ധ്യതിരുവിതാംകൂർ സംഭത്തിനാസ്ഥാനം മാവേലിയുമായി ബന്ധപ്പെട്ട സ്ഥലപ്പേര് ഓണാട്ടുകര എന്ന് മൊത്തമായി പറയും. അതിപ്രശസ്തമല്ലെങ്കിലും പ്രശസ്തമായ കുടുംബവും കുടുംബ ക്ഷേത്രവും. അവിടെയാണ് ഈ സംഭവം അരങ്ങേറിയത്. മാർച്ചെന്റ് നേവിയിൽ അച്ഛൻ. അമ്മ സ്‌കൂൾ അദ്ധ്യാപിക. മക്കൾ രണ്ടുപേർ- പുതുതലമുറക്കാർ. മ്യൂസിക്കൽ സിസ്റ്റവും കമ്പ്യൂട്ടറും മൊബൈൽ ഫോണും സ്വന്തമായുള്ള കുട്ടികൾ, പഠനത്തിൽ മിടുക്കികൾ. ബാല്യത്തിൽ അച്ഛന്റെ സാമിപ്യവും സ്‌നേഹവും കിട്ടാൻ അവസരം ലഭിക്കാതെപോയ കുട്ടികൾ. ഏതോ കാരണത്താൽ അച്ഛനിൽ നിന്നും ഒരിക്കൽ കർശന ശിക്ഷ കിട്ടിയ മൂത്ത മക്കൾ - റിബലായി മാറി. അച്ഛനെ ഒരു പാഠം പഠിപ്പിക്കുവാൻ തുനിഞ്ഞിറങ്ങിയ അവൾ - കോളേജിലേയ്ക്ക് സ്ഥിരമായി പോയിരുന്ന പ്രൈവറ്റ് ബസ് കണ്ടെക്ടറിൽ നിന്നും ഗർഭിണിയായി. നാട്ടിൽ അറിയുന്നതിന് മുമ്പ് വീട്ടിൽ പ്രശ്‌നമായി. ഏറ്റവും വലിയ വൈരുദ്ധ്യം ശാസ്ത്രീയ പരിശോധന നടത്തി ഗർഭം ഉറപ്പാക്കിയ പരിശോധന റിപ്പോർട്ട് സ്വന്തം പുസ്തകതാളിൽ സൂക്ഷിച്ചുകൊണ്ടു ഹാപ്പിയായി കഴിഞ്ഞു എന്നതിലാണ്. അതിശയം. കുട്ടികളുടെ ഓരോ മനഃശാസ്ത്രമെ!


ചെവിക്ക് ചെവി അറിയാതെ ഒരു പ്രൈവറ്റ് ആശുപത്രിയിൽ പ്രശ്‌നത്തിന് പരിഹാരം കണ്ടു, വീട്ടുകാർ ഹോ രക്ഷപെട്ടു......
ആൺ കുഞ്ഞായിരുന്നു............ മാനം പോയില്ല
ഈ സമാധാനവുമായിട്ടാണ് കുടുംബസുഹൃത്തായ എന്റെ വീട്ടിൽ അവൻ ഒരു ഷോർട്ട് വിസിറ്റ് നടത്തിയത്. കൂട്ടത്തിൽ മകളുടെ ജാതക പരിശോധനയും. നല്ല വിവാഹ ആലോചനവല്ലതും ഉണ്ടെങ്കിൽ തരപ്പെടുത്തണം എന്ന് അഭ്യർത്ഥിച്ചു.

തിരുവനന്തപുരത്ത് ശാസ്തമംഗലം പൈപ്പിന്മൂട്ടിൽ ഒരു പ്രശസ്തനായ ജ്യോതിഷ പണ്ഡിതനുണ്ട്. ഒരു സ്‌നേഹിതൻ മുഖാന്തിരം പരിചയപ്പെട്ടതാണ്. ഏതായാലും അങ്ങോട്ടുതന്നെ വച്ചുവിട്ടു. ഞങ്ങൾ മൂന്നാളുകൾ മൂത്തമകളുടെ ഗൃഹനിലയുമായി ജ്യോത്സ്യന് മുന്നിൽ മുക്കാൽ മണിക്കൂർ ഇരുന്നു. തിരിച്ചും മറിച്ചും ചോദ്യങ്ങളും സംശയങ്ങളും നിരത്തി പ്രശ്‌നം കൂടുതൽ രൂഷം. ജോത്സ്യൻ പറയുന്നു. ഈ കുട്ടി കുടുംബത്തിന് പേരുദോഷം കേൾപ്പിക്കും, അതിന് സമയമാണിപ്പോൾ - നിങ്ങൾ പിടിച്ചാൽ കിട്ടില്ല. തന്നിഷ്ടപ്രകാരം ജീവിക്കും. ഒടുവിൽ കറങ്ങി തിരിഞ്ഞ് നിങ്ങളുടെ അടുക്കൽ തന്നെ വന്നണയും 3 വർഷം കഴിഞ്ഞ് വളരെ സൂക്ഷിക്കേണ്ട സമയമാണിത്. മംഗല്യഭാഗ്യമുണ്ട് - അത് നാലാൾ അറിഞ്ഞായിരിക്കില്ല. പുത്രദോഷം കാണുന്നു. ഇനി എല്ലാം വരുംപോലെ നേരിടുക. ഇത് ഒരു സത്യമുള്ള ശാസ്ത്രമാണ്. സൂക്ഷിക്കുക. ഇത്രമാത്രം .
കപടി വാരിക്കൂട്ടി സഞ്ചിയിൽ നിക്ഷേപിച്ചു.
ആദ്യത്തെ കേസ് അറിഞ്ഞ ഷോക്കിൽ കണ്ടമാത്ര മകളെ തല്ലിയ അച്ഛന് ഇതുകൂടി കേട്ടപ്പോൾ ഇരുട്ടടി കിട്ടിയ പ്രതീതി.
ഞങ്ങൾ അവിടെ നിന്നുമിറങ്ങി ആകുലചിത്തരായി.
സത്യം പറയാമല്ലോ....... മൂന്ന് മാസത്തിനുള്ളിൽ അച്ഛന്റെ പെങ്ങളുടെ വീട്ടിൽ ഒരു ചടങ്ങിൽ പങ്കെടുക്കുവാൻ മാതാപിതാക്കൾ പോയ സന്ദർഭം ഉപയോഗിച്ചു കക്ഷി കാമുകനുമായി കടന്നു.
ഏകദേശം മൂന്നുവർഷത്തോളം കാമുകനുമായി മാറി മാറി താമസിച്ച് വീണ്ടും ഒരു ആൺകുഞ്ഞിന് ജന്മം നൽകി......... കഷ്ടതകളുടെ ഘോഷയാത്ര........... വേണ്ടപ്പെട്ടവരും ബന്ധുക്കളും തിരികെ കൂട്ടിക്കൊണ്ടു വരുവാൻ അച്ഛന്റെ മേൽ സമ്മർദ്ദം ചെലുത്തി......

പുള്ളി കടുംപിടുത്തത്തിൽ നിന്നെങ്കിലും വാമഭാഗം....................
എങ്ങനെയോ പ്രശ്‌നം സോൾവ് ചെയ്ത് അദ്ദേഹത്തെ നിർപീതുനാക്കി. കുടുംബക്ഷേത്ര ഉത്സവ ദിനത്തിൽ മക്കളും കൈക്കുഞ്ഞും ഹാജർ.......... പോരേ പുകിൽ
അച്ഛന്റെ അനുജൻ ക്ഷോഭിച്ച് പ്രശ്‌നമുണ്ടാക്കി. അവിടെ നിന്നും പ്രശ്‌നം ഗുരുതരമാക്കാതിരിക്കുവാൻ ഇറക്കിവിടും. കാമുകനായ ഭർത്താവും മതിൽ കെട്ടിന് വെളിയിൽ ഹാജർ. രണ്ടാളും സ്‌കൂട്ടറിൽ കയറി സ്ഥലം കാലിയാക്കി. പമ്പകടന്നു എന്നത് ഇവിടെ പന്തളം കടന്നു എന്നാക്കണം. കഴിഞ്ഞ 6 മാസമായി പന്തളത്ത് ഒരു ഹരിജൻ കോളനിയിലാണ് വാടകയ്ക്ക് താമസം പോലും.
പരിണാമ ഗുപ്തി ഏറെ താമസിക്കാതെ മകളും അച്ഛനോട് മാപ്പ് പറഞ്ഞ് കുടുംബ വീട്ടിൽ താമസം തുടങ്ങി.
ഇപ്പോൾ രണ്ടുവർഷമായി മരുമകനും ഒപ്പം തന്നെ താമസം
ശക്തമായ നിലപാട് എടുത്ത് അച്ഛനോടൊപ്പം നിന്ന ഡ്രൈവർ തന്റെ ഇടപെടലുകൾക്ക് മകുടം ചാർത്തുംവിധം. ഇടയ്ക്ക് കൊച്ചിനേയും തള്ളയെയും കാണാൻ വഴിയരികിൽ കാത്തുനിന്ന കഥാനായകന് രണ്ട് വീക്ക്വച്ച് കൊടുത്തു. മേലാൻ ഈ വഴിക്ക് കണ്ടുപോകരുത് എന്ന താക്കീതും
കിം ഫലം
അവരാണിപ്പോൾ താരം.
കൊച്ചുമകനും.......... എന്താ വിശ്വാസം വരുന്നില്ലേ.............
വിശ്വാസമല്ലേ എല്ലാം...
ഇത് ഒരു ന്യൂ ജനറേഷൻ കപ്പിൾ കഥ. തികച്ചും കമ്പ്യൂട്ടറൈസ്ഡ് - കഥാനായിക ഇപ്പോൾ കമ്പ്യൂട്ടർ അദ്ധ്യാപികയാണ്. നായകൻ കാർ എസി മെക്കാനിക്കും. സുഖം....... സുഖകരം...........