- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
- Home
 - /
 - Literature
 - /
 - AWARDS
 
ബാൽക്കണിയിൽ നിന്നും കാൽ വഴുതി വീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു; തിരുവനന്തപുരം സ്വദേശിനിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക്
മനാമ: ബാൽക്കണിയിൽ നിന്നും കാൽ വഴുതി വീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു. ഗ്ലോബൽ ഇൻസ്റ്റിട്ട്യുട്ടിൽ ഡിഗ്രീ വിദ്യാർത്ഥിനിയായ ജ്യോതി മൃത്യുഞ്ജയൻ (20) ആണ് ശനിയാഴ്‌ച്ച രാത്രി താമസ സ്ഥലത്തെ കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നും കാൽ വഴുതി വീണ് മരിച്ചത് . ബഹറിനിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി മൃത്യുഞ്ചയന്റെയും താരയുടെയും മകളാണ് മ
മനാമ: ബാൽക്കണിയിൽ നിന്നും കാൽ വഴുതി വീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു. ഗ്ലോബൽ ഇൻസ്റ്റിട്ട്യുട്ടിൽ ഡിഗ്രീ വിദ്യാർത്ഥിനിയായ ജ്യോതി മൃത്യുഞ്ജയൻ (20) ആണ് ശനിയാഴ്‌ച്ച രാത്രി താമസ സ്ഥലത്തെ കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നും കാൽ വഴുതി വീണ് മരിച്ചത് .
ബഹറിനിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി മൃത്യുഞ്ചയന്റെയും താരയുടെയും മകളാണ് മരിച്ച ജ്യോതി.രാത്രി മാതാ പിതാക്കൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം രണ്ടാം നിലയിലെ ഫ്‌ളാറ്റിൽ ബാൽക്കണിയിൽ തുണി ഉണക്കാനിടാൻ പോയപ്പോൾ കാൽ വഴുതി വീണ് അപകടം സംഭവിച്ചതാകാമെന്നാണ് സംശയിക്കുന്നത്. മുൻപ് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി ആയിരുന്ന ജ്യോതിയുടെ ഏക സഹോദരൻ അർജുനൻ ഇപ്പോൾ ഇന്ത്യൻ സ്‌കൂളിൽ +2 വിദ്യാർത്ഥിയാണ്.
സാൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതുദേഹം കമ്പനിയുടെ പ്രതിനിധികൾ ഐ സി ആർ എഫ് വാളന്റിയർമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ട് പോകുവാനുള്ള നടപടികൾ സ്വീകരിച്ചു വരുകയാണ്.



