- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇന്ത്യൻ വംശജൻ ജസ്റ്റിസ് ശ്രീനിവാസൻ യുഎസ് സുപ്രീം കോടതി ജഡ്ജിയാകാനുള്ള സാധ്യതയേറി; പ്രഖ്യാപനം ഉടൻ
ടെക്‌സാസ്: ഇന്ത്യൻ വംശജൻ യുഎസ് സുപ്രീം കോടതി ജഡ്ജിയാകാനുള്ള സാധ്യതയേറി. ജസ്റ്റീസ് അന്റോണിൻ സ്‌കാലിയയുടെ നിര്യാണത്തെ തുടർന്ന് യുഎസ് സുപ്രീം കോടതി ജഡ്ജിയാകാനുള്ള സാധ്യതയേറിക്കുന്നത് ഇന്ത്യൻ വംശജനായ ജസ്റ്റീസ് ശ്രീനിവാസനാണ്. നാല്പത്തൊമ്പതുകാരനായ ജസ്റ്റീസ് ശ്രീനിവാസൻ നിലവിൽ ഡിസ്ട്രിക്ട് ഓഫ് കൊളംബിയ അപ്പീൽ കോടതി ജഡ്ജിയാണ്. സുപ്രീം കോടതി ജഡ്ജിയുടെ നിയമനം സംബന്ധിച്ച് പ്രസിഡന്റ് ബരാക് ഒബാമയാണ് തീരുമാനം എടുക്കേണ്ടത്. ഇപ്പോൾ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് മൂന്നു പേരെയാണ്. ജസ്റ്റീസുമാരായ മെറിക് ഗാർലാൻഡ്, പോൾ വാട്‌ഫോർഡ് എന്നിവരാണ് ജസ്റ്റീസ് ശ്രീനിവാസനെ കൂടാതെ പട്ടികയിലുള്ളത്. ഫെബ്രുവരി 13നാണ് സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റീസ് അന്റോണിൻ സ്‌കാലിയ അപ്രതീക്ഷിതമായി മരണമടഞ്ഞത്. എഴുപത്തൊമ്പതു വയസുണ്ടായിരുന്നു. 1986-ൽ അന്നത്തെ പ്രസിഡന്റായിരുന്ന റൊണാൾഡ് റെയ്ഗൻ ആണ് ജസ്റ്റീസ് സ്‌കാലിയയെ നിയമിച്ചത്. ഇന്ത്യയിൽ ചണ്ഡീഗഡ് ആണ് ജസ്റ്റീസ് ശ്രീനിവാസന്റെ സ്വദേശം. 1960-കളിൽ കൻസാസിലെ ലോറൻസിലേക്ക് കുടുംബസമേതം കുടിയേറിയ
ടെക്‌സാസ്: ഇന്ത്യൻ വംശജൻ യുഎസ് സുപ്രീം കോടതി ജഡ്ജിയാകാനുള്ള സാധ്യതയേറി. ജസ്റ്റീസ് അന്റോണിൻ സ്‌കാലിയയുടെ നിര്യാണത്തെ തുടർന്ന് യുഎസ് സുപ്രീം കോടതി ജഡ്ജിയാകാനുള്ള സാധ്യതയേറിക്കുന്നത് ഇന്ത്യൻ വംശജനായ ജസ്റ്റീസ് ശ്രീനിവാസനാണ്. നാല്പത്തൊമ്പതുകാരനായ ജസ്റ്റീസ് ശ്രീനിവാസൻ നിലവിൽ ഡിസ്ട്രിക്ട് ഓഫ് കൊളംബിയ അപ്പീൽ കോടതി ജഡ്ജിയാണ്.
സുപ്രീം കോടതി ജഡ്ജിയുടെ നിയമനം സംബന്ധിച്ച് പ്രസിഡന്റ് ബരാക് ഒബാമയാണ് തീരുമാനം എടുക്കേണ്ടത്. ഇപ്പോൾ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് മൂന്നു പേരെയാണ്. ജസ്റ്റീസുമാരായ മെറിക് ഗാർലാൻഡ്, പോൾ വാട്‌ഫോർഡ് എന്നിവരാണ് ജസ്റ്റീസ് ശ്രീനിവാസനെ കൂടാതെ പട്ടികയിലുള്ളത്.
ഫെബ്രുവരി 13നാണ് സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റീസ് അന്റോണിൻ സ്‌കാലിയ അപ്രതീക്ഷിതമായി മരണമടഞ്ഞത്. എഴുപത്തൊമ്പതു വയസുണ്ടായിരുന്നു. 1986-ൽ അന്നത്തെ പ്രസിഡന്റായിരുന്ന റൊണാൾഡ് റെയ്ഗൻ ആണ് ജസ്റ്റീസ് സ്‌കാലിയയെ നിയമിച്ചത്.
ഇന്ത്യയിൽ ചണ്ഡീഗഡ് ആണ് ജസ്റ്റീസ് ശ്രീനിവാസന്റെ സ്വദേശം. 1960-കളിൽ കൻസാസിലെ ലോറൻസിലേക്ക് കുടുംബസമേതം കുടിയേറിയതാണ് ജസ്റ്റീസ് ശ്രീനിവാസന്റെ കുടുംബം. 2013 മുതൽ ഡിസ്ട്രിക്ട് ഓഫ് കൊളംബിയ സർക്യൂട്ടിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഒബാമയുടെ പ്രിൻസിപ്പൽ ഡെപ്യൂട്ടി സോളിസിറ്റർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്.