- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിൽ നിന്ന് ഇടവേളയെടുത്തത് എഫ്.എമ്മിൽ ആർ.ജെ ആവാൻ; ദുബായിലെ കോമൺ സുഹൃത്തിന്റെ പരിചയപ്പെടുത്തൽ സൗഹൃദത്തിലെത്തിച്ചു; സ്കൈപ്പിലെ ചാറ്റിലൂടെ അടുത്തറിഞ്ഞു; ജാതകം നോക്കി വീട്ടുകാരുടെ സമ്മതത്തോടെ മാംഗല്യം; നടി ജ്യോതി കൃഷ്ണ ഇനി അരുണിന് സ്വന്തം; കല്യാണത്തിൽ താരമായത് ഭാവന
കൊച്ചി: ലൈഫ് ഓഫ് ജോസൂട്ടി, പാതിരാമണൽ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ നടി ജ്യോതികൃഷ്ണ വിവാഹിതയായി. സൗഹൃദത്തിലൂടെ വന്ന് വിവാഹത്തിലെത്തിയ കഥയിൽ ജ്യോതികൃഷ്ണയുടെ നായകൻ ഖൽബിലെ പാട്ടുകാരി രാധികയുടെ സഹോദൻ അരുൺ ആണ്. സിനിമയിൽ നിന്നും ഇടവേളയെടുത്ത് ജ്യോതികൃഷ്ണ ദുബായ് എഫ്എമ്മിൽ ജോലി ചെയ്തിരുന്ന കാലത്താണ് ഇരുവരും പരിചയപ്പെട്ടത്. ദുബായിലായിരുന്നു അരുണും ജോലി ചെയ്യുന്നത് ഈ സമയത്ത് ഒരു കോമൺ സുഹൃത്തു വഴിയായിരുന്നു പരിചയപ്പെടൽ. അന്നു വിവാഹത്തെക്കുറിച്ചു ചിന്തിച്ചിട്ടില്ലെന്നു പറഞ്ഞപ്പോൾ സുഹൃത്തുക്കളായി തുടരാമെന്നു പറയുകയായിരുന്നു അരുൺ. സ്‌കൈപ്പിലൂടെ ചാറ്റ് ചെയ്തു തുടങ്ങി പരസ്പരം മനസ്സിലാക്കി ഒരുവർഷം കഴിഞ്ഞായിരുന്നു ഇരുവരും നേരിൽ കണ്ടത്.നേരിൽ കാണും മുൻപേ ഇരുവീട്ടുകാരും ജാതകം നോക്കി വിവാഹ നിശ്ചയത്തിനും വിവാഹത്തിനുമുള്ള തീയതി കുറിച്ചുകഴിഞ്ഞിരുന്നു. മെയ് 26 നായിരുന്നു വിവാഹനിശ്ചയം നടന്നത്. തൃശൂരിൽ വച്ചായിരുന്നു വിവാഹം നടന്നത്. ഭാവന,സുരേഷ് േഗാപി, മിയ,ശ്രുതിലക്ഷ്മി, കൃഷ്ണപ്രഭ, സംവ
കൊച്ചി: ലൈഫ് ഓഫ് ജോസൂട്ടി, പാതിരാമണൽ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ നടി ജ്യോതികൃഷ്ണ വിവാഹിതയായി. സൗഹൃദത്തിലൂടെ വന്ന് വിവാഹത്തിലെത്തിയ കഥയിൽ ജ്യോതികൃഷ്ണയുടെ നായകൻ ഖൽബിലെ പാട്ടുകാരി രാധികയുടെ സഹോദൻ അരുൺ ആണ്.
സിനിമയിൽ നിന്നും ഇടവേളയെടുത്ത് ജ്യോതികൃഷ്ണ ദുബായ് എഫ്എമ്മിൽ ജോലി ചെയ്തിരുന്ന കാലത്താണ് ഇരുവരും പരിചയപ്പെട്ടത്. ദുബായിലായിരുന്നു അരുണും ജോലി ചെയ്യുന്നത് ഈ സമയത്ത് ഒരു കോമൺ സുഹൃത്തു വഴിയായിരുന്നു പരിചയപ്പെടൽ. അന്നു വിവാഹത്തെക്കുറിച്ചു ചിന്തിച്ചിട്ടില്ലെന്നു പറഞ്ഞപ്പോൾ സുഹൃത്തുക്കളായി തുടരാമെന്നു പറയുകയായിരുന്നു അരുൺ. സ്‌കൈപ്പിലൂടെ ചാറ്റ് ചെയ്തു തുടങ്ങി പരസ്പരം മനസ്സിലാക്കി ഒരുവർഷം കഴിഞ്ഞായിരുന്നു ഇരുവരും നേരിൽ കണ്ടത്.നേരിൽ കാണും മുൻപേ ഇരുവീട്ടുകാരും ജാതകം നോക്കി വിവാഹ നിശ്ചയത്തിനും വിവാഹത്തിനുമുള്ള തീയതി കുറിച്ചുകഴിഞ്ഞിരുന്നു. മെയ് 26 നായിരുന്നു വിവാഹനിശ്ചയം നടന്നത്.
തൃശൂരിൽ വച്ചായിരുന്നു വിവാഹം നടന്നത്. ഭാവന,സുരേഷ് േഗാപി, മിയ,ശ്രുതിലക്ഷ്മി, കൃഷ്ണപ്രഭ, സംവിധായകരായ ജോഷി, ജീത്തു ജോസഫ് തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ ആശംസ അർപ്പിച്ചെത്തി. സിനിമയെ നന്നായി അറിയുന്ന രാധിക കുടുംബത്തിലുള്ളത് തന്റെ ഭാഗ്യമാണെന്ന് ജ്യോതികൃഷ്ണ നേരത്തെ പറഞ്ഞിരുന്നു. കാര്യം വിവാഹം കഴിഞ്ഞു ദുബായിലേക്കു പറക്കാനാണ് പദ്ധതിയെങ്കിലും അഭിനയത്തോടു ഗുഡ്‌ബൈ പറയില്ലെന്നും ജ്യോതികൃഷ്ണ പറഞ്ഞിരുന്നു.
ജ്യോതി കൃഷ്ണയുടെ വിവാഹത്തിന് മുൻപ് തന്നെ നടി പുറത്ത് വിട്ട വിവാഹ പ്രോമോ വീഡിയോ ഇപ്പോൾ വൈറലാണ്. യഥാർഥ കഥയെ ആസ്പദമാക്കി ഒരുക്കിയ ഈ മ്യൂസിക്കൽ ആൽബത്തിൽ ജ്യോതികൃഷ്ണ പാടി അഭിനയിച്ചിരിക്കുന്നു എന്നതും ഒരു പ്രത്യേകതയാണ്. ആൽബത്തിന്റെ ക്ലൈമാക്‌സിൽ വരൻ അരുണും എത്തുന്നുണ്ട്. എക്‌സോട്ടിക് വെഡ്ഡിങ് ആൽബംസാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.