- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈനിറയെ നോട്ടുകളുമായി ജൂവലറിയിൽ എത്തി; ആദ്യം മൂന്ന് ജോഡി കമ്മലും ഒരു ബ്രേസിലറ്റും വാങ്ങി; 77500 രൂപയുടെ ബില്ലും അടിച്ചു; രണ്ട് ചെയിൻകൂടി വേണമെന്ന് പറഞ്ഞ ശേഷം രണ്ട് ലക്ഷം രൂപയുടെ സ്വർണം കൈക്കലാക്കി കടന്നു; മോഷണത്തിൽ രഹ്നയുടേത് ഇതുവരെ കാണാത്ത ശൈലിയെന്ന് പൊലീസ്
മൂന്നാർ: ചെന്നൈ സ്വദേശിനി മൂന്നാറിലെ ജ്വലറിയിൽ മോഷണം നടത്തിയത് കൈനിറയെ നോട്ടുകെട്ടുകളുമായി എത്തിയെന്ന് ജീവനക്കാർ. ആദ്യം മൂന്ന് ജോഡി കമ്മലും ഒരു ബ്രേസിലറ്റും വാങ്ങി, 77500 രൂപ ബിൽത്തുകയായ 77500 രൂപ ഇവർ നൽകിയിരുന്നു. ശേഷം രണ്ട് ചെയിൻ കൂടി വേണമെന്ന് പറഞ്ഞപ്പോൾ ജീവനക്കാരൻ കാണിച്ചുകൊടുത്തു. ഇതിനിടയിൽ തന്ത്രത്തിൽ രണ്ട് ചെയിനുകൾ ഇവർ കൈക്കലാക്കുകയായിരുന്നു.
മറ്റ് രണ്ട് ചെയിനുകൾ തിരഞ്ഞെടുക്കുകയും ഇഷ്ടപ്പെട്ടെന്ന് പറഞ്ഞ് മാറ്റി വയ്ക്കാൻ ജീവനക്കാരനോട് നിർദ്ദേശിക്കുകയും ചെയ്തു.ഭർത്താവിനെയും കൂട്ടിവന്ന് വാങ്ങിക്കോളാമെന്നും പറഞ്ഞ് 9000 രൂപ അഡ്വാൻസും നൽകുകിയ ശേഷമാണ് ഇവർ ജ്വലറിയിൽ നിന്നും മടങ്ങിയത്. വൈകുന്നേരം സ്റ്റോക്കെടുത്തപ്പോൾ രണ്ട് ചെയിനുകൾ കുറവ് കണ്ടപ്പോൾ കടയുടമ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും രഹ്ന ആഭരങ്ങൾ ബാഗിലാക്കുന്നത് കണ്ടെത്തുകയുമായിരുന്നു.തുടർന്ന് മൂന്നാർ പൊലീസിൽ പരാതി നൽകി.
ചെന്നൈ റായ്പുരം മാതകോവിൽ ഭാഗത്ത് ആഡംബര ഫ്ലാറ്റിൽ കഴിഞ്ഞിരുന്ന റഹ്ന47)ഇന്നലെയാണ് സംഭവവുമായി ബന്ധപ്പെട്ട് മൂന്നാർ സി ഐ മനേഷ് പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം താമസ്ഥലത്തുനിന്നും കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ ഭർത്താവ് ഹസ്സനും ഒരു മകനും ഇലട്രോണിക് ഷോപ്പുകൾ നടത്തിവരികയാണ് മറ്റൊരുമകൻ മൊബൈൽ ഷോപ്പും നടത്തുന്നുണ്ട്.ബന്ധുക്കളും കൂട്ടികളും ഉൾപ്പെടുന്ന 12 അംഗസംഘത്തിനൊപ്പം ഈ മാസം 14-നാണ് ഇവർ ചെന്നൈനിന്നും പുറപ്പെട്ടത്. കൊടൈക്കനാൽ സന്ദർശിച്ച ശേഷം 15 -ന് മൂന്നാറിൽ എത്തി.
രാത്രി ഇവിടെ തങ്ങിയ സംഘം 16-ന് രാവിലെ സ്ഥലങ്ങൾ കാണാനിറങ്ങി.ഇതിനിടയിൽ തനിക്ക് സാധനങ്ങൾ വാങ്ങാനുണ്ടെന്നും പറഞ്ഞ് ഇവർ പട്ടണത്തിലെ ഐഡിയിൽ ജുവൽ കളക്ഷന് സമീപം ഇറങ്ങി.ആഭരണങ്ങൾ തിരിയുന്നതിനിടെ ഏകദേശം 5 പവനോളം വരുന്ന 2 ചെയിനുകൾ ഇവർ തന്ത്രത്തിൽ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു. ആഭരണം കൈക്കലാക്കിയ ശേഷം ഇവർ ദൂരെ നിർത്തിയിട്ടിരുന്ന ടെമ്പോട്രാവലറിൽ കയറിപ്പോകുന്ന സിസിടിവി ക്യാമറ ദൃശ്യമാണ് അന്വേഷണത്തിൽ പൊലീസിന് തുണയായത്.
തുടർന്ന് തമിഴ്നാട് രജിസ്ട്രേഷനിലുള്ള ടെമ്പോട്രവലറിന്റെ ഡ്രൈവറെ കണ്ടെത്തിയതോടെയാണ് ഇവരുടെ ചെന്നൈയിലെ ഫ്ലാറ്റിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.തുടർന്ന് റായ്പുരം പൊലീസിന്റെ സഹായത്തോടെ മൂന്നാർ പൊലീസ് ഇവരെ താമസസ്ഥലത്തുനിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും സാമന കുറ്റകൃത്യങ്ങളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ലേഖകന്.