- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷ്മി അമ്മ ഒരു രാജ്ഞിയാണ്; അതുകൊണ്ടാണ് അവർ സൂര്യ എന്ന രാജകുമാരനെ പ്രസവിച്ചത്: ഭർത്താവിനെയും അമ്മായി അമ്മയേയും പുകഴ്ത്തി വികാരാധീനയായുള്ള ജ്യോതികയുടെ പ്രസംഗം വൈറലാകുന്നു
തെന്നിന്ത്യയുടെ പ്രിയതാരവും നടൻ സൂര്യയുടെ പ്രിയപത്‌നിയുമാണ് ജ്യോതിക. സൂര്യയെ വിവാഹം ചെയ്തതോടെ കുട്ടികളും കുടുംബവുമായി ഒതുങ്ങി ജീവിക്കുകയായിരുന്നു ജ്യോതിക. ഒരിടവേളയ്ക്ക് ശേഷം മുപ്പത്താറഅ വയതിനിലെ എന്ന ചിത്രത്തിലൂടെ ജ്യോതിക തമിഴ് സിനിമയിലേക്ക് തിരിച്ചെത്തി. പിന്നീട് മഗളിർ മട്ടും എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരെ അമ്പരപ്പിച്ചു. അഭിനയം കൊണ്ടു മാത്രമല്ല തിളക്കമാർന്ന പെരുമാറ്റം കൊണ്ടും ജനങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട ജോ. 'ജസ്റ്റ് ഫോർ വിമൺ' മാസികയുടെ പുരസ്‌കാരവേദിയിൽ ജ്യോതിക നടത്തിയ പ്രസംഗമാണ് ഇപ്പോൾ സംസാരവിഷയമാകുന്നത്. സംവിധായകൻ പ്രിയദർശനിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ജ്യോതിക വികാരാധീനയായാണ് സംസാരിച്ചത്. എന്റെ ജീവിതത്തിന് പിന്നിൽ ഒരുപാട് സ്ത്രീകളുണ്ട് എന്ന് തുടങ്ങുന്നതായിരുന്നു ജ്യോതികയുടെ പ്രസംഗം. 'ആദ്യത്തേത്, എന്റെ അമ്മയാണ്.അമ്മ നല്ല കാർക്കശ്യക്കാരിയായിരുന്നു. ഒരിക്കൽ അമ്മ പറഞ്ഞു ' ജോ, നീ ആളുകളെ നേർക്കുനേർ നിന്ന് അഭിമുഖീകരിക്കണം അങ്ങനെ ലോകത്തെ നേരിടണം. നി
തെന്നിന്ത്യയുടെ പ്രിയതാരവും നടൻ സൂര്യയുടെ പ്രിയപത്‌നിയുമാണ് ജ്യോതിക. സൂര്യയെ വിവാഹം ചെയ്തതോടെ കുട്ടികളും കുടുംബവുമായി ഒതുങ്ങി ജീവിക്കുകയായിരുന്നു ജ്യോതിക. ഒരിടവേളയ്ക്ക് ശേഷം മുപ്പത്താറഅ വയതിനിലെ എന്ന ചിത്രത്തിലൂടെ ജ്യോതിക തമിഴ് സിനിമയിലേക്ക് തിരിച്ചെത്തി. പിന്നീട് മഗളിർ മട്ടും എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരെ അമ്പരപ്പിച്ചു.
അഭിനയം കൊണ്ടു മാത്രമല്ല തിളക്കമാർന്ന പെരുമാറ്റം കൊണ്ടും ജനങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട ജോ. 'ജസ്റ്റ് ഫോർ വിമൺ' മാസികയുടെ പുരസ്‌കാരവേദിയിൽ ജ്യോതിക നടത്തിയ പ്രസംഗമാണ് ഇപ്പോൾ സംസാരവിഷയമാകുന്നത്. സംവിധായകൻ പ്രിയദർശനിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ജ്യോതിക വികാരാധീനയായാണ് സംസാരിച്ചത്.
എന്റെ ജീവിതത്തിന് പിന്നിൽ ഒരുപാട് സ്ത്രീകളുണ്ട് എന്ന് തുടങ്ങുന്നതായിരുന്നു ജ്യോതികയുടെ പ്രസംഗം. 'ആദ്യത്തേത്, എന്റെ അമ്മയാണ്.അമ്മ നല്ല കാർക്കശ്യക്കാരിയായിരുന്നു. ഒരിക്കൽ അമ്മ പറഞ്ഞു ' ജോ, നീ ആളുകളെ നേർക്കുനേർ നിന്ന് അഭിമുഖീകരിക്കണം അങ്ങനെ ലോകത്തെ നേരിടണം. നിന്റെ ബാങ്ക് എക്കൗണ്ടിൽ പണം ഉണ്ടായിരിക്കണം, നിനയ്ക്ക് ചേരുന്ന ആളെ അല്ല നീ കണ്ടെത്തുന്നതെങ്കിൽ ഇപ്പോൾ എത്തിനിൽക്കുന്ന സുഖകരമല്ലാത്ത ആ ബന്ധത്തിൽ നിന്ന് തല ഉയർത്തി ഇറങ്ങിപ്പോകണം.' അമ്മയുടെ ആ ഉപദേശത്തിന് നന്ദി. സ്വാഭിമാനം എന്താണെന്ന് ഞാൻ തിരിച്ചറിയുന്നത് അപ്പോഴാണ്. േജ്യാതിക പറഞ്ഞു.
തുടർന്ന് സൂര്യയുടെ അമ്മ ലക്ഷ്മി ശിവകുമാറിനും ജ്യോതിക നന്ദി പറഞ്ഞു. കുടുംബത്തിന്റെ നിലനിൽപും ജീവിതമൂല്യവും പഠിപ്പിച്ചത് അവരാണ്. ലക്ഷ്മി അമ്മ ഒരു രാജ്ഞിയാണ്. കാരണം അവർ ഒരു രാജകുമാരനെയാണ് വളർത്തിയെടുത്തത്. ഒരു രാജ്ഞിക്ക് മാത്രമേ രാജകുമാരനെ വളർത്തിയെടുക്കാൻ കഴിയൂ. ഇന്നത്തെ സമൂഹത്തിൽ ഭാര്യയാണ് ഭർത്താക്കന്മാരെ നേർവഴിക്ക് നടത്തി കുട്ടികളെയും വളർത്തി നേരെയാക്കേണ്ടത്.' േജ്യാതിക പറഞ്ഞു.
'അമ്മ അവരുടെ മകനെ എന്റെ രാജകുമാരനായി വളർത്തി വലുതാക്കി. ഞാനിവിടെ നിൽക്കാൻ കാരണവും അതുതന്നെ. ഞാൻ ചെയ്യുന്ന എന്ത് കാര്യത്തിനും എല്ലാപിന്തുണയുമായി സൂര്യ ഉണ്ടാകും. അത് ആ അമ്മ കാരണമാണ്.'ജ്യോതിക പറഞ്ഞു.
ജ്യോതികയുടെ അമ്മ സീമ സാധന ആദ്യം വിവാഹം കഴിക്കുന്നത് വ്യവസായി അരവിന്ദ് മൊറാർജിയെയാണ്. ആ ബന്ധത്തിലെ മകളാണ് നടി നഗ്മ. പിന്നീട് അരവിന്ദുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച് ചന്ദർ സാധനയെ വിവാഹം കഴിച്ചു. ഇവരുടെ മകളാണ് ജ്യോതിക.