കുവൈറ്റ് സിറ്റി: ഇന്ത്യൻ ഭരണഘടന വിഭാവന ചെയ്യുന്ന മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങൾ വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന വർത്തമാന കാല സാഹചര്യത്തിൽ കെ ഐ ജി കുവൈത്ത് ഫാസിസ്റ്റ് വിരുദ്ധ സഹോദര്യ സംഗമം സംഘടിപ്പിക്കുന്നു. 14 ന് വൈകുന്നേരം 5.30 മുതൽ അബ്ബാസിയ ടൂറിസ്റ്റ്ക്ക് പാർക്കിനു സമീപമുള്ള മറീന ഹാളിൽ ആണ് പരിപാടി. കേരളത്തിലെ പ്രമുഖ ചിന്തകനും, എഴുത്തുക്കാരനും പ്രഭാഷകനുമായ കെ ഇ എൻ കുഞ്ഞമ്മദ് മുഖ്യാതിഥിയായി പങ്കെടുക്കും. കുവൈത്തിലെ മത സാമൂഹിക സാംസ്‌കാരിക സംഘടന നേതാക്കൾ പ്രസ്തുത പരിപാടിയിൽ പങ്കെടുക്കും.

സ്വാതന്ത്ര്യാനന്തര ഇന്ത്യ ഇത് വരെ അഭിമുഖീകരിച്ചിട്ടില്ലാത്ത കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊിരിക്കുന്നത്. 2014-ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംഘ് പരിവാർ ശക്തികൾ അധികാരത്തിലെത്തിയതോടെ മതന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കുമെതിരെ വൻതോതിൽ ആക്രമണം നടന്നുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ സമസ്ത മണ്ഡലങ്ങളും സങ്കുചിത ദേശീയതയുടെയും വർഗീയവാദികളുടെയും കൈകളിൽ ഞെരിഞ്ഞമരുകയാനെന്നും . അധികാരത്തിന്റെ ബലത്തിൽ സംഘ് ആൾക്കൂട്ടങ്ങൾ രാജ്യത്താകമാനം അക്രമങ്ങൾ അഴിച്ചുവിട്ടുകൊണ്ടിരിക്കുമ്പോൾ രാജ്യത്തിന്റെ പാരമ്പര്യവും പൈത്രികവും തിരിച്ചു പിടിക്കാൻ ജനാധിപത്യ വിശ്വാസികൾ പടനയിക്കണം എന്നും കെ ഐ ജി പ്രസ്താവനയിൽ ആവശ്യപെട്ടു.