- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതിയലക്ഷ്യത്തിൽ നിന്ന് കെ സി ജോസഫിന് എളുപ്പം തലയൂരാൻ ആകില്ല; ജഡ്ജിക്കെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കാൻ മന്ത്രി കൊച്ചുകുട്ടിയല്ലെന്ന് ഹൈക്കോടതി; മാപ്പ് അപേക്ഷിച്ച് സത്യവാങ്മൂലം സമർപ്പിച്ചെങ്കലും 29നു കോടതിയിൽ നേരിട്ട് ഹാജരാകാൻ ഉത്തരവ്
കൊച്ചി: ഹൈക്കോടതി ജഡ്ജിയെ വിമർശിച്ച മന്ത്രി കെ സി ജോസഫിന് എളുപ്പം തലയൂരാൻ സാധിക്കില്ല. ജഡ്ജിക്കെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സത്യവാങ്മൂലം സമർപ്പിച്ച മന്ത്രി കെ സി ജോസഫിനു ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഖേദം പ്രകടിപ്പിക്കാൻ മന്ത്രി കൊച്ചുകുട്ടിയല്ല. 29നു മന്ത്രി കോടതിയിൽ ഹാജരാകണമെന്നും ഉത്തരവ്. മന്ത്രി നൽകിയ സത്യവാങ്

കൊച്ചി: ഹൈക്കോടതി ജഡ്ജിയെ വിമർശിച്ച മന്ത്രി കെ സി ജോസഫിന് എളുപ്പം തലയൂരാൻ സാധിക്കില്ല. ജഡ്ജിക്കെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സത്യവാങ്മൂലം സമർപ്പിച്ച മന്ത്രി കെ സി ജോസഫിനു ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഖേദം പ്രകടിപ്പിക്കാൻ മന്ത്രി കൊച്ചുകുട്ടിയല്ല. 29നു മന്ത്രി കോടതിയിൽ ഹാജരാകണമെന്നും ഉത്തരവ്. മന്ത്രി നൽകിയ സത്യവാങ്മൂലം പരിശോധിച്ചു നടപടിയെടുക്കുമെന്നും കോടതി അറിയിച്ചു.
ഹൈക്കോടതി ജഡ്ജിയെ അവഹേളിക്കുന്ന വിധത്തിൽ ഫേസ്‌ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ സാംസ്‌കാരിക മന്ത്രി കെ.സി ജോസഫ് നേരത്തെ നിരുപാധികം മാപ്പു പറഞ്ഞിരുന്നു. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മാപ്പ് പറഞ്ഞത്. ഇതിനോടു പ്രതികരിക്കവെയാണു കോടതി രൂക്ഷവിമർശനം ഉയർത്തിയത്.
ഫേസ്‌ബുക്കിൽ വന്ന പോസ്റ്റ് ബോധപൂർവ്വമല്ലെന്നും തെറ്റ് ശ്രദ്ധയിൽപെട്ടയുടൻ നീക്കം ചെയ്തിരുന്നുവെന്നും മന്ത്രി സത്യവാങ്മൂലത്തിൽ പറയുന്നു. നിയമസഭ സമ്മേളനം നടക്കുന്നതിനാലാണ് നേരിട്ട് ഹാജരാകാൻ കഴിയാത്തതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. തുടർ നടപടികൾ ഒഴിവാക്കണമെന്നും അഭിഭാഷകൻ മുഖേന സമർപ്പിച്ച സത്യവാങ്മൂലത്തിൽ അപേക്ഷിക്കുകയും ചെയ്തിരുന്നു.
ഹൈക്കോടതി ജഡ്ജി അലക്‌സാണ്ടർ തോമസിനെ ചായത്തൊട്ടിയിൽ വീണ കുറുക്കൻ എന്ന് വിശേഷിപ്പിച്ച് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതാണ് വിവാദമായത്. സർക്കാരിന്റെ കേസുകൾ കാര്യക്ഷമമായി നടത്താൻ കഴിയുന്നില്ലെങ്കിൽ അഡ്വക്കറ്റ് ജനറൽ ഓഫീസ് അടച്ചുപൂട്ടണമെന്ന ജസ്റ്റീസ് അലക്‌സാണ്ടർ തോമസിന്റെ വിമർശമാണ് വിവാദ പോസ്റ്റിനിടയാക്കിയത്. ഇതു ചൂണ്ടിക്കാട്ടി വി.ശിവൻകുട്ടി എംഎൽഎ നൽകിയ പരാതിയിലാണ് കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. ജസ്റ്റീസുമാരായ തോട്ടത്തിൽ ബി.രാധാകൃഷ്ണൻ, സുനിൽ തോമസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കോടതിയലക്ഷ്യ കേസ് പരിഗണിച്ചത്.
സർക്കാരിന്റെ കേസുകൾ കാര്യക്ഷമമായി നടത്താൻ കഴിയുന്നില്ലെങ്കിൽ അഡ്വക്കറ്റ് ജനറൽ ഓഫീസ് അടച്ചുപൂട്ടണമെന്ന് വിമർശിച്ച ഹൈക്കോടതി ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവച്ചത്. കഴിഞ്ഞ ജൂലായിൽ കൊടുങ്ങല്ലൂർ സ്വദേശിയായ അബ്ദു എന്നയാളുടെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് നൽകിയ ഹർജി പരിഗണിക്കവെയാണ് എ.ജിയുടെ ഓഫീസിനെ സിംഗിൾ ബെഞ്ച് വിമർശിച്ചത്. ഹർജി പരിഗണിച്ചപ്പോൾ നിലപാട് അറിയിക്കാൻ സർക്കാർ അഭിഭാഷകൻ കൂടുതൽ സമയം ചോദിച്ചതാണ് വിമർശനത്തിനിടയാക്കിയത്.
തുടർന്ന് സർക്കാരിന്റെ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമല്ലെന്നും എ.ജിയുടെ ഓഫീസ് അടച്ചുപൂട്ടുന്നതാണ് ഉചിതമെന്നും അലക്‌സാണ്ടർ തോമസ് പറഞ്ഞു. പരാതിയിൽ നിലപാട് അറിയിക്കാൻ നാലു തവണ കോടതി ആവശ്യപ്പെട്ടിട്ടും എ.ജി ഓഫീസ് മറുപടി നൽകാത്തതിനെ തുടർന്നായിരുന്നു പരാമർശം. ഇതോടെ ഫേസ്‌ബുക്കിലൂടെ ജഡ്ജിയെ വിമർശിച്ച് മന്ത്രി രംഗത്തെത്തി. 'കമന്റ് പറയുന്നവരുടെ പൂർവകാല ചരിത്രം നോക്കിയാൽ അവർ പറയുന്നതിൽ അത്ഭുതപ്പെടാനില്ല. ചായത്തൊട്ടിയിൽ വീണ് രാജാവായ കുറുക്കൻ അറിയാതെ ഓരിയിട്ടുപോയാൽ കുറ്റം പറയാനാകുമോ' എന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.
ജൂലൈ 24ന് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ മന്ത്രി ജഡ്ജിക്കെതിരെ നടത്തിയ പരാമർശം കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഭരണവിഭാഗം രജിസ്ട്രാർ മുഖേനയാണ് ശിവൻകുട്ടി എംഎൽഎ ഹർജി സമർപ്പിച്ചത്. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സിനുവേണ്ടി അഡ്വ. ജയശങ്കറും ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നു. ഇതിൽ എജി നടപടിയൊന്നും സ്വീകരിക്കാത്തതിലാണ് കോടതി സ്വമേധയാ നടപടി സ്വീകരിച്ചത്.
ചായത്തൊട്ടിയിൽ വീണ കുറുക്കൻ എന്ന ഉപമ നീതിപീഠത്തെ അവഹേളിക്കുന്നതും പൊതുജനങ്ങൾക്കിടയിൽ കോടതിയെ അപമാനിക്കുന്നതുമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കെസി. മന്ത്രിക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യകുറ്റം ചുമത്തി നടപടിയെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്. ഇത് പ്രാഥമികമായി അംഗീകരിച്ചാണ് കോടതി മന്ത്രിയോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. കുറ്റപത്രം നൽകാനായിരുന്നു. ഈ സാഹചര്യത്തിൽ തെറ്റ് ഏറ്റുപറയുന്നത്. ഇതിനൊപ്പം നിയമസഭ നടക്കുന്ന ആനുകൂല്യം ഉയർത്തി കെസി ജോസഫ് കോടതിയിൽ ഇന്ന് ഹാജരായിരുന്നില്ല.
അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് കാര്യക്ഷമായി പ്രവർത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് നടത്തിയ വിമർശനത്തെ തുടർന്നായിരുന്നു മന്ത്രി കെസി ജോസഫിന്റെ പരാമർശം. സ്വന്തം ഫെയ്‌സ് ബുക്കിൽ പോസ്റ്റു ചെയ്ത പരാമർശം പിന്നീട് എല്ലാ മാദ്ധ്യമങ്ങളും വാർത്തയായി നൽകുകയും ചെയ്തു. വാർത്തയായ ശേഷവും പ്രസ്താവന പിൻവലിക്കാനോ തിരുത്താനോ മന്ത്രി തയ്യാറായിരുന്നില്ല. എന്നാൽ പിന്നീട് പോസ്റ്റ് മാറ്റി. ജഡ്ജിമാരെ ശുംഭൻ എന്ന് അധിക്ഷേപിച്ച സിപിഐഎം നേതാവ് എം വി ജയരാജനെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചിരുന്നു. ഈ കേസിൽ ജയരാജൻ മാപ്പു പറയാത്തതിനാൽ തടവിന് കോടതി ശിക്ഷിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കെസി ജോസഫ് മാപ്പ് അപേക്ഷ നൽകുന്നത്.
അഡ്വക്കേറ്റ് ജനറലിന്റെ അനുമതിയോടെ മാത്രമേ സാധാരണ കോടതയിലക്ഷ്യ നടപടി ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യാൻ സാധിക്കുകയുള്ളൂ. മന്ത്രിക്കെതിരായാണ് പരാതിയെന്നതിനാൽ സർക്കാരിന്റെ ഭാഗമായ അഡ്വക്കേറ്റ് ജനറലിൽനിന്ന് അനുമതി ലഭിക്കില്ലെന്നതിനാലാണ് ചീഫ് ജസ്റ്റിസിന് പരാതി കിട്ടിയത്. ഇതോടെയാണ് ഈ കേസ് കോടതി നേരിട്ട് ഏറ്റെടുത്തത്. ഈ സാഹചര്യത്തിൽ കൂടുതൽ നൂലാമാലകൾ ഉണ്ടാകാതിരിക്കാനാണ് കെ സി ജോസഫ് മാപ്പു പറയുന്നത്.

