- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മാർക്ക് മൈ വേഡ്സ്...' ആലപിച്ചപ്പോൾ ആനന്ദനൃത്തം തുടങ്ങി; 'വേർ ആർ യു നൗ...' കൂടി വന്നതോടെ മാസ്മരിക സംഗീതത്തിൽ എല്ലാ മതിമറന്ന് കാണികൾ; കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നും ലേസർ പ്രകാശവും എൽ.ഇ.ഡി. ലൈറ്റുകളും പുതുമയായി; ജസ്റ്റിൻ ബീബറിനൊപ്പം മുംബൈ നൃത്ത ചുവടുമായി നിറഞ്ഞു പാടിയത് ഇങ്ങനെ
മുംബൈ: പതിനായിരങ്ങളെ ആനന്ദ നൃത്തം ചവിട്ടിച്ചുകൊണ്ട് ജസ്റ്റിൻ ബീബർ മുംബൈയിൽ നിറഞ്ഞുപാടി. ബുധനാഴ്ച നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ സംഗീതവിരുന്നുകളിലൊന്നിൽ ജസ്റ്റിൻ ബീബർ ഗാനമാലപിച്ചപ്പോൾ ഇരുപത്തഞ്ചംഗ നർത്തക സംഘം അതിനൊത്തു ചുവടുവെച്ചു. ബോളിവുഡ് താരങ്ങളായ അലിയ ഭട്ട്, ടൈഗർ ഷ്രഫ്, മലൈക അറോറ, സണ്ണി ലിയോൺ, അർജുൻ രാംപാൽ, സൊണാലി ബെന്ദ്രെ, അർബാസ് ഖാൻ തുടങ്ങി പ്രമുഖരുടെ വൻ നിര തന്നെ കാഴ്ചക്കാരായി. പുതിയ ആൽബത്തിന്റെ പ്രചാരത്തിനായുള്ള 'പർപ്പസ് വേൾഡ് ടൂറി'ന്റെ ഭാഗമായാണ് കനേഡിയൻ പോപ്പ് ഇതിഹാസം ആദ്യമായി ഇന്ത്യയിലെത്തിയത്. കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നും ലേസർ പ്രകാശവും എൽ.ഇ.ഡി. ലൈറ്റുകളും പരിപാടിയുടെ മാറ്റുകൂട്ടി. രാത്രി 8.10-നാണ് ജസ്റ്റിൻ ബീബർ കാണികളെ ത്രസിപ്പിച്ചുകൊണ്ട് വേദിയിലെത്തുന്നത്. 'മാർക്ക് മൈ വേഡ്സ്.്..' എന്ന ഗാനത്തോടെയായിരുന്നു തുടക്കം. തുടർന്ന് 'വേർ ആർ യു നൗ...' കൂടി വന്നതോടെ ആരാധകർ മറന്നാടി. 'ബേബി', 'ബോയ്ഫ്രൻഡ്', 'വാട്ട് ഡു യു മീൻ', തുടങ്ങിയ ജനപ്ര
മുംബൈ: പതിനായിരങ്ങളെ ആനന്ദ നൃത്തം ചവിട്ടിച്ചുകൊണ്ട് ജസ്റ്റിൻ ബീബർ മുംബൈയിൽ നിറഞ്ഞുപാടി. ബുധനാഴ്ച നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ സംഗീതവിരുന്നുകളിലൊന്നിൽ ജസ്റ്റിൻ ബീബർ ഗാനമാലപിച്ചപ്പോൾ ഇരുപത്തഞ്ചംഗ നർത്തക സംഘം അതിനൊത്തു ചുവടുവെച്ചു.
ബോളിവുഡ് താരങ്ങളായ അലിയ ഭട്ട്, ടൈഗർ ഷ്രഫ്, മലൈക അറോറ, സണ്ണി ലിയോൺ, അർജുൻ രാംപാൽ, സൊണാലി ബെന്ദ്രെ, അർബാസ് ഖാൻ തുടങ്ങി പ്രമുഖരുടെ വൻ നിര തന്നെ കാഴ്ചക്കാരായി. പുതിയ ആൽബത്തിന്റെ പ്രചാരത്തിനായുള്ള 'പർപ്പസ് വേൾഡ് ടൂറി'ന്റെ ഭാഗമായാണ് കനേഡിയൻ പോപ്പ് ഇതിഹാസം ആദ്യമായി ഇന്ത്യയിലെത്തിയത്. കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നും ലേസർ പ്രകാശവും എൽ.ഇ.ഡി. ലൈറ്റുകളും പരിപാടിയുടെ മാറ്റുകൂട്ടി.
രാത്രി 8.10-നാണ് ജസ്റ്റിൻ ബീബർ കാണികളെ ത്രസിപ്പിച്ചുകൊണ്ട് വേദിയിലെത്തുന്നത്. 'മാർക്ക് മൈ വേഡ്സ്.്..' എന്ന ഗാനത്തോടെയായിരുന്നു തുടക്കം. തുടർന്ന് 'വേർ ആർ യു നൗ...' കൂടി വന്നതോടെ ആരാധകർ മറന്നാടി. 'ബേബി', 'ബോയ്ഫ്രൻഡ്', 'വാട്ട് ഡു യു മീൻ', തുടങ്ങിയ ജനപ്രിയ ഗാനങ്ങൾ ആലപിച്ച ബീബർ കൂടുതൽ സമയം നീക്കിവെച്ചത് പുതിയ ആൽബമായ പർപ്പസിലെ പാട്ടുകൾക്കാണ്.
സംഗീത പരിപാടിക്കു ശേഷം ജസ്റ്റിൻ ബീബറിനു സ്വകാര്യ ഉല്ലാസനൗകയിൽ രാജകീയ സൽക്കാരമൊരുക്കി. പ്രമുഖ സരോദ് വാദകർ ഉസ്താദ് അലി ഖാൻ കയ്യൊപ്പിട്ട സരോദ്, രോഹിത് ബാൽ രൂപകൽപന ചെയ്ത സ്വരോവ്‌സ്‌കി ക്രിസ്റ്റൽ പതിച്ച ജാക്കറ്റ്, ബീബറിന്റെ അമ്മ പട്രീഷ്യ മല്ലെറ്റിന് അനാമിക ഖന്ന ഡിസൈൻ ചെയ്ത ചന്ദേരി സിൽക്ക് ജാക്കറ്റ് തുടങ്ങി കൈനിറയെ സമ്മാനങ്ങളും കൈമാറി. ഡൽഹി, ജയ്പുർ, ആഗ്ര എന്നിവിടങ്ങളും ബീബർ സന്ദർശിക്കും. രാജ്യത്തെ 29 സംസ്ഥാനങ്ങളിലെയും രുചിക്കൂട്ടുകൾ താരത്തെ പരിചയപ്പെടുത്താനാണു ശ്രമമെന്നു സംഘാടകർ വൈറ്റ് ഫോക്‌സ് ഇന്ത്യ അറിയിച്ചു.
ദുബായിലെ സംഗീതനിശ കഴിഞ്ഞ് ബുധനാഴ്ച പുലർച്ചെ മുംബൈയിൽ വിമാനമിറങ്ങിയ ബീബറെ കാണാൻ ഉച്ചയ്ക്കു മുമ്പുതന്നെ സ്റ്റേഡിയത്തിന് പുറത്ത് ആരാധകരെത്തിയിരുന്നു. ബീബർ എത്തുന്നതിന് മുമ്പ് നാലുമണിക്ക് ഡീജെ സ്റ്റാർടെക്കിന്റെ നേതൃത്വത്തിലാണ് സംഗീത പരിപാടി തുടങ്ങിയത്. ഡീജെ സയാദെനും അലൻ വാക്കറും പിന്നീട് സ്റ്റേജിലെത്തി. അഞ്ചു മണിയോടെ ഹെലികോപ്റ്ററിലാണ് ബീബർ സ്റ്റേഡിയത്തിൽ വന്നിറങ്ങിയത്.