- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിവിലിരുന്ന് ചരിത്രം തീർത്ത് കർണൻ; കാലാവധി കഴിഞ്ഞിട്ടും കാണാമറയത്ത്; കൊൽക്കത്ത പൊലീസ് ചെന്നൈയിൽ തുടരുന്നു; തമിഴ്‌നാട് പൊലീസിന്റെ സഹായം തേടി
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ അപൂർവമായൊരു റെക്കോർഡ് എഴുതിച്ചേർത്തു കൊണ്ടാണ് ജസ്റ്റിസ് കർണൻ കഴിഞ്ഞ ദിവസം വിരമിച്ചത്.കോടതിയിൽ വരാതെ ഒളിവിലിരുന്ന് വിരമിക്കുന്ന ആദ്യ ജഡ്ജിയെന്ന റെക്കോർഡാണ് ജസ്റ്റിസ് കർണന്റെ പേരിലായത്.കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ സർവീസ് കാലാവധി അവസാനിച്ചത്.കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതിയുടെ അറസ്റ്റ് വാറന്റ് നിലവിലുള്ളതിനാൽ ഇപ്പോഴും അദ്ദേഹം ഒളിവിലാണ്.കോടതി നടപടിയുണ്ടാകുന്ന വേളയിൽ കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് കർണൻ.കർണൻ സ്ഥലത്തില്ലാത്തതിനാൽ ഔപചാരികമായ ചടങ്ങുകളൊന്നുമുണ്ടായില്ലെന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറൽ പറഞ്ഞു.അതേ സമയം കർണന് ലഭിക്കാനുള്ള ആനുകൂല്യത്തിന്റെ കാര്യത്തിൽ നടപടികൾ നിയമപരമായിത്തന്നെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിമാർക്കെതിരെ നടത്തിയ ആരോപണങ്ങളെത്തുടർന്നായിരുന്നു കർണനെതിര കോടതിയലക്ഷ്യ നടപടികൾ തുടങ്ങിയത്.തുടർന്ന് അദ്ദേഹം സുപ്രീംകോടതി നടപടികളെയും ചോദ്യം ചെയ്തതോടെ കോടതി കർണന് ആറുമാസത്തെ തടവുശിക്ഷ വിധിക്കുക

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ അപൂർവമായൊരു റെക്കോർഡ് എഴുതിച്ചേർത്തു കൊണ്ടാണ് ജസ്റ്റിസ് കർണൻ കഴിഞ്ഞ ദിവസം വിരമിച്ചത്.കോടതിയിൽ വരാതെ ഒളിവിലിരുന്ന് വിരമിക്കുന്ന ആദ്യ ജഡ്ജിയെന്ന റെക്കോർഡാണ് ജസ്റ്റിസ് കർണന്റെ പേരിലായത്.കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ സർവീസ് കാലാവധി അവസാനിച്ചത്.കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതിയുടെ അറസ്റ്റ് വാറന്റ് നിലവിലുള്ളതിനാൽ ഇപ്പോഴും അദ്ദേഹം ഒളിവിലാണ്.കോടതി നടപടിയുണ്ടാകുന്ന വേളയിൽ കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് കർണൻ.കർണൻ സ്ഥലത്തില്ലാത്തതിനാൽ ഔപചാരികമായ ചടങ്ങുകളൊന്നുമുണ്ടായില്ലെന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറൽ പറഞ്ഞു.അതേ സമയം കർണന് ലഭിക്കാനുള്ള ആനുകൂല്യത്തിന്റെ കാര്യത്തിൽ നടപടികൾ നിയമപരമായിത്തന്നെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിമാർക്കെതിരെ നടത്തിയ ആരോപണങ്ങളെത്തുടർന്നായിരുന്നു കർണനെതിര കോടതിയലക്ഷ്യ നടപടികൾ തുടങ്ങിയത്.തുടർന്ന് അദ്ദേഹം സുപ്രീംകോടതി നടപടികളെയും ചോദ്യം ചെയ്തതോടെ കോടതി കർണന് ആറുമാസത്തെ തടവുശിക്ഷ വിധിക്കുകയായിരുന്നു.മെയ് 9-നാണ് ജസ്‌ററിസ് കർണനെ അറസ്റ്റ് ചെയ്യാൻ സുപ്രീംകോടതിയുടെ ഏഴംഗ ബഞ്ച് ഉത്തരവിടുന്നത്.തുടർന്ന് ചെന്നൈയിലെത്തിയ മാധ്യമങ്ങളെ കണ്ട കർണൻ പിന്നീട് ഒളിവിൽ പോകുകയായിരുന്നു.തുടർന്ന് ബംഗാൾ പൊലീസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പൊലീസ് കർണനായി വലവിരിച്ചെങ്കിലുംഅദ്ദേഹത്തെ കണ്ടെത്താനായില്ല.തമിഴ്‌നാട്ടിലോ ആന്ധ്രയിലോ അദ്ദേഹം ഉണ്ടെന്നാണ് സൂചന.ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മീഷനു മുന്നിൽ സഹപ്രവർത്തകരായ ജഡ്ജിമാർക്കെതിരെ പരാതി നൽകുന്ന ആദ്യ ജഡ്ജി കൂടിയാണ് ജസ്റ്റിസ് കർണൻ.അതേസമയം ജസ്റ്റിസ് കർണനെ അറസ്റ്റ് ചെയ്യാൻ ചെന്നൈയിലെത്തിയ ബംഗാൾ പൊലീസ് തമിഴ്‌നാട് പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.ഇക്കാര്യം ആവശ്യപ്പെട്ട് ബംഗാൾ ഡി ജി പി തമിഴ്‌നാട് ഡി ജിപിക്ക് കത്ത് നൽകി.

