ന്യൂഡൽഹി:  കേരള ക്ലബ്ബിലെ ജസ്റ്റിസ് സുബ്രഹ്മണ്യൻ പോറ്റി സ്മാരക പ്രഭാഷണം ഡിസംബർ ഒന്നിനു നടക്കും.  വൈകിട്ട് ആറിനു കേരള ഹൈക്കോടതി മുൻ ജഡ്ജിയും സുപ്രീം കോടതി സീനിയർ അഭിഭാഷകനുമായ ജസ്റ്റിസ് ആർ. ബസന്ത് 'കമ്മിറ്റഡ് ജുഡീഷ്യറി: എ ബൂൺ ഓർ എ ബെയ്ൻ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

മലയാള സാഹിത്യത്തിനും കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്കും മികച്ച സംഭാവനകൾ നൽകിയ, വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസിന്റെ വിശുദ്ധ പ്രഖ്യാപനത്തോട് അനുബന്ധിച്ചു കേരള ക്ലബ്ബിൽ ഇന്ന് വൈകിട്ട് 6.30ന് അദ്ദേഹത്തിന്റെ ചിത്രം അനാച്ഛാദനം ചെയ്യും.    തുടർന്നു നടക്കുന്ന ചർച്ചയ്ക്കു ഡൽഹി ന്യൂനപക്ഷ കമ്മിഷൻ അംഗം ഏബ്രഹാം പട്യാനി, റവ. ഡോ. അഗസ്റ്റിൻ കീമറ്റം എന്നിവർ നേതൃത്വംനൽകും.