- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീജിത്തിന്റെ സമരത്തിന് പിന്തുണയുമായി എത്തിയ സോഷ്യൽ മീഡിയ സെക്രട്ടേറിയറ്റ് പടിക്കൽ വീണ്ടും ഒത്തു കൂടുന്നു; ഇത്തവണ പ്രതിഷേധിക്കാൻ എത്തുന്നത് എസ്എടി ആശുപത്രിയിലെ ചികിത്സാ പിഴവു മൂലം മരിച്ച രുദ്രയ്ക്ക് നീതി ലഭിക്കാൻ: മകളുടെ ഘാതകരെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് ഈ പിഞ്ചോമനയുടെ മാതാപിതാക്കൾ സമരം തുടങ്ങിയിട്ട് 406 ദിവസം പിന്നിട്ടു
തിരുവനന്തപുരം: ശ്രീജിത്തിന് നിതി ലഭിക്കാൻ സെക്രട്ടേറിയറ്റ് പടിക്കൽ ഒത്തുകൂടിയ സോഷ്യൽ മീഡിയ വീണ്ടും കൈകോർക്കുന്നു. ഇത്തവണ എസ്എടിയിലെ ചികിത്സാ പിഴവു മൂലം മരിച്ച രുദ്രയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന ആവശ്യവുമായാണ് സോഷ്യൽ മീഡിയാ കൂട്ടായ്മ ഒത്തു കൂടുന്നത്. ഫെബ്രുവരി നാല് ഞായറാഴ്‌ച്ച രാവിലെ പത്തുമണിക്ക് പാളയം രക്ഷസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം സെക്രട്ടേറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന രുദ്രയുടെ മാതാപിതാക്കളുടെ അടുത്തെത്തി പിന്തുണ പ്രഖ്യാപിക്കും. തങ്ങളുടെ മകൾക്ക് നീതി കിട്ടണമെന്ന ആവശ്യമായി രുദ്രയുടെ പിതാവ് മാറാനല്ലൂർ സ്വദേശി സുരേഷ്, മാതാവ് രമ്യ എന്നിവർ സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടങ്ങിയിട്ട് 406 ദിവസം പിന്നിട്ടു. ഇവർക്ക് പിന്തുണയുമായി 'ജസ്റ്റിസ് ഫോർ രുദ്ര' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 'സോഷ്യൽ മീഡിയയുടെ ശക്തി ശ്രീജിത് വിഷയത്തിൽ സെക്രട്ടേറിയേറ്റ് പടിക്കൽ നാം കണ്ടതാണ്. അതുപോലെ ഈ കുടുംബത്തിനും നീതി ലഭിക്കാൻ നമ്മൾ കൈകോർക്കണമെന്ന് സംഘാടകർ അറിയിച്ചു'. മറ്റൊരു കു
തിരുവനന്തപുരം: ശ്രീജിത്തിന് നിതി ലഭിക്കാൻ സെക്രട്ടേറിയറ്റ് പടിക്കൽ ഒത്തുകൂടിയ സോഷ്യൽ മീഡിയ വീണ്ടും കൈകോർക്കുന്നു. ഇത്തവണ എസ്എടിയിലെ ചികിത്സാ പിഴവു മൂലം മരിച്ച രുദ്രയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന ആവശ്യവുമായാണ് സോഷ്യൽ മീഡിയാ കൂട്ടായ്മ ഒത്തു കൂടുന്നത്. ഫെബ്രുവരി നാല് ഞായറാഴ്‌ച്ച രാവിലെ പത്തുമണിക്ക് പാളയം രക്ഷസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം സെക്രട്ടേറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന രുദ്രയുടെ മാതാപിതാക്കളുടെ അടുത്തെത്തി പിന്തുണ പ്രഖ്യാപിക്കും.
തങ്ങളുടെ മകൾക്ക് നീതി കിട്ടണമെന്ന ആവശ്യമായി രുദ്രയുടെ പിതാവ് മാറാനല്ലൂർ സ്വദേശി സുരേഷ്, മാതാവ് രമ്യ എന്നിവർ സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടങ്ങിയിട്ട് 406 ദിവസം പിന്നിട്ടു. ഇവർക്ക് പിന്തുണയുമായി 'ജസ്റ്റിസ് ഫോർ രുദ്ര' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 'സോഷ്യൽ മീഡിയയുടെ ശക്തി ശ്രീജിത് വിഷയത്തിൽ സെക്രട്ടേറിയേറ്റ് പടിക്കൽ നാം കണ്ടതാണ്. അതുപോലെ ഈ കുടുംബത്തിനും നീതി ലഭിക്കാൻ നമ്മൾ കൈകോർക്കണമെന്ന് സംഘാടകർ അറിയിച്ചു'.
മറ്റൊരു കുഞ്ഞിനും തങ്ങളുടെ മകളുടെ അവസ്ഥ വരരുത് എന്ന ആവശ്യം ഉന്നയിച്ചാണ് എസ്എടിയിലെ ഡോക്ടർമാർക്കെതിരെ കൾ നഷ്ടമായ ഈ ദമ്പതികൾ സമരം നടത്തുന്നത്. എന്നാൽ ഇവരുടെ സമരം തകർക്കാൻ പൊലീസ് അടക്കം ശ്രമിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് രുദ്രയുടെ മാതാപിതാക്കൾക്ക് പിന്തുണയുമായി എത്തിയ സാമൂഹിക പ്രവർത്തകയായ അശ്വതി ജ്വാലയെയും ഒപ്പമുണ്ടായിരുന്ന മറ്റു നാലുപേരെയും കന്റോൺമെന്റ് സി.ഐ സ്റ്റേഷനിലേക്ക് കൊണ്ടു പോയി രുദ്രയുടെ മാതാപിതാക്കളെ കുറിച്ചു മോശമായി സംസാരിക്കുകയും സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
രണ്ടു ദിവസം മുൻപ് ജില്ലാ കളക്ടർ വാസുകിയുടെ നേതൃത്വത്തിൽ രുദ്രയുടെ മതപിതാക്കളുമായി ചർച്ച നടത്തുകയും ചർച്ചയിൽ ജില്ലാ കളക്ടർ അവരോട് മോശമായി സംസാരിക്കുകയും ചെയ്തത് വാർത്തയായിരുന്നു. ഇതിനു പിന്നാലെ ഈ കുടുംബം നേരിട്ട നീതി നിഷേധത്തിനെതിരെ നിരവധിപ്പേർ സമൂഹ്യമാധ്യമങ്ങൾ വഴി രംഗത്തെത്തിയിട്ടുണ്ട്.
ഇവരുടെ നേതൃത്വത്തിൽ ജസ്റ്റിസ് ഫോർ രുദ്ര എന്ന പേരിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്. കൂടാതെ ജസ്റ്റിസ് ഫോർ രുദ്ര എന്ന പേരിൽ ഒരു ഫേസ്‌ബുക്ക് പേജും സജീവമാക്കിയിട്ടുണ്ട്. പാഴ്‌വാക്കുകൾ നൽകി തങ്ങളെ പല തവണ മുഖ്യമന്ത്രി അടക്കമുള്ള അധികൃതർ പറ്റിച്ചതായി സുരേഷ് പറയുന്നു. പലരുടെയും പരിഹാസങ്ങളും പുച്ഛവും, ഭീഷണികളുമൊക്കെ ഏറ്റുവാങ്ങിട്ടും ഈ സമരം അവസാനം വരെ കൊണ്ടുപോകുമെന്നു പറയുന്നത്.
കഴിഞ്ഞ ജൂലൈ പത്താം തീയതിയാണ് ഗുരുതരമായ പോഷകാഹാര കുറവുമൂലം കുട്ടികൾക്കുണ്ടാകുന്ന സിവിയർ അക്യൂട്ട് മാൽ ന്യൂട്രീഷൻ എന്ന അസുഖത്തിന്റെ മൂർധന്യാവസ്ഥയിൽ നാലുമാസം പ്രായമായ രുദ്ര മരണമടഞ്ഞത്. കുഞ്ഞിന് ത്വക്ക് സംബന്ധമായ അസുഖം മാത്രമാണ് ഉണ്ടായിരുന്നത് എന്നും ആശുപത്രിയിൽ ചികിത്സയ്ക്കെത്തുമ്പോൾ പരിശോധനകളിൽ കുഞ്ഞിന് മറ്റു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായി അധികൃതർ പറഞ്ഞിരുന്നില്ല എന്നും മാതാപിതാക്കൾ പറയുന്നു.
ഐ.സി യുവിൽ കുഞ്ഞിനെ ത്വക്ക് രോഗത്തിന് മാത്രമാണ് ചികിത്സ നൽകിയതെന്നും മാതാപിതാക്കൾ പറയുന്നു.പ്രതിരോധ കുത്തിവെയ്‌പ്പ് എടുക്കുമ്പോൾ ഉണ്ടാകുന്ന പനിയും രണ്ടായിരത്തി പതിനേഴു ജൂൺ പതിനാലിന് ത്വക് രോഗ ചികിത്സയ്ക്ക് വന്നതും മാത്രമാണ് കുട്ടിക്ക് അസുഖമായി ഈ കാലയളവിൽ ഉണ്ടായത്. എന്നാൽ എസ്.എ.ടി യിലെ ഡോക്ടർമാരും മെഡിക്കൽ കോളേജ് ത്വക് രോഗ വിഭാഗവും ചികിത്സയിൽ നടത്തിയ അനാസ്ഥയാണ് കുട്ടി മരിക്കാനിടയായത് എന്നു മാതാപിതാക്കൾ ഇപ്പോഴും ഉറപ്പിച്ചു പറയുന്നു.
കുട്ടി വൃക്ക രോഗം പിടിപെട്ടാണ് മരിച്ചതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ അന്നും പോഷകാഹാര കുറവ് കൊണ്ടു കുട്ടിക്ക് ഗുരുതര പ്രശ്‌നം ഉള്ളതായി പറഞ്ഞിരുന്നില്ല. കുട്ടി മരിച്ചതോടെ അച്ഛനമ്മമാരുടെ അഭ്യർത്ഥന പ്രകാരം അടക്കം ചെയ്ത കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു ആർ ഡി ഓ സാന്നിധ്യത്തിൽ ഡി വൈ എസ് പി മറ്റു പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് സർജൻ എന്നിവരുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തി. കുഞ്ഞിന്റെ ആന്തരിക അവയവങ്ങൾ ഉൾപ്പടെ രാസപരിശോധനയ്ക്കായി എടുക്കുകയും ചെയ്തു.ഒടുവിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നപ്പോൾ മരണ കാരണം ന്യുമോണിയ എന്നും കണ്ടെത്തി.
ഇതോടെയാണ് നീതി ആവശ്‌പ്പെട്ട് സുരേഷും രമ്യയും സെക്രട്ടേറിയറ്റ് പടിക്കൽ സമരവുമായി എത്തിയത്. വിവിധ രാഷ്ട്രീയ കക്ഷികൾ മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ചു നടപടി ഉണ്ടാക്കണമെന്ന് പ്രസ്താവനകൾ ഇറക്കി. മുഖ്യ മന്ത്രി നേരിട്ട് വിളിപ്പിച്ചു പത്തു ദിവസത്തിൽ നടപടി ഉണ്ടാകുമെന്നു ഉറപ്പു നൽകിയെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ സമര മുഖത്തു നിന്നും പിന്മാറണം എന്ന് പൊലീസിന്റെയും ഇടതു പക്ഷ പ്രവർത്തകരുടെയും ഭീഷണിയും ഈ കുടുംബത്തിന് നേരിടേണ്ടി വന്നു.
യൂത്തു കമ്മീഷൻ നേരിട്ടെത്തി സ്വീകരിച്ച പരാതിയിൽ അന്വേഷണങ്ങൾക്കൊടുവിൽ കുടുംബത്തിന് രണ്ടു ലക്ഷം രൂപ താത്കാലിക സഹായം അനുവദിക്കുകയും സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് അനാസ്ഥയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.രുദ്രയുടെ മാതാപിതാക്കളുടെ അടുത്ത് നിന്നും നിരവധി പേപ്പറുകൾ പൊലീസ് ഒപ്പിട്ടു വാങ്ങി. ഇതിനിടെ സെക്രട്ടറിയേറ്റിനു മുന്നിലെ ഇവരുടെ സമരപന്തലും ചിലർ തകർത്തിരുന്നു.