- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറുമാസം തടവുശിക്ഷയ്ക്കു വിധിച്ച ഉത്തരവ് പിൻവലിക്കണമെന്ന ജസ്റ്റിസ് കർണന്റെ ഹർജി സുപ്രീംകോടതി പരിഗണിക്കും; വിവാദ ജഡ്ജി ഒളിവിലല്ലെന്നും രാജ്യം വിട്ടിട്ടില്ലെന്നും ചെന്നൈയിൽ തന്നെയുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ
ചെന്നൈ: കോടതിയലക്ഷ്യക്കേസിൽ ആറുമാസം തടവിനു ശിക്ഷിച്ച ഉത്തരവ് പിൻവലിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കർണന്റെ അപേക്ഷ സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ജെ.എസ് കേഹാറാണ് ജസ്റ്റിസ് കർണന്റെ ഹർജി പരിഗണിക്കുമെന്ന് വ്യക്തമാക്കിയത്. കോടതിയലക്ഷ്യ നിയമം ഭരണഘടനാ ലംഘനമാണെന്ന് ജസ്റ്റിസ് കർണൻ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, കർണൻ ഒളിവിലാണെന്ന വാദത്തെ അദ്ദേഹത്തിന്റെ അഭിഭാഷകർ സുപ്രീം കോടതിയിൽ നിഷേധിച്ചിരുന്നു. അദ്ദേഹം ചെന്നൈയിൽ തന്നെയുണ്ടെന്നും കർണനുവേണ്ടി ഹാജരായ അഭിഭാഷകർ കോടതിയെ അറിയിച്ചു. നേരത്തെ, കർണൻ രാജ്യം വിട്ടുവെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതു തള്ളുന്നതാണു കർണന്റെ അഭിഭാഷകരുടെ പ്രതികരണം. അതിനിടെ, സുപ്രീംകോടതി വിധി നടപ്പാക്കാൻ ചെന്നൈയിലെത്തിയ കൊൽക്കത്ത പൊലീസ് സംഘം വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കർണനെ കണ്ടെത്താൻ സാധിച്ചില്ല. താമസിക്കുന്ന സ്ഥലം നിരന്തരം മാറി അന്വേഷണ സംഘത്തെ കുഴപ്പിക്കുകയാണെന്നു കർണനെന്ന് പൊലീസുമായി അടുത്ത കേന്ദ്രങ്ങൾ അറിയിച്ചിര

ചെന്നൈ: കോടതിയലക്ഷ്യക്കേസിൽ ആറുമാസം തടവിനു ശിക്ഷിച്ച ഉത്തരവ് പിൻവലിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കർണന്റെ അപേക്ഷ സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ജെ.എസ് കേഹാറാണ് ജസ്റ്റിസ് കർണന്റെ ഹർജി പരിഗണിക്കുമെന്ന് വ്യക്തമാക്കിയത്. കോടതിയലക്ഷ്യ നിയമം ഭരണഘടനാ ലംഘനമാണെന്ന് ജസ്റ്റിസ് കർണൻ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, കർണൻ ഒളിവിലാണെന്ന വാദത്തെ അദ്ദേഹത്തിന്റെ അഭിഭാഷകർ സുപ്രീം കോടതിയിൽ നിഷേധിച്ചിരുന്നു. അദ്ദേഹം ചെന്നൈയിൽ തന്നെയുണ്ടെന്നും കർണനുവേണ്ടി ഹാജരായ അഭിഭാഷകർ കോടതിയെ അറിയിച്ചു. നേരത്തെ, കർണൻ രാജ്യം വിട്ടുവെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതു തള്ളുന്നതാണു കർണന്റെ അഭിഭാഷകരുടെ പ്രതികരണം.
അതിനിടെ, സുപ്രീംകോടതി വിധി നടപ്പാക്കാൻ ചെന്നൈയിലെത്തിയ കൊൽക്കത്ത പൊലീസ് സംഘം വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കർണനെ കണ്ടെത്താൻ സാധിച്ചില്ല. താമസിക്കുന്ന സ്ഥലം നിരന്തരം മാറി അന്വേഷണ സംഘത്തെ കുഴപ്പിക്കുകയാണെന്നു കർണനെന്ന് പൊലീസുമായി അടുത്ത കേന്ദ്രങ്ങൾ അറിയിച്ചിരുന്നു. ഇന്നലെ പുലർച്ചെവരെ കർണൻ ചെപ്പോക് ഗവ. ഗസ്റ്റ് ഹൗസിലെ മൂന്നാം നമ്പർ മുറിയിലുണ്ടായിരുന്നു. പിന്നീട്, ഔദ്യോഗിക വാഹനവും പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷയും ഒഴിവാക്കി ആന്ധ്രാപ്രദേശിൽ തിരുപ്പതിക്കു സമീപം കാളഹസ്തി ക്ഷേത്രത്തിലേക്കു പോയതായി സൂചന ലഭിച്ചതിനെ തുടർന്നു പൊലീസ് അവിടെയെത്തിയെങ്കിലും കണ്ടെത്താനായില്ല.
ചെപ്പോക്കിൽനിന്നു പുറപ്പെടുമ്പോൾ കർണനൊപ്പം രണ്ട് അഭിഭാഷകരും ഒപ്പമുണ്ടായിരുന്നുവെന്നാണു വിവരം. വാഹനമോടിക്കുന്നതു സർക്കാർ ഡ്രൈവറാണെന്ന വിവരത്തെ തുടർന്ന് ഇയാളെ ഫോണിൽ ബന്ധപ്പെടാനുള്ള ശ്രമത്തിലാണു പൊലീസ്. കാളഹസ്തിയിലേക്കുള്ള ചെന്നൈ - നെല്ലൂർ പാതയിൽ പൊലീസ് വാഹനപരിശോധന ശക്തമാക്കി. തിരച്ചിലിന് ആന്ധ്രാ പൊലീസിന്റെയും സഹായം തേടിയിട്ടുണ്ട്. എന്നാൽ, ഇന്നു രാവിലെയും കർണനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിനിടെയാണ് അപ്രതീക്ഷിതമായി കർണനുവേണ്ടി അഭിഭാഷകർ സുപ്രീംകോടതിയെ സമീപിച്ചത്.
തമിഴ്‌നാട് സൈബർ പൊലീസിന്റെ സഹായത്തോടെ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ തമിഴ്‌നാട് - ആന്ധ്ര അതിർത്തിയായ തട എന്ന സ്ഥലത്തുനിന്നാണു സിഗ്‌നൽ ലഭിച്ചതെന്നു കണ്ടെത്തി. എന്നാൽ ഇവിടെയും സമീപപ്രദേശമായ സൂളൂർപേട്ടിലും നടത്തിയ തിരച്ചിലും വിഫലമാവുകയായിരുന്നു.

