- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
'റോജി റോയ്' രാഷ്ട്രീയ മാദ്ധ്യമ ധാർമ്മികത കപടമോ...?
റോജി റോയ് എന്ന ഒരു പാവപ്പെട്ട വിദ്യാർത്ഥിയുടെ മരണം കേരളത്തിലെ ജനങ്ങളുടെ മനസ്സാക്ഷിക്കു നേരെയുള്ള ഒരു ചോദ്യചിഹ്നമായി ഇപ്പോയും തുടരുന്നു എന്നുള്ളത് വളരെ വേദനിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്. കേരളത്തിലെ ആതുര സേവനരംഗത്ത് നിരവധി അപകട മരണങ്ങൾ തുടർക്കതയായിട്ടു കുറച്ചുകാലമായി. അതിൽ അവസാനത്തേതു മാത്രമാണ്. റോജി റോയ് പാവപ്പെട്ട ഒരു കു
റോജി റോയ് എന്ന ഒരു പാവപ്പെട്ട വിദ്യാർത്ഥിയുടെ മരണം കേരളത്തിലെ ജനങ്ങളുടെ മനസ്സാക്ഷിക്കു നേരെയുള്ള ഒരു ചോദ്യചിഹ്നമായി ഇപ്പോയും തുടരുന്നു എന്നുള്ളത് വളരെ വേദനിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്. കേരളത്തിലെ ആതുര സേവനരംഗത്ത് നിരവധി അപകട മരണങ്ങൾ തുടർക്കതയായിട്ടു കുറച്ചുകാലമായി. അതിൽ അവസാനത്തേതു മാത്രമാണ്. റോജി റോയ് പാവപ്പെട്ട ഒരു കുടുംബത്തിലെ നെടും തൂണായിരുന്ന ഒരു വിദ്യാർത്ഥി വീട്ടിലെ അവസ്ഥ വളരെ നല്ലരീതിയിൽ മനസ്സിലാക്കിയിട്ടുള്ള ഒരു മാലാഖ. തന്റെ സംരക്ഷണത്തിൽ ജീവിക്കുന്ന മാതാപിതാക്കളെ തനിച്ചാക്കി അവൾ സ്വയം ഇല്ലായ്മ ചെയ്യുമെന്ന് ആർക്കും വിശ്വസിക്കാൻ പ്രയാസമുള്ള കാര്യമാണ്. ഇനിയും ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങളുമായി അവൾ വിടവാങ്ങിയപ്പോയും നീതിയുടെ ഒരു കണിക പോലും ആ കുടുംബത്തിനു നൽകാൻ ഇവിടുത്തെ അധികാരി വർഗ്ഗങ്ങൾ മടിച്ച നിൽക്കുന്നത് കണ്ടപ്പോയാണ് ഇതിനെ എതിരെ പ്രതികരിക്കണമെന്നു തോന്നിയത്.
കേരളത്തിൽ ഒരുപാടു വിദ്യാർത്ഥികൾ ഇതുപോലെ ആതുര സേവനമെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കേന്ദ്രങ്ങളിൽ നിന്നു മരണപെട്ടിട്ടുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതിൽ അവസാനത്തെ ഇരയാണ് ഈ കൊച്ചുമിടുക്കി. തീർത്തും അനാധരായിട്ടുള്ള ഈ കുടുംബം ഇന്ന് നീതിക്ക് വേണ്ടി കൈകൂപ്പി നിൽക്കുമ്പോൾ നമ്മുടെ അധികാരി വർഗ്ഗം മുഖം തിരിഞ്ഞു നിൽക്കുന്നത് വിരോധാബാസമാണ്. ഇന്ന് പണമാണ് എല്ലാറ്റിനും മുഖ്യം പണമുള്ളവന് കൂടുതൽ അധികാരവും ആർഭാട ജീവിതവും നയിക്കുമ്പോൾ പാവപ്പെട്ടവൻ കൂടുതൽ താഴ്‌ച്ചയിലേക്ക് ചവിട്ടി മെതിക്കപ്പെടുകയാണ്.
കിംസ് എന്ന ആശുപത്രി ഭീകരന്റെ നടുമുറ്റത്തു ഒരുപാടു ആഗ്രഹങ്ങളും സ്വപ്നങ്ങളും തന്റെ ജീവനും വീണുടഞ്ഞപ്പോൾ അവിടെ ചിതറിയ രക്ത തുള്ളികളിൽ നിന്നും ആയിരം ആർജ്ജവമുള്ള പ്രതികരണശേഷിയുള്ള സമര ഭടന്മാർ പുനർജ്ജനിക്കും തീർച്ചയാണ്. ഒരു മിടുക്കി പെൺകുട്ടിയുടെ മരണം പോലും തന്നിൽ എത്തപെട്ട നോട്ടുകെട്ടുകളുടെ കനം അനുസരിച്ച് മാദ്ധ്യമ ധർമ്മം എന്ന പൊതുസത്യത്തെ കാറ്റിൽ പറത്തി കിംസ് മാനേജ്‌മെന്റിന് വേണ്ടി തിരുത്തി കുറിക്കുംബോയും അതിനപ്പുറത്തേക്ക് ഒരുലോകം ഉണ്ടെന്നു ഇത്തരക്കാർ മനസ്സിലാകുന്നത് നന്നായിരിക്കും.
മാദ്ധ്യമ ധർമം കേരളത്തിലെ ചില പത്രങ്ങളിൽ മാത്രമായി ചുരുങ്ങി എന്നത് ഒരു നഗ്‌ന സത്യമാണ്. കേരളത്തിന്റെ ഏറ്റവും വലിയ ശാപം കൂനിന്മേൽ കുരു പോലെ മുളച്ചു പൊങ്ങുന്ന മാദ്ധ്യമങ്ങളാണ്. തന്റെ ഭാവനക്കനുസരിച്ച് കഥകൾ മെനയാനും സത്യത്തെ വളച്ചൊടിച്ചു സമ്പന്ന ലോബിയെ പ്രീണിപ്പിക്കാനും ഇത്തരക്കാർ ഇന്നു മത്സരിക്കുകയാണ്. ജനങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി ശബ്ദിക്കേണ്ടവർക്ക് ഇന്നു താൽപര്യം വിവാദങ്ങളും, ചുംബനസമരങ്ങലും, സരിതമാരുമാണ്. സരിത എന്ന രണ്ടാംകിട സ്ത്രീക്ക് വേണ്ടി നിങ്ങൾ നിരത്തിയ അച്ചുകളുടെയും. ബാർകോഴ മുതൽ സരിത ക്ലിപ്പിങ്ങുകളുടെ പേരിൽ നിങ്ങൾ നടത്തിയ ന്യൂസ് നൈറ്റ് ചർച്ചകളുടെയും നൂറിൽ ഒരംശം ഈ പാവപ്പെട്ട പെൺകുട്ടിക്ക് വേണ്ടി നീക്കിവച്ചിരുന്നെങ്കിൽ ബദിരരും മൂകരുമായ മാതാപിതാക്കൾക്ക് നീതി ലഭിക്കുകയും കിംസിനെ പോലുള്ള ബൂർഷ്യ കുത്തക മുതലാളിമാരെ നിയമത്തിനു മുന്നിൽ കൊണ്ട് വന്നു കൊണ്ട് ഇനിയും പുതിയ റോജിമാർ സൃഷ്ട്ടിക്കപെടാതിരിക്കാൻ സാധിക്കുമായിരുന്നു.
കേരളത്തിലെ രാഷ്ട്രീയ വർഗ്ഗവും, സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന മഹിള സംഘടനകളും എവിടെ എങ്കിലും ലൈംഗിഗ ആരോപണം കേട്ടാൽ സ്ത്രീ പീഡിപ്പിക്കപെട്ടു എന്നുപറഞ്ഞു ചാനലുകളിൽ ഇരുന്നു അലമുറ ഇടുന്ന അജിതമാരും ഈ റോജി റോയ് എന്ന പെൺകുട്ടിയെ അറിഞ്ഞമട്ടില്ല. ഇത്തരക്കാർ ഒന്നു മാനസ്സിലാക്കേണ്ടത് സ്ത്രീപീഡനം എന്നത് ലൈംഗിഗ പീഡനം മാത്രമല്ല സ്ത്രീകൾക്ക് നേരെയുള്ള എല്ലാ അതിക്ക്രമങ്ങളും സ്ത്രീ പീഡനമായിട്ടാണ് കണക്കാക്കപെടുന്നത്. ഒരു പാവപ്പെട്ട പെൺകുട്ടിക്ക് സംഭവിച്ച ദുരന്തം കണ്ടില്ലെന്നു നടിച്ച ഈ മഹിളാ രത്‌നങ്ങൾ സ്ത്രീ സമൂഹത്തിനു തന്നെ അപമാനമാണ്. ഇത് പോലെ തന്നെയാണ് കേരളത്തിലെ സാംസ്‌കാരിക നായകന്മാരും ഇടതു വലതു വ്യത്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളും, ഏതൊരു പ്രശ്‌നത്തെയും പ്രസ്താവനകളിലൂടെ വിവാധമാക്കാറുള്ള നമ്മുടെ നേതാക്കന്മാർ അവരുടെ മൂക്കിനു താഴെ നടന്ന അതിധാരുണമായ സംഭവത്തെ അറിഞ്ഞഭാവം പോലും കാണിക്കാതെ; ബാർ എന്ന ചക്കരകുടത്തിൽ കയ്യിട്ടു വാരുന്ന തിരക്കിലാണ്.
വിദ്യാർത്ഥികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി കഴിഞ്ഞ കാലങ്ങളിൽ രൂക്ഷമായ പ്രക്ഷോഭങ്ങൾക്ക് നേതൃതം നൽകിയ (എസ്എഫ്‌ഐ, എംഎസ്എഫ്, കെഎസ് യു, എബിവിപി) തുടങ്ങിയ നമ്മുടെ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ഒരു പാവപെട്ട വിദ്യാർത്ഥിക്ക് നീതി നിഷേധമുണ്ടായപ്പോൾ അവൾക്കു വേണ്ടി ഒന്നുറക്കെ ശബ്ദിക്കാനൊ അവളുടെ മാതാപിതാക്കളെ ഒന്നാശ്വസിപ്പിക്കാൻ പോലും കണ്ടില്ല എന്നത് വളരെ ദുഃഖകരമാണ്. കേരളത്തിലെ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങൾ അവർ നിർവഹിക്കേണ്ട ചുമതലകളിൽ നിന്നും വഴുതി മാറുന്ന കാഴ്ചയാണ് കുറച്ചു കാലമായി നമുക്ക് കാണാൻ സാധിക്കുന്നത്. ഈ പ്രസ്ഥാനങ്ങൾക്ക് ഇനിയും തിരിച്ചറിവ് ഉണ്ടാകുന്നില്ലെങ്കിൽ പ്രതികരണ ശേഷി കൂടുതലുള്ള ഈ ന്യൂ ജനറേഷൻ തലമുറ മാറി ചിന്തിക്കുക തന്നെ ചെയ്യും. ഒരു രാഷ്ട്രീയ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെയും ആഹ്വാനമോ പിന്തുണയോ ഇല്ലാതെയാണ് അധികാരകേന്ദ്രങ്ങളെ വിറപ്പിച്ച ഡൽഹിയിലെ പ്രക്ഷോഭങ്ങൾ അരങ്ങേറിയതെന്ന് ഈ പ്രസ്ഥാനക്കാർ മനസ്സിലാകുന്നത് നല്ലതായിരിക്കും.
കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാദ്ധ്യമങ്ങളും എത്ര പുറംതിരിഞ്ഞു നിന്നാലും ആ കുടുംബത്തിന്റെ നീതിക്ക് വേണ്ടിയുള്ള സമരം കൂടുതൽ കരുത്താർജിക്കുക തന്നെ ചെയ്യും. ഇത് സോഷ്യൽ മീഡിയകളുടെ കാലമാണ്. നമ്മുടെ മാദ്ധ്യമങ്ങൾ കോർപ്പറേറ്റ് ബീമന്മാരുടെ സ്തുതി പാടകരായി നിന്നാലും ഇത്തരം വിഷയങ്ങൾ ജനങ്ങളിലെത്തിക്കാൻ സാദിക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് റോജി റോയ്ക്ക് വേണ്ടി സോഷ്യൽ മീഡിയ വഴിയുള്ള പ്രക്ഷോഭം. ഇനിയും അത് കണ്ടില്ലെന്നു നടിക്കാൻ ഈ രാഷ്ട്രീയ മാദ്ധ്യമ മേലാലനന്മാർക്ക് ആവില്ല.
എനിക്കൊരപേക്ഷയെയുള്ളൂ വിടരും മുമ്പേ കൊഴിഞ്ഞുപോയ റോജി റോയ്ക്കും അവളുടെ കുടുംബത്തിനും നീതി ലഭിക്കണം അതിനു ഏതറ്റംവരെ പോകാനും നാം തയ്യാറാകണം. ഇനി ഒരു പെൺകുട്ടിക്കും ഈ അവസ്ഥ വരരുത് ഇനി മറ്റൊരു റോജി റോയ് ഉണ്ടാവാൻ പാടില്ല അതിനാവട്ടെ നമ്മുടെ പ്രയത്‌നവും പ്രാർത്ഥനയും.