- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഡൈബി സെബാസ്റ്റ്യനും ജ്യോതി പ്രസാദും വേഗമേറിയ താരങ്ങൾ. സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ ഫോട്ടോ ഫിനിഷിലൂടെയാണ് കോട്ടയം ഭരണങ്ങാനം സെന്റ്. മേരീസ് സ്‌കൂളിലെ വിദ്യാർത്ഥിനി ഡൈബി വിജയിയായത്. സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ കാസർകോടിന്റെ ജ്യോതി പ്രസാദ് ഒന്നാമതെത്തി. ജൂനിയർ പെൺകുട്ടിക
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഡൈബി സെബാസ്റ്റ്യനും ജ്യോതി പ്രസാദും വേഗമേറിയ താരങ്ങൾ. സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ ഫോട്ടോ ഫിനിഷിലൂടെയാണ് കോട്ടയം ഭരണങ്ങാനം സെന്റ്. മേരീസ് സ്‌കൂളിലെ വിദ്യാർത്ഥിനി ഡൈബി വിജയിയായത്. സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ കാസർകോടിന്റെ ജ്യോതി പ്രസാദ് ഒന്നാമതെത്തി.
ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ കോഴിക്കോട് ഉഷ സ്‌കൂളിലെ ജിസ്‌ന മാത്യുവിനാണ് സ്വർണം. ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ കോതമംഗലം സെന്റ് ജോർജ് സ്‌കൂളിലെ ഓംകാർ നാഥും സ്വർണം നേടി. സബ് ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ തൃശൂർ നാട്ടിക ഗവ. എച്ച്എസ്എസിലെ പി ഡി അഞ്ജലിയും ആൺകുട്ടികളുടെ 100 മീറ്ററിൽ തിരുവനന്തപുരം സായിലെ സി അഭിനവും സ്വർണം നേടി.
Next Story