- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യനെല്ലികേസ് കേൾക്കുന്നതിൽ നിന്ന് സുപ്രീംകോടതി ജസ്റ്റിസ് യു യു ലളിത് പിന്മാറി; പ്രതികളിൽ ഒരാൾക്കു വേണ്ടി നേരത്തേ വാദിച്ചിരുന്നു എന്ന് വിശദീകരണം
ന്യൂഡൽഹി: സൂര്യനെല്ലി കേസ് കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് യു യു ലളിത് പിന്മാറി. സുപ്രീം കോടതിയിൽ കേസ് പരിഗണിക്കാനിരിക്കെയാണ് ഇദ്ദേഹത്തിന്റെ പിന്മാറ്റം. പ്രതികളിൽ ഒരാൾക്കു വേണ്ടി നേരത്തേ വാദിച്ചിരുന്നു എന്ന കാരണത്താലാണ് പിന്മാറ്റം 1996ൽ ഇടുക്കി സൂര്യനെല്ലിയിലെ കൗമാരക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇപ്പോൾ് അപ്പീൽ പരിഗണിക്കുന്നത്. കേരളത്തിൽ വളരെയേറെ കോളിളക്കം സൃഷ്ടിൽ കേസിൽ രാഷ്ട്രീയത്തിലും സാംസ്കാരിക രംഗത്തും പ്രമുഖരായ പലരും ആരോപിതരായിരുന്നു. പ്രേമം നടിച്ച് കൂട്ടിക്കൊണ്ടുപോയി പലയിടത്തായി ഒട്ടേറെ പേർക്കു കാഴ്ച വെച്ച കേസിൽ ആ രീതിയിൽ കേരളത്തിലുണ്ടായ ആദ്യ സംഭവമായിരുന്നു. കോട്ടയം വിചാരണ കോടതി 35 പേരെയാണ് കുറ്റക്കാരായി കണ്ടത്. ഇവർക്ക് നാലു മുതൽ 13 വർഷം വരെ തടവും ശിക്്ഷ വിധിച്ചു. തുടർന്ന് ഹൈക്കോടതി ഈ ശിക്ഷ ഒഴിവാക്കിയെങ്കിലും സുപ്രീം കോടതി വിധി തിരുത്തി. 2014 ഏപ്രിലിൽ ഹൈക്കോടതിയുടെ ഉയർന്ന ബഞ്ച് പ്രതികളായ 24 പേർ കുറ്റക്കാരായി കണ്ടു. ഒന്നാം പ്രതിയായ അഡ്വ. ധർമ്മരാജനെ ജീവപര്യന്തത്തിന് ശിക്ഷിച

ന്യൂഡൽഹി: സൂര്യനെല്ലി കേസ് കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് യു യു ലളിത് പിന്മാറി. സുപ്രീം കോടതിയിൽ കേസ് പരിഗണിക്കാനിരിക്കെയാണ് ഇദ്ദേഹത്തിന്റെ പിന്മാറ്റം. പ്രതികളിൽ ഒരാൾക്കു വേണ്ടി നേരത്തേ വാദിച്ചിരുന്നു എന്ന കാരണത്താലാണ് പിന്മാറ്റം
1996ൽ ഇടുക്കി സൂര്യനെല്ലിയിലെ കൗമാരക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇപ്പോൾ് അപ്പീൽ പരിഗണിക്കുന്നത്. കേരളത്തിൽ വളരെയേറെ കോളിളക്കം സൃഷ്ടിൽ കേസിൽ രാഷ്ട്രീയത്തിലും സാംസ്കാരിക രംഗത്തും പ്രമുഖരായ പലരും ആരോപിതരായിരുന്നു. പ്രേമം നടിച്ച് കൂട്ടിക്കൊണ്ടുപോയി പലയിടത്തായി ഒട്ടേറെ പേർക്കു കാഴ്ച വെച്ച കേസിൽ ആ രീതിയിൽ കേരളത്തിലുണ്ടായ ആദ്യ സംഭവമായിരുന്നു.
കോട്ടയം വിചാരണ കോടതി 35 പേരെയാണ് കുറ്റക്കാരായി കണ്ടത്. ഇവർക്ക് നാലു മുതൽ 13 വർഷം വരെ തടവും ശിക്്ഷ വിധിച്ചു. തുടർന്ന് ഹൈക്കോടതി ഈ ശിക്ഷ ഒഴിവാക്കിയെങ്കിലും സുപ്രീം കോടതി വിധി തിരുത്തി. 2014 ഏപ്രിലിൽ ഹൈക്കോടതിയുടെ ഉയർന്ന ബഞ്ച് പ്രതികളായ 24 പേർ കുറ്റക്കാരായി കണ്ടു. ഒന്നാം പ്രതിയായ അഡ്വ. ധർമ്മരാജനെ ജീവപര്യന്തത്തിന് ശിക്ഷിച്ചു. ബാക്കിയുള്ളവർക്ക് മൂന്നു മുതൽ 13 വർഷം വരൈ തടവിന് ശിക്ഷിക്കുകയും ചെയ്തു.

