്ടിലെത്തി തുടങ്ങിയ പോരാട്ടം
മകൾ മരിച്ചറിഞ്ഞ് ജിദ്ദയിൽ ജോലി ചെയതിരുന്ന ആൻലിയയുടെ മാതാപിതാക്കൾ പാറയ്ക്കൽ ഹൈജിനസും ലീലാമ്മയും മകളുടെ സംഭവമറിഞ്ഞ് നാട്ടിലെത്തി. കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞതും ഈ ഹതഭാഗ്യരായ മാതാപിതാക്കളായിരുന്നു. അതേസയം ശവ സംസ്‌കാരചടങ്ങുകളിൽ ഭർത്താവും ഭർതൃവീട്ടുകാരും വിട്ടുനിന്നു. ഇതോടെ സംശയം ഇരട്ടിക്കാൻ കാരണമായി. മരണകാരണം അറിയാൻ ഇവർ തൃശൂർ പൊലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ആൻലിയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഭർത്താവും ഭർതൃ വീട്ടുകാരും അപായപ്പെടുത്തിയതാണോയെന്ന് സംശയമുണ്ടെന്നാണ് പരാതിപ്പെട്ടത്. ഇതിലേക്ക് സൂചന നൽകുന്ന മകളുടെ വാട്‌സാപ്പ് സന്ദേശങ്ങളും ഡയറിയെഴുത്തുകളും പൊലീസിന് നൽകി. എന്നാൽ പൊലീസ് ഇക്കാര്യത്തിൽ വേണ്ടത്ര ഇടപെടൽ നടത്തിയില്ലെന്നാണ് ആക്ഷേപം.
ബി.എസ്.സി നഴ്സിങ് പാസായശേഷം ആൻലിയ ജിദ്ദയിൽ ഒരു സ്വകാര്യ ആശുപത്രിയിലാണ് ജോലിചെയ്തിരുന്നത്. ഒന്നര വർഷം മുമ്പാണ് ആൻലിയയും ദുബായിൽ ജോലി ചെയ്യുകയായിരുന്ന തൃശൂർ സ്വദേശി ജസ്റ്റിനും തമ്മിലുള്ള വിവാഹം നടന്നത്. എഴുപത് പവൻ സ്വർണാഭരണങ്ങളും 35,000 രൂപയുമാണ് സ്ത്രീധനത്തുകയായി നൽകിയത്. പലയിടത്തുനിന്നും കടമെടുത്ത് പത്ത് ലക്ഷത്തോളം രൂപയിലേറെ ചെലവഴിച്ചാണ് വിവാഹ ചടങ്ങ് നടത്തിയത്. എം.എസ്.സി നഴ്സിങ് പഠനം പൂർത്തിയാക്കി നഴ്‌സിങ് മേഖലയിൽ അദ്ധ്യാപനരംഗത്തേക്ക് കടക്കാനുള്ള ആൻലിയയുടെ ആഗ്രഹം സാധിച്ചുനൽകാമെന്ന് ഭർത്താവ് ജസ്റ്റിൻ വിവാഹത്തിന് മുമ്പ് സമ്മതിച്ചിരുന്നതാണ്. പക്ഷെ വിവാഹ ശേഷം ഭർതൃവീട്ടുകാരുടെ സമീപനത്തിൽ മാറ്റമുണ്ടായി.
ആൻലിയയെ ജസ്റ്റിൻ ദുബായിലേക്ക് കൊണ്ടുപോയി. അവിടെ നഴ്സിങ് ജോലിയിൽ പ്രവേശിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ലഭിച്ചില്ല. നഴ്‌സിംഗുമായി ബന്ധപ്പെട്ട് യു.എ.ഇ ആരോഗ്യ വകുപ്പ് നടത്തുന്ന പരീക്ഷ ആൻലിയയ്ക്ക് എഴുതാനും കഴിഞ്ഞിരുന്നില്ല. ഇതിനിടെ ആൻലിയ ഗർഭിണിയായി. അതിനിടെ ഭർത്താവ് ജസ്റ്റിന് ജോലി നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ ഗൾഫ് ജീവിതം അവസാനിപ്പിച്ചു ഇരുവരും നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു.
വീട്ടിലെത്തിയശേഷവും ജോലി ലഭിക്കാത്തതിൽ പരാതിപ്പെട്ടും വീട്ടുകാരിൽ നിന്ന് കൂടുതൽ പണം ആവശ്യപ്പെട്ടും ഭർത്താവും ഭർതൃമാതാവ് ഉൾപ്പെടെയുള്ള വീട്ടുകാരും ആൻലിയയെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് ഹൈജിനസ് പരാതിപ്പെടുന്നു. മാതാപിതാക്കൾ നാട്ടിലില്ലാത്തതിനാൽ വീട്ടിലെ ഈ പീഡനത്തെക്കുറിച്ചെല്ലാം കൊയമ്പത്തൂരിൽ ബിടെക്കിന് പഠിക്കുന്ന സഹോദരൻ അഭിഷേകിനോടാണ് എല്ലാ വിവരങ്ങളും പറഞ്ഞിരുന്നത്. അഭിഷേക് കൊച്ചിയിലെ എംഎൽഎ കെ.ജെ മാക്‌സി ഉൾപ്പെടെയുള്ളവരെ വിവരം ധരിപ്പിച്ചു.
ആൻലിയയുടെ നിർബന്ധത്തിന് വഴങ്ങിയാണ് നഴ്സിങ് പോസ്റ്റ് ഗ്രാജുവേഷൻ വിദൂര പഠന കോഴ്സിൽ ചേർന്നത്. കുഞ്ഞിനേയും കുടുംബത്തെയും പിരിഞ്ഞു പരീക്ഷയ്ക്കായി മൂന്നാഴ്ച മുമ്പ് തന്നെ ബാംഗ്ലൂരിലേക്ക് പോയി. ആഗസ്റ്റിൽ ഓണാവധിക്ക് ബാംഗ്ലൂരിൽ നിന്നും തൃശൂരിലുള്ള വീട്ടിലെത്തിയെങ്കിലും വീട്ടുകാരുടെ പീഡനം സഹിക്കാൻ കഴിയാതെ അവധി അവസാനിക്കുന്നതിനു(ഓഗസ്റ്റ് 27)ന് മുമ്പ് തന്നെ ബാംഗ്ലൂരിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഈ വേദനകൾക്കൊക്കെയിടയിലും ഓണാവധികാലത്ത് കേരളത്തിലെ പ്രളയത്തിൽപെട്ടവർക്ക് കൈത്താങ്ങായി സോഷ്യൽമീഡിയയിലും മറ്റും ഏറെ സജീവമായി തന്റെ മകൾ പ്രവർത്തിച്ചിരുന്നുവെന്ന് കണ്ണീരോടെ ഹൈജിനസിന്റെ വാക്കുകൾ.
'ഇനിയും ഇവിടെ നിന്നാൽ അവരെന്നെ കൊല്ലും'
അവധി കഴിഞ്ഞു പോയാൽ മതിയെന്ന് പറഞ്ഞ സഹോദരനോട് 'ഇനിയും ഇവിടെ നിന്നാൽ അവരെന്നെ കൊല്ലും' എന്നായിരുന്നു ആൻലിയ വാട്ട്സപ്പ് വഴി നൽകിയ മറുപടി. കുഞ്ഞിനോടൊപ്പമുള്ള ആദ്യത്തെയും അവസാനത്തെയും ഓണം ആയിരിക്കും ഇതെന്നും എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി ഭർതൃവീട്ടുകാരായിരിക്കുമെന്നു അവർ സന്ദേശമയച്ചു. ബാംഗ്ലൂർക്ക് മടങ്ങാനായി ഇക്കഴിഞ്ഞ ഓഗസ്റ്റ് ഇരുപതിയഞ്ചിന് ജസ്റ്റിനോടൊപ്പം തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായാണ് അവസാനമായി ലഭിച്ച വിവരം. തുടർന്ന് ആൻലിയയെ കാണാതാകുകയായിരുന്നു. ഓഗസ്റ്റ് ഇരുപത്തിയൊമ്പതിന് ആലുവയ്ക്കടുത്ത് പെരിയാറിൽ ഒഴുകിനടക്കുന്ന നിലയിലായിരുന്നു പിന്നീട് മൃതദേഹം കണ്ടെത്തിയത്.
വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചതായിരുന്നു ജസ്റ്റിനുമായുള്ള വിവാഹം. ഒറു വൈദികന്റെ പരിചയക്കാരനായതിനാൽ സംശയമൊന്നും തോന്നിയില്ലെന്നും വീട്ടുകാർ പറയുന്നു. വിവാഹശേഷം ജസ്റ്റിന്റെ സ്വഭാവം ആകെ മാറി. ജസ്റ്റിന് മറ്റുചില ബന്ധങ്ങളുണ്ടെന്ന് ആൻലിയ കണ്ടെത്തിയതോടെ ജസ്റ്റിന് ഭാര്യയോട് വൈരാഗ്യമായി. ഈ വൈരാഗ്യം വളർന്നതാണോ ആൻലിയയെ ഇല്ലായ്മ ചെയ്യുന്ന തീരുമാനത്തിൽ ജസ്റ്റിനെ എത്തിച്ചതെന്ന് സംശയിക്കുന്നതായി മാതാപിതാക്ഖൾ ആരോപിക്കുന്നു. ഒമ്പതുമാസം മാത്രമാണ് ഇപ്പോൾ ആൻലിയയുടെ കുട്ടിക്ക് പ്രായം. തൃശൂർ ജില്ലാ പൊലീസ് മേധാവിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ ജസ്റ്റിനും വീട്ടുകാരും ഇടപെടൽ നടത്തിയെന്ന കാര്യം വ്യക്തമാണ്. ആൻലിയയുടെ ഡയറികുറിപ്പുകളും വാട്‌സാപ്പ് സന്ദേശങ്ങളും മറ്റ് രേഖകളും കൂടിചേർത്ത് മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടുണ്ട്. അതോടൊപ്പം ഹൈക്കോടതിയെയും സമീപിച്ച് നിയമപോരാട്ടം നടത്തുകയാണ് ഈ ദമ്പതികൾ.