- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോയ്സ് ജോർജിന്റെയും അത് കേട്ട് ചിരിക്കുന്ന എം.എം മണിയുടെയും മുഖം അടിച്ച് പൊളിക്കാൻ തോന്നും; ഇവനൊക്കെ എന്ത് തരം ജീവികളാണ്? സ്ത്രീകളെ ലൈംഗിക വസ്തുവായി മാത്രം കാണുന്ന ഇവർക്ക് രാഹുലിനെ എങ്ങനെ മനസ്സിലാവാനാണ്? ജവാഹർ ബാൽ മഞ്ച് ദേശീയ കോർഡിനേറ്റർ ജസ്റ്റി ജെയിൻ തോമസിന്റെ ഫേസ്‌ബുക്ക് കുറിപ്പ്
തിരുവനന്തപുരം: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെയുള്ള ജോയ്‌സ് ജോർജിന്റെ പരാമർശം രാഹുലിന് എതിരെ എന്നതിനേക്കാളേറെ സ്ത്രീവിരുദ്ധ പരാമർശമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. എം.എം.മണി അടക്കമുള്ളവർ തലകുലുക്കി ചിരിച്ചെങ്കിലും സിപിഎം അത് തള്ളിയതോടെ ജോയ്‌സ് ക്ഷമ ചോദിച്ചു. തന്റെ പരാമർശം തെറ്റായിപ്പോയി എന്നും പ്രസംഗം പിൻവലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ വാക്കുകൾ ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ജോയ്‌സ് ജോർജ് പറഞ്ഞു. കുമളി അണക്കരയിൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പങ്കെടുത്ത തിരഞ്ഞെടുപ്പ് പൊതുവേദിയിൽ വച്ചാണ് ജോയ്‌സ് മാപ്പ് പറഞ്ഞത്. മാപ്പ് പറഞ്ഞെങ്കിലും ജോയ്‌സിന്റെ വാക്കുകൾ ആണധികാരത്തിന്റെ വാക്കുകളായാണ് പലരും വ്യാഖ്യാനിക്കുന്നത്. ഒരുരാഷ്ട്രീയ നേതാവിന്റെ വായിൽ നിന്നുവന്ന തികച്ചും അനുചിതമായ വാക്കുകൾ. കോൺഗ്രസിന്റെ ജവാഹർ ബാൽ മഞ്ച് ദേശീയ കോർഡിനേറ്ററായ ജസ്റ്റി ജെയിൻ തോമസിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ശ്രദ്ധേയമാണ്.
സാനിറ്ററി നാപ്കിൻ സൗജന്യമാക്കുമെന്ന വാഗ്ദാനം യുഡിഎഫ് പ്രകടനപത്രികയിൽ ഇടംപിടിക്കാൻ കാരണം ജസ്റ്റിയുടെ അഭ്യർത്ഥനയാണ്. ഇതിനുള്ള നന്ദി രേഖപ്പെടുത്തിയ കുറിപ്പ് പാലായിലെ വേദിയിൽ വച്ച് കൈമാറുകയും രാഹുൽ അടുത്ത് വിളിച്ച് വിവരങ്ങൾ ആരായുകയും ചെയ്തിരുന്നു. ഇത് വാർത്തയാവുകയും ചെയ്തു. ജസ്റ്റിയുടെ കുറിപ്പ് വായിക്കാം.
'പെൺപിള്ളേര് മാത്രമുള്ള കോളേജിലെ പോവത്തുള്ളൂ.അവിടെ ചെന്നിട്ട് പെൺപിള്ളേരെ വളഞ്ഞ് നിൽക്കാനും, നിവർന്ന് നിൽക്കാനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്ന് മക്കളെ രാഹുൽ ഗാന്ധിയുടെ അടുത്ത് പോയി വളയാനും, നിവരാനും ഒന്നും നിൽക്കരുത്. അയാൾ പെണ്ണൊന്നും കെട്ടിയിട്ടില്ല.'
എൽഡിഎഫിന്റെ മുൻ ഇടുക്കി എംപിയായിരുന്ന ജോയ്സ് ജോർജ്ജ് രാഹുൽ ഗാന്ധിയെ പറ്റി തിരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ സംസാരിച്ചതാണ്.ഈ സ്ത്രീ വിരുദ്ധത കേട്ട്, അസഭ്യം കേട്ട് കേരളത്തിന്റെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഊറി ഊറി ചിരിക്കുന്നുണ്ടായിരുന്നു.
സ്ത്രീ എന്നാൽ ഒരു ലൈംഗിക വസ്തു മാത്രമാണ്. അവിവാഹിതരെല്ലാം വളരെ മോശമായി പെരുമാറുന്നവരും ലൈംഗിക ദാരിദ്ര്യമുള്ളവരുമാണ്. സ്ത്രീയോട് ഒരു പുരുഷൻ ഇടപെടുന്നത് ലൈംഗിക താൽപര്യങ്ങളോടെ മാത്രമാണ്. കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിലൂടെ വനിതാ മതിൽ കെട്ടുന്നതിന് സിമന്റ് കുഴച്ച നവോത്ഥാന നായകരായ ജോയ്സ് ജോർജ്ജും, അത് കേട്ട് നിർത്താതെ ചിരിച്ച എം.എം മണിയും പറഞ്ഞ് വച്ച കാഴ്ചപ്പാടുകളാണ് ഇവ. എന്ത് മോശം മനോഭാവമാണ്! സ്ത്രീകളെ ലൈംഗിക വസ്തു എന്നതിനുപരിയായി മറ്റൊരു തരത്തിലും കാണാൻ കഴിയാത്ത നേതാക്കളും, മന്ത്രിയും അടങ്ങുന്ന ഈ പാർട്ടിയും സർക്കാരുമാണോ സ്ത്രീപക്ഷമെന്ന് സ്വയം അവകാശപ്പെടുന്നത്? ഇത്തരം കാഴ്ചപ്പാടുള്ള ഇവരോടൊക്കെ ഒരു പെൺകുട്ടിയ്‌ക്കോ സ്ത്രീയ്‌ക്കോ എങ്ങനെയാണ് സ്വതന്ത്രമായി ഇടപെടാൻ കഴിയുന്നത്?
ഈ പരാമർശത്തിലൂടെ രാഹുൽ ഗാന്ധിയെ മാത്രമല്ല കേരളത്തിലെ മുഴുവൻ സ്ത്രീകളെയും, പെണ്കുട്ടികളെയുമാണ് അപമാനിച്ചിരിക്കുന്നത്. സ്ത്രീകൾ എന്നാൽ ലൈംഗിക വസ്തുക്കൾ മാത്രമാണ് എന്ന് പെകുട്ടികളോട് ഒരു 'ഇടത്' നേതാവ് പറയുമ്പോൾ അത് കേട്ട് സംസ്ഥാനത്തെ ഒരു മന്ത്രി ചിരിക്കുമ്പോൾ അവിടെ കേരളത്തിന്റെ തന്നെ തല താഴുകയാണ്. അവിവാഹിതർ എന്നാൽ എങ്ങനെയാണ് ഇത്ര മോശം ആളുകളാകുന്നത്? വിവാഹം കഴിക്കാത്തതിനെ പാപവൽക്കരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് നൽകുന്നത്? അവിവാഹിതർ ലൈംഗികമായി ദാരിദ്ര്യം അനുഭവിക്കുന്നവരാണ് എന്ന് വിളിച്ച് പറയുമ്പോൾ, അതിന് ഒരു ചിരികൊണ്ട് മന്ത്രി പിന്തുണ നൽകുമ്പോൾ അവിവാഹരായ മനുഷ്യരെ മുഴുവൻ മോശം ജനങ്ങളായി ചിത്രീകരിക്കുകയാണ്. ഒരു സ്ത്രീയും പുരുഷനും പരസ്പരം ഇടപെടുന്നതിന്റെ പിന്നിൽ ലൈംഗികമായ നേട്ടങ്ങൾ മാത്രമാണെന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ വേദിയിൽ കയറി ജോയ്സ് ജോർജിന്റെയും അത് കേട്ട് ചിരിക്കുന്ന എം.എം മണിയുടെയും മുഖം അടിച്ച് പൊളിക്കാൻ തോന്നും. ഇവനൊക്കെ എന്ത് തരം ജീവികളാണ്? പെണ്പിളൈ ഒരുമ മറ്റേ പണിയാണ് നടത്തുന്നത് എന്ന് പറഞ്ഞ ഇതേ എം.എം മണിയെ അന്ന് ന്യായികരിച്ച് വെളുപ്പിക്കാൻ ഇറങ്ങിയ പുരോഗമന - സ്ത്രീപക്ഷ സഖാക്കൾ തന്നെ ഇവിടെ ജോയ്സ് ജോർജിനും എം.എം മണിക്കും വേണ്ടി രംഗത്ത് ഉറങ്ങും.
ഈ പറയുന്ന ജോയ്സ് ജോർജ്ജും എം എം മണിയും ഒക്കെ തലകുത്തി നിന്നാലും ശരി, അവർക്ക് രാഹുലിനെയോ അയാളുടെ കാഴ്ചപ്പാടുകളെയോ മനസ്സിലാക്കാൻ കൂടി സാധിക്കില്ല. സ്ത്രീകളെ ലൈംഗിക വസ്തുവായി മാത്രം കാണുന്ന ഇവർക്ക് രാഹുലിനെ എങ്ങനെ മനസ്സിലാവാനാണ്?
ഗേൾസ് സ്‌കൂളുകളിലും കോളേജിലും പോവുന്ന, അവിടുത്തെ കുട്ടികളോട് ഫെമിനിസം സംസാരിക്കുന്ന, അവരെ വേർതിരിവുകൾ ഇല്ലാതെ ഒരു വ്യക്തിയായി പരിഗണിച്ച്, ബഹുമാനിച്ച് ഇടപെടുന്ന രാഹുൽ ഗാന്ധിയെ ഇവർ എങ്ങനെ,എന്ന് മനസ്സിലാക്കും! ഈ നാറികളുടെ വാചകങ്ങൾ കാരണം രാഹുൽ ആരാണെന്നോ, എന്താണെന്നോ മലയാളകളോടോ ഇന്ത്യയോടോ പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ല. രാഹുലിനെ ഈ നാടിനറിയാം.
രാഹുലിനെ ആളുകൾ കെട്ടിപ്പിടിക്കുന്നത്, രാഹുൽ അവരെ ചേർത്ത് നിർത്തുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ആണായാലും പെണ്ണായാലും മറ്റ് ലിംഗക്കാരയാലും രാഹുലിന്റെ അടുത്ത് എത്രമാത്രം Comfortable ആണെന്ന് നമുക്ക് കാണാൻ സാധിക്കും. മറ്റുള്ള നേതാക്കൾ കെട്ടിപിടിക്കുന്നത് പോലെയല്ല രാഹുൽ കെട്ടിപ്പിക്കുന്നത്, ആ ആലിംഗനത്തിന് അത്രെയേറെ ജീവനുണ്ട്. രാഹുലിന്റെ ആലിംഗനങ്ങളിലെ സ്‌നേഹം അപ്പുറത്ത് നിൽക്കുന്ന ആളിന് മാത്രമല്ല കണ്ട് നിൽക്കുന്ന നമുക്ക് അനുഭവിക്കാനാവും എന്നത് പലപ്പോഴും ഞാൻ പറയാറുള്ള ഒരു കാര്യമാണ്.
ഇവിടെ ഇവർ കിടന്ന് കുരയ്ക്കട്ടെ, രാഹുൽ അയാളുടെ ശൈലിയുമായി തന്നെ മുന്നോട്ട് പോകും. സ്‌നേഹത്തിലൂടെയാണ് അയാളുടെ ആശയവിനിമയം. ലിംഗവ്യത്യാസങ്ങളില്ലാതെ അയാൾ ആളുകളെ ചേർത്ത് പിടിക്കും, അവരോട് വർത്തമാനങ്ങൾ പറയും, അവരോടൊപ്പം പാട്ട് പാടും ഡാൻസ് ചെയ്യും, ആഹാരം പാകം ചെയ്യും, അവർക്ക് അക്കിടോ തന്ത്രങ്ങൾ പറഞ്ഞ് കൊടുക്കും, അവർക്കൊപ്പം കായിക വിനോദങ്ങളിൽ ഏർപ്പെടും, അയാൾ അയാളായി തന്നെ ഇങ്ങനെ മുന്നോട്ട് പോകും...ഈ നാടിനും ഇവിടുത്തെ ജനങ്ങൾക്കും അയാളെ അറിയാം......
രാഹുൽ അഭിമാനമാണ