ന്യൂഡൽഹി: അഭിപ്രായ വ്യത്യാസങ്ങൾ ഒരു പൊതുലക്ഷ്യത്തിനു വേണ്ടി മാറ്റിവെക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സ്ഥാനാർത്ഥി നിർണയത്തെ കുറിച്ചോ ആഭ്യന്തര കാര്യങ്ങളെ കുറിച്ചോ പരസ്യപ്രതികരണം പാടില്ലെന്ന് ഹൈകമാൻഡ് നിർദേശിച്ചിട്ടുണ്ട്. അതിനാൽ അക്കാര്യങ്ങളിൽ പ്രതികരിക്കുന്നില്ല.

സിപിഎമ്മിനോട് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ ബാലശങ്കറിന്റെ പ്രസ്താവനക്ക് സിപിഎം എന്ത് മറുപടിയാണ് നൽകുന്നത്. ആർ.എസ്.എസ്-സിപിഎം ബന്ധം ഏറെക്കാലമായി കോൺഗ്രസ് ആരോപിക്കുന്നതാണ്. സിപിഎം ഒളിച്ചുകളി അവസാനിപ്പിക്കണം.

ഇരിക്കൂറിൽ ഉൾപ്പെടെ സ്ഥാനാർത്ഥി നിർണയത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.