ചെന്നൈ: സിംഗം സൂര്യയുടെ ഭാര്യ ജ്യോതിക ആദ്യമായി പൊലീസ് റോളിലെത്തുന്ന നാച്ചിയാറിന്റെ ടീസറിന് വൻ വരവേൽപ്, ആക്ഷൻ ഹീറോയിനായി എത്തുന്ന നാച്ചിയാർ സംവിധാനം ചെയ്തിരിക്കുന്നത് ദേശീയ അവാർഡ് ജേതാവായ ബാലയാണ്.

സംഗീത സംവിധായകനും ഗായകനും നടനുമൊക്കെയായ ജി.വി. പ്രകാശും പ്രകാശ് രാജുമാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്, സൂര്യയാണ് ടീസർ ഔദ്യോഗികമായി പുറത്തിറക്കിയത്.

ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ജ്യോതിക ചിത്രത്തിലെത്തുക. തന്റേടിയായ പൊലീസ് ഉദ്യോഗസ്ഥയെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്.
സിനിമയുടെ ടീസറിൽ ജ്യോതികയുടെ കഥാപാത്രം അസഭ്യം പറയുന്നൊരു രംഗം ഇപ്പോൾ തന്നെ വിവാദമായി കഴിഞ്ഞു. ഇളയ രാജയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്.

അതേസമയം ബാലയുടെ ചിത്രത്തിൽ ഭാര്യ അഭിനയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് നടൻ സൂര്യ പറഞ്ഞു.ഇളയ രാജയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്.മോഹൻലാലിന്റെ വില്ലൻ സിനിമയുടെ നിർമ്മാതാവ് റോക്ലിൻ വെങ്കടേഷ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിനിമയുടെ കഥയും ബാലയുടേതാണ്.