- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവജനങ്ങൾ കർമ്മശേഷി രാജ്യപുരോഗതിക്കായി വിനിയോഗിക്കണം: ജസ്റ്റീസ് കെ.റ്റി. തോമസ്
കോട്ടയം: യുവജനതയുടെ കർമ്മശേഷി രാഷ്ട്ര പുരോഗതിക്കായി വിനിയോഗിക്കണമെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് കെ.റ്റി.തോമസ് നിർദ്ദേശിച്ചു. സേവനത്തിലധിഷ്ഠിതമായ മേഖലകളിൽ യുവാക്കൾ കർമ്മനിരതരാവണമെന്നും അദ്ദേഹം പറഞ്ഞു. സ്നേഹക്കൂട് ചാരിറ്റബിൾ ട്രസ്റ്റ് വടവാതൂരിൽ സംഘടിപ്പിച്ച 'സ്നേഹസംഗമം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതലമുറയിൽ സാമൂഹ്യ പ്രതിബദ്ധത കുറഞ്ഞു വരുന്നതായി കെ.റ്റി.തോമസ് ചൂണ്ടിക്കാട്ടി. ഗാന്ധിയൻ ദർശനങ്ങളിലധിഷ്ഠിതമായ സേവന പ്രവർത്തനങ്ങൾക്ക് യുവജനത മുൻഗണന നൽകണം. അക്രമത്തിനും അനീതിക്കും എതിരെ പ്രതികരിക്കാൻ യുവമനസ്സുകൾ തയ്യാറാവണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. നിർധന കുടുംബങ്ങൾക്കുള്ള ഭക്ഷണകിറ്റുകളുടെ വിതരണോൽഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. നിർവ്വഹിച്ചു. ധനസഹായ വിതരണം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ശശീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. അമൽ ഗാന്ധിഭവൻ, അജീഷ് ജോൺ, എബി ജെ.ജോസ്, തോമസ് വി എസ്.തുടങ്ങിയവരെ ചടങ്ങിൽ ജസ്റ്റീസ് കെ.റ്റി.തോമസ് ആദരിച്ചു. ചടങ്ങിൽ സ്നേഹക്കൂട് ചെയർപേഴ്സൺ നി
കോട്ടയം: യുവജനതയുടെ കർമ്മശേഷി രാഷ്ട്ര പുരോഗതിക്കായി വിനിയോഗിക്കണമെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് കെ.റ്റി.തോമസ് നിർദ്ദേശിച്ചു. സേവനത്തിലധിഷ്ഠിതമായ മേഖലകളിൽ യുവാക്കൾ കർമ്മനിരതരാവണമെന്നും അദ്ദേഹം പറഞ്ഞു. സ്നേഹക്കൂട് ചാരിറ്റബിൾ ട്രസ്റ്റ് വടവാതൂരിൽ സംഘടിപ്പിച്ച 'സ്നേഹസംഗമം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുതലമുറയിൽ സാമൂഹ്യ പ്രതിബദ്ധത കുറഞ്ഞു വരുന്നതായി കെ.റ്റി.തോമസ് ചൂണ്ടിക്കാട്ടി. ഗാന്ധിയൻ ദർശനങ്ങളിലധിഷ്ഠിതമായ സേവന പ്രവർത്തനങ്ങൾക്ക് യുവജനത മുൻഗണന നൽകണം. അക്രമത്തിനും അനീതിക്കും എതിരെ പ്രതികരിക്കാൻ യുവമനസ്സുകൾ തയ്യാറാവണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
നിർധന കുടുംബങ്ങൾക്കുള്ള ഭക്ഷണകിറ്റുകളുടെ വിതരണോൽഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. നിർവ്വഹിച്ചു. ധനസഹായ വിതരണം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ശശീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. അമൽ ഗാന്ധിഭവൻ, അജീഷ് ജോൺ, എബി ജെ.ജോസ്, തോമസ് വി എസ്.തുടങ്ങിയവരെ ചടങ്ങിൽ ജസ്റ്റീസ് കെ.റ്റി.തോമസ് ആദരിച്ചു.
ചടങ്ങിൽ സ്നേഹക്കൂട് ചെയർപേഴ്സൺ നിഷ സ്നേഹക്കൂട് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനി, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി, റോയി ജോൺ ഇടവന്തറ, കെ.പി. ഭുവനേശൻ, വി.റ്റി. സോമൻകുട്ടി, എൻ.സി.ചാക്കോ, അമൽ ഗാന്ധിഭവൻ, വി എസ്. തോമസ്, ഏകതാ പ്രവാസി ദേശീയ ചെയർമാൻ റഹിം ഒലവക്കോട്, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ്, അനുരാജ് ബി.കെ., നിഷാന്ത് ശിവദാസ് എന്നിവർ പ്രസംഗിച്ചു.