- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് കെ .ജി ബാബുരാജന് ആദരമൊരുക്കി ബഹ്റിൻ സമൂഹം
മനാമ :പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് കെ .ജി ബാബുരാജനെ പത്തനംതിട്ട പ്രെവാസി അസോസിയേഷൻ ഭാരവാഹികൾ ആദരിച്ചു .ചടങ്ങിൽ രക്ഷാധികാരി സക്കറിയ സാമുവേൽ പൊന്നാട അണിയിച്ചു അസോസിയേഷൻ പ്രസിഡന്റ് വിഷ്ണുവി മൊമെന്റോ നൽകുകയും ചെയ്തു.
.പ്രസ്തുത ചടങ്ങിൽ ട്രെഷറർ മോനി ഓടിക്കണ്ടത്തിൽ ,ജനറൽ സെക്രെട്ടറി വര്ഗീസ് മോടിയിൽ ,ചാരിറ്റി വിങ് കൺവീനർ അജി പി ജോയ് ,മെമ്പർഷിപ് കൺവീനർ ഫിറോസ് ഖാൻ എന്നിവർ സന്നിഹിതർ ആയിരുന്നു.
ഗുരുവായൂർ ബഹ്റൈൻ കൂട്ടാഴ്മ അനുമോദിച്ചു.
ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ ജേതാവും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ കെ.ജി. ബാബുരാജനെ കൊച്ചു ഗുരുവായൂർ ബഹ്റൈൻ കൂട്ടാഴ്മ അനുമോദിച്ചു. അനുമോദന ചടങ്ങിൽ ഭാരവാഹികളായ രാജീവ് ആലൂർ ബൊക്കെയും, പ്രദീഷ് വാസുദേവൻ നമ്പൂതിരി പൊന്നാടയും അണിയിച്ചു.
ചടങ്ങിൽ മറ്റ് ഭാരവാഹികളായ ഷാജി പുതുക്കുടി, അനിൽ പിള്ള എന്നിവർ പങ്കെടുത്തു. അദ്ദേഹത്തിനു ഇനിയും കൂടുതൽ അംഗീകാരം ലഭിക്കട്ടെയെന്നും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഏല്ലാവിധ ആശംസകളും അറിയിച്ചു.
പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാവ് കെ.ജി ബാബുരാജിനെ ഇന്ത്യൻ സോഷ്യൽ ഫോറം അഭിനന്ദിച്ചു
മനാമ : പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാവും ആയ കെ.ജി ബാബുരാജിനെ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി നേതാക്കൾ സന്ദർശിച്ചു അഭിനന്ദനം അറിയിച്ചു.
ബഹ്റൈനിലെ പ്രവാസികൾക്കിടയിൽ ഏറെ സ്വീകാര്യനും ജീവകാരുണ്യ പ്രവർത്തന രംഗത്ത് തുല്ല്യതയില്ലാത്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ബാബുരാജിന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം ലഭിച്ചത് ഏറെ സന്തോഷകരമാണ് എന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ജവാദ് പാഷ പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി യുസുഫ് അലി, വൈസ് പ്രസിഡന്റ് റഷീദ് സായെദ്, സെൻട്രൽ കമ്മറ്റി അംഗം ഇർഫാൻ എന്നിവർ സന്നിഹതരായിരുന്നു .