- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇൻകാസ് ഫുജൈറ: കെ സി അബൂബക്കർ പ്രസിഡന്റ്, ജോജു മാത്യു സെക്രട്ടറി
ഫുജൈറ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ യു എ ഇ പ്രവാസി സംഘടനയായ ഇന്ത്യൻ കൽച്ചറൽ ആൻഡ് ആർട്‌സ് സൊസൈറ്റി (ഇൻകാസ് ) ഫുജൈറ എമിരേറ്റ്‌സ് കമ്മിറ്റി പ്രസിഡന്റായി കെ സി അബൂബക്കറിനെയും ജനറൽ സെക്രട്ടറിയായി ജോജു മാത്യു ഫിലിപ്പിനെയും ട്രഷററായി എം അബ്ദുൽ നാസറി നെയും കെ പി സിസി പ്രഖ്യാപിച്ചു. നാസർ പറമ്പിൽ, സവാദ് യുസുഫ്, സാമുവൽ വർഗീസ്, കല സതീീ
ഫുജൈറ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ യു എ ഇ പ്രവാസി സംഘടനയായ ഇന്ത്യൻ കൽച്ചറൽ ആൻഡ് ആർട്‌സ് സൊസൈറ്റി (ഇൻകാസ് ) ഫുജൈറ എമിരേറ്റ്‌സ് കമ്മിറ്റി പ്രസിഡന്റായി കെ സി അബൂബക്കറിനെയും ജനറൽ സെക്രട്ടറിയായി ജോജു മാത്യു ഫിലിപ്പിനെയും ട്രഷററായി എം അബ്ദുൽ നാസറി നെയും കെ പി സിസി പ്രഖ്യാപിച്ചു. നാസർ പറമ്പിൽ, സവാദ് യുസുഫ്, സാമുവൽ വർഗീസ്, കല സതീീഷ് കുമാർ എന്നിവരെ വൈസ് പ്രസിഡന്റുമാരായും എൻ എം അബ്ദുൽ സമദ്, വത്സൻ കണ്ണൂർ, രവീന്ദ്രൻ കുത്തുർ, ഒ അബ്ദുൽ മനാഫ് എന്നിവരെ സെക്രട്ടറി മാരായും തെരഞ്ഞെടുത്തു.
ഏകകണ്ഠമായാണ് കമ്മിറ്റി രൂപീകരണം നടന്നത് . ഇന്ത്യ യു എ ഇ കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുകയും ജീവകാരുന്ന്യ പ്രവർത്തനങ്ങളുമാണ് ഊന്നൽ നല്കുന്നത് . ഇനി മുതൽ ഇൻകാസ് എന്ന പേരിൽ കൂടുതൽ ശക്തമായ പ്രവര്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു. വിപുലമായ യോഗം വിളിച്ചു ചേർത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി വിപുലീകരിക്കുകയും ജില്ലാ കമ്മിറ്റികളുടെ രൂപീകരണം പൂർത്തിയാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.