- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഗാന്ധിജിയല്ല ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്നത്; ഗാന്ധിജി വഞ്ചകനും ഫ്യൂഡൽ മനഃസ്ഥിതിയുള്ള ബ്രിട്ടീഷ് ഏജന്റും; ചർക്കയും ഖാദിയും സ്വയംപര്യാപ്ത ഗ്രാമങ്ങളും പ്രതിലോമകരവും അസംബന്ധവും': വിവാദ പ്രസ്താവനയുമായി വീണ്ടും ജസ്റ്റിസ് കട്ജു
ന്യൂഡൽഹി: വിവാദ പരാമർശവുമായി ജസ്റ്റിസ് മാർക്കണ്ഡേയ കഡ്ജു വീണ്ടും രംഗത്ത്. ഇക്കുറി ഗാന്ധിജിയെയാണ് അദ്ദേഹം ആക്രമിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കാൻ കാരണം ഗാന്ധിജിയല്ലെന്ന് ജസ്റ്റിസ് കട്ജു തന്റെ ഫേസ്‌ബുക് പേജിൽ അഭിപ്രായപ്പെട്ടു. ഫ്യൂഡൽ മനസ്ഥിതിയുള്ള ആത്മവഞ്ചകനും പ്രതിലോമകാരിയുമായിരുന്നു ഗാന്ധി. ഗാന്ധിജി മൂലമാണ് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതെന്നു പറയുന്നത് പൂർണമായും തെറ്റാണ്. ദ ട്രൂത്ത് എബൗട്ട് ഗാന്ധി എന്നാണ് കുറിപ്പിന്റെ തലക്കെട്ട്. ഗാന്ധിജി ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്നും ബ്രിട്ടീഷുകാർ ലണ്ടനിലെ തങ്ങളുടെ പാർലമെന്റിൽ ഗാന്ധി പ്രതിമ സ്ഥാപിച്ചതിൽ അദ്ഭുതപ്പെടാനാകില്ലെന്നും ജസ്റ്റിസ് കട്ജു എഴുതുന്നു. ഭഗത് സിങ്, സൂര്യ സെൻ, ചന്ദ്രശേഖർ ആസാദ്, ബിസ്മിൽ, അഷ്ഫഖുള്ള, രാജ്ഗുരു തുടങ്ങിയ യഥാർത്ഥ ഇ്ന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ പ്രതിമ എന്തുകൊണ്ടാണ് ബ്രിട്ടീഷുകാർ സ്ഥാപിക്കാത്തതെന്ന് അദ്ദേഹം ചോദിക്കുന്നു. ചർക്ക, ഖാദി, സ്വയം പര്യാപ്ത ഗ്രാമ സമൂഹങ്ങൾ തുടങ്ങി ഗാന്ധിജിയുടെ സാമ്പത്തിക ആശ
ന്യൂഡൽഹി: വിവാദ പരാമർശവുമായി ജസ്റ്റിസ് മാർക്കണ്ഡേയ കഡ്ജു വീണ്ടും രംഗത്ത്. ഇക്കുറി ഗാന്ധിജിയെയാണ് അദ്ദേഹം ആക്രമിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കാൻ കാരണം ഗാന്ധിജിയല്ലെന്ന് ജസ്റ്റിസ് കട്ജു തന്റെ ഫേസ്‌ബുക് പേജിൽ അഭിപ്രായപ്പെട്ടു. ഫ്യൂഡൽ മനസ്ഥിതിയുള്ള ആത്മവഞ്ചകനും പ്രതിലോമകാരിയുമായിരുന്നു ഗാന്ധി. ഗാന്ധിജി മൂലമാണ് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതെന്നു പറയുന്നത് പൂർണമായും തെറ്റാണ്. ദ ട്രൂത്ത് എബൗട്ട് ഗാന്ധി എന്നാണ് കുറിപ്പിന്റെ തലക്കെട്ട്.
ഗാന്ധിജി ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്നും ബ്രിട്ടീഷുകാർ ലണ്ടനിലെ തങ്ങളുടെ പാർലമെന്റിൽ ഗാന്ധി പ്രതിമ സ്ഥാപിച്ചതിൽ അദ്ഭുതപ്പെടാനാകില്ലെന്നും ജസ്റ്റിസ് കട്ജു എഴുതുന്നു. ഭഗത് സിങ്, സൂര്യ സെൻ, ചന്ദ്രശേഖർ ആസാദ്, ബിസ്മിൽ, അഷ്ഫഖുള്ള, രാജ്ഗുരു തുടങ്ങിയ യഥാർത്ഥ ഇ്ന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ പ്രതിമ എന്തുകൊണ്ടാണ് ബ്രിട്ടീഷുകാർ സ്ഥാപിക്കാത്തതെന്ന് അദ്ദേഹം ചോദിക്കുന്നു.
ചർക്ക, ഖാദി, സ്വയം പര്യാപ്ത ഗ്രാമ സമൂഹങ്ങൾ തുടങ്ങി ഗാന്ധിജിയുടെ സാമ്പത്തിക ആശയങ്ങളെല്ലാം പൂർണമായും പ്രതിലോമകരവും അസംബന്ധവുമാണ്. ഇന്ത്യയുടെ യഥാർത്ഥ രാഷ്ട്രപിതാവ് മുഗൾ ചക്രവർത്തി അക്‌ബർ ആണെന്നും ജസ്റ്റിസ് കട്ജു കുറിക്കുന്നു.
സുപ്രീംകോടതിയിൽനിന്ന് വിമരിച്ച ജസ്റ്റിസ് കട്ജു ഇതാദ്യമായല്ല വിവാദ പരമാർശങ്ങളിലൂടെ വിവാദങ്ങളും കോളിളക്കങ്ങളും സൃഷ്ടിക്കുന്നത്. തൊണ്ണൂറു ശതമാനം ഇന്ത്യക്കാരും വിഡ്ഡികളാണെന്നും ഹിന്ദുക്കളിലെയും മുസ്ലിംകളിലെയും എൺപതു ശതമാനവും വർഗീയവാദികളാണെന്നും അദ്ദേഹം നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. അന്താരാഷ്ട്ര പ്രസിദ്ധനായ ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് ആവശ്യത്തിൽക്കൂടുതൽ പ്രശംസ ലഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയതിൽ ജഡ്ജിമാരെ വിമർശിച്ച ജസ്റ്റിസ് കട്ജുവിനെതിരേ സുപ്രീംകോടതി കോടതിയലക്ഷ്യ നടപടികളും എടുത്തു. നിരുപാധികം മാപ്പുപറഞ്ഞാണ് അദ്ദേഹം തലയൂരിയത്.