കൊച്ചി: നടിമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വാട്‌സ് ആപ്പ് വഴിയും സോഷ്യൽ മീഡിയ വഴിയും പ്രചരിപ്പിച്ച സംഭവം പലതവണയായി മലയാളത്തിൽ ആവർത്തിക്കാറുണ്ട്. ഇത്തരക്കാർക്കെതിരെ പരാതിയുമായി രംഗത്തെത്തിയപ്പോൾ വിദ്യാർത്ഥികളായ യുവാക്കൾ അറസ്റ്റിലായ സംഭവവും ഉണ്ടായി. എന്നാൽ, ആളുകൾ പിടിയിലായിട്ടും പഠിക്കാതെ വീണ്ടും തെറ്റുകൾ ആവർത്തിക്കപ്പെടുകയാണ്.

രചനാ നാരായണൻകുട്ടി, ആശാ ശരത്തിന്റെയും സീരിയൽ നടിമാരുടെയും വ്യാജ അശ്ലീല ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിനെതിരെ പൊലീസ് നടപടിയും സ്വീകരിച്ചു. ഇപ്പോൾ വീണ്ടും മോർഫിംഗിന്റെ ഇരയായിരിക്കയാണ് നടി ജ്യോതി കൃഷ്ണ. ഞാൻ, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിലെ നായികയാണ് ജ്യോജി കൃഷ്ണ. തന്റെ മുഖം വെട്ടിയൊട്ടിച്ച് അശ്ലീല ചിത്രം പ്രചരിപ്പിച്ചവർക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് ഫേസ്‌ബുക്കിലൂടെ ജ്യോതികൃഷ്ണ. മോർഫ് ചെയ്യപ്പെട്ട ചിത്രത്തിന്റെ ഒറിജിലൻ സഹിതമാണ് ജ്യോതി കൃഷ്ണ മറുപടി നൽകിയത്.

ജ്യോതികൃഷ്ണയുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെയാണ്:

ഹായ് ഫ്രണ്ട്‌സ്, നല്ല കുടുംബത്തിൽ പിറക്കാത്ത ഏതോ ഒരു മോൻ/ മോൾ ഇന്നു താഴെ ഉള്ള എന്റെ ഈ ഫോട്ടോയുടെ തലഭാഗം മാത്രം എടുത്ത് അവന്റെ/ അവളുടെ അമ്മയുടെയോ പെങ്ങളുടെയോ ശരീരഭാഗത്തോട് ചേർച്ചുവച്ച് അത് വാട്ട്‌സാപ്പ് വഴി പലർക്കും അയച്ചുകൊടുക്കുന്നുണ്ട്. എന്നെ അറിയുന്ന എന്റെ ഒരുപാട് കൂട്ടുകാർ ഇന്നു എന്റെ ഫോട്ടോയുടെ താഴെ എന്നെ സപ്പോർട്ട് ചെയ്തുകൊണ്ട് ഒരു പാട് മെസേജ് അയച്ചിരുന്നു.

ഈ പണി ചെയ്ത അവൻ/അവൾക്ക് ഇതിൽ കൂടുതൽ ഒരു മറുപടിയും എനിക്ക് കൊടുക്കാനില്ല, കാരണം ഇത് ചെയ്യുമ്പോൾ അവൻ / അവൾ എന്താണോ ഉദ്ദേശിച്ചത് അത് വെറുതെ ആയിപ്പോയി. എന്നെ സപ്പോർട്ട് ചെയ്തു കൂടെനിന്ന എന്റെ എല്ലാ കൂട്ടുകാർക്കും നന്ദി, പറഞ്ഞറിയിക്കാനാകാത്ത അത്രയും നന്ദി.

Hi frnds, nalla kudumbathil pirakkatha etho oru mon/mol innu thazhe ulla ente ee photoyude thalabagam mathram eduth...

Posted by Jyothi Krishna on Monday, March 14, 2016