മോഹൻലാൽ നായകനായ ലാൽ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകത്തിലൂടെ പ്രശസ്തമായ ജിമിക്കിക്കമ്മൽ ഗാനത്തിന് ചുവടുവച്ച് ജ്യോതിക. നടിയുടെ ഏറ്റവും പുതിയ ചിത്രമായ കാറ്റിൻ മൊഴിയിലാണ് മലയാളത്തിലെ ഹിറ്റ് ഗാനത്തിന് നടി ചുവടുവക്കുന്നത്. മുമ്പ് ഈ ഗാനത്തിന്റെ ട്രെയിലർ റീലിസ് ചെയ്തപ്പോൾ മുതൽ ആരാധകർ വീഡിയോ ഗാനത്തിനായി കാത്തിരിക്കുകയായിരുന്നു.

വീഡിയോ ഇന്നലെ വൈകിട്ട് റിലീസ് ചെയ്തു. ഇന്നലെ പുറത്തിറങ്ങിയ ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.അനിൽ പനച്ചൂരാൻ എഴുതി ഷാൻ റഹ്മാൻ സംഗീതം നൽകിയ ജിമിക്കി കമ്മൽ ഭാഷയും ദേശവും കടന്ന് കൊണ്ടാടിയ ഗാനമാണ്. പല രൂപത്തിലും ഗാനം ആഘോഷിക്കപ്പെട്ടു. ഇപ്പോൾ നടി ജ്യോതികയുടെ ചുവടുകളിലൂടെയാണ് ജിമിക്കി കമ്മൽ വണ്ടും തരംഗമാവുകയാണ്. യുട്യൂബ് ടെന്റിങിൽ 9 ാം സ്ഥാനത്താണ് ഈ ഗാനം ഇപ്പോൾ ഉള്ളത്.ജ്യോതിക, ലക്ഷ്മി മഞ്ചു എന്നിവരാണ് ജിമിക്കിക്കമ്മലിന് നൃത്തച്ചുവടുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

വെളിപാടിെന്റ പുസ്തകം എന്ന ചിത്രത്തിലെ ഗാനം 100 മില്യൺ കാഴ്ചക്കാരിലേക്ക് വരെ എത്തുകയും പാട്ട് മാസങ്ങളോളം ട്രെന്റിങ്ങിലുമായിരുന്നു. ഇപ്പോൾ ഇടവേളയ്ക്ക് ശേഷം വീണ്ടും ജിമിക്ക കമ്മിലിന്റ ഓളം വീണ്ടും ആരാധകരിലേക്ക് എത്തിയിരിക്കുകയാണ്.

വിദ്യാ ബാലൻ നായികകയായി തുമാരി സുലു വിലെ കഥാപാത്രത്തെയാണ് ജ്യോതിക തമിഴിൽ അവതരിപ്പിക്കുന്നത്. ഒരു റേഡിയോ ജോക്കിയായി ജ്യോതിക ചിത്രത്തിൽ എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാധ മോഹൻ ആണ്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തും.