- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഭവം നടന്ന ഫെബ്രുവരി മാസത്തിൽ നന്നായി പ്രതികരിച്ചിരുന്നു സത്യമാണ്; അതിനു ശേഷം ഒന്നു പോലും ഞാൻ പറഞ്ഞിട്ടില്ല; വെറുതെ ഇരുന്നു പൈസ ഉണ്ടാക്കാൻ യൂട്യൂബിൽ വിഡിയോ ഇടുന്ന അധഃപതിച്ച മനുഷ്യരെ പോയി വല്ല ജോലിയും ചെയ്തു ജീവിക്കൂ: ദിലീപിനെതിരെ പ്രചരിക്കുന്ന വീഡിയോയിൽ ജ്യോതി കൃഷ്ണയ്ക്ക് പറയാനുള്ളത്
കൊച്ചി: ദിലീപിനെതിരെ താൻ പറഞ്ഞുവെന്ന് പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്ന് നടി ജ്യോതി കൃഷ്ണ. അദ്ദേഹത്തെക്കുറിച്ച് മോശമായി എവിടെയും സംസാരിച്ചിട്ടില്ലെന്നും ജ്യോതികൃഷ്ണ ഫെയ്സ് ബുക്കിലൂടെ അറിയിച്ചു. ജ്യോതികൃഷ്ണയുടെ വിശദീകരണം പ്രിയപ്പെട്ട കൂട്ടുകാരെ. ഇന്നലെ മുതൽ എന്റെ വളരെ അടുത്ത സുഹൃത്തുക്കൾ എന്നെ വിളിച്ചിട്ട് പറയുകയുണ്ടായി, ഈ അടുത്ത് നടന്ന സിനിമ മേഖലയിലെ പ്രശ്നം അതിനെതിരെ ഞാൻ പ്രതികരിച്ചു എന്നും പറഞ്ഞു യൂട്യൂബിൽ വളരെ മോശമായി ഒരു വിഡിയോ വന്നിട്ടുണ്ട് എന്ന്. ഈ സംഭവം നടന്ന ഫെബ്രുവരി മാസത്തിൽ നന്നായി പ്രതികരിച്ചിരുന്നു സത്യമാണ്.. അതിനു ശേഷം ഒന്നുപോലും ഞാൻ പറഞ്ഞിട്ടില്ല. ഇപ്പോൾ ആരോപണ വിധേയനായ ഈ നടന്റെ കൂടെ ഞാനും സിനിമ ചെയ്തിട്ടുള്ളതാണ്. ഒരിക്കൽപോലും അദ്ദേഹത്തെ മോശമായി ഞാൻ എവിടെയും സംസാരിച്ചിട്ടില്ല. ഇത് എന്റെ കൂട്ടുകാരെ അറിയിക്കണം എന്നെനിക്കു തോന്നി.. വെറുതെ ഇരുന്നു പൈസ ഉണ്ടാക്കാൻ ആയി യൂട്യൂബിൽ വിഡിയോ ഇടുന്ന അധഃപതിച്ച, മനുഷ്യരെ പോയി വല്ല ജോലിയും ചെയ്തു ജീവിക്കു.. കഷ്ടം.. ഞാനും കണ്ടു ഞാൻ പോലു
കൊച്ചി: ദിലീപിനെതിരെ താൻ പറഞ്ഞുവെന്ന് പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്ന് നടി ജ്യോതി കൃഷ്ണ. അദ്ദേഹത്തെക്കുറിച്ച് മോശമായി എവിടെയും സംസാരിച്ചിട്ടില്ലെന്നും ജ്യോതികൃഷ്ണ ഫെയ്സ് ബുക്കിലൂടെ അറിയിച്ചു.
ജ്യോതികൃഷ്ണയുടെ വിശദീകരണം
പ്രിയപ്പെട്ട കൂട്ടുകാരെ. ഇന്നലെ മുതൽ എന്റെ വളരെ അടുത്ത സുഹൃത്തുക്കൾ എന്നെ വിളിച്ചിട്ട് പറയുകയുണ്ടായി, ഈ അടുത്ത് നടന്ന സിനിമ മേഖലയിലെ പ്രശ്നം അതിനെതിരെ ഞാൻ പ്രതികരിച്ചു എന്നും പറഞ്ഞു യൂട്യൂബിൽ വളരെ മോശമായി ഒരു വിഡിയോ വന്നിട്ടുണ്ട് എന്ന്.
ഈ സംഭവം നടന്ന ഫെബ്രുവരി മാസത്തിൽ നന്നായി പ്രതികരിച്ചിരുന്നു സത്യമാണ്.. അതിനു ശേഷം ഒന്നുപോലും ഞാൻ പറഞ്ഞിട്ടില്ല. ഇപ്പോൾ ആരോപണ വിധേയനായ ഈ നടന്റെ കൂടെ ഞാനും സിനിമ ചെയ്തിട്ടുള്ളതാണ്. ഒരിക്കൽപോലും അദ്ദേഹത്തെ മോശമായി ഞാൻ എവിടെയും സംസാരിച്ചിട്ടില്ല. ഇത് എന്റെ കൂട്ടുകാരെ അറിയിക്കണം എന്നെനിക്കു തോന്നി..
വെറുതെ ഇരുന്നു പൈസ ഉണ്ടാക്കാൻ ആയി യൂട്യൂബിൽ വിഡിയോ ഇടുന്ന അധഃപതിച്ച, മനുഷ്യരെ പോയി വല്ല ജോലിയും ചെയ്തു ജീവിക്കു.. കഷ്ടം.. ഞാനും കണ്ടു ഞാൻ പോലും അറിയാത്ത എന്റെ പ്രണയവും മറ്റും യൂട്യൂബിൽ.. ഇനിയെങ്കിലും എന്നെ വെറുതെ വിട്ടേക്ക്.. അപേക്ഷയാണ്...