- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളിയായ കെ ജെ ജോർജിന് കർണാടക ആഭ്യന്തരമന്ത്രിസ്ഥാനം നഷ്ടമായത് ഉപമുഖ്യമന്ത്രിസ്ഥാനം ആഗ്രഹിച്ചുള്ള കർണാടക കോൺഗ്രസ് അധ്യക്ഷന്റെ നീക്കത്തിൽ; ചരടുവലിക്കൊടുവിൽ ജി പരമേശ്വര പുതിയ ആഭ്യന്തരമന്ത്രി
ബംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് മന്ത്രിസഭയിൽ അഴിച്ചുപണി. നിലവിൽ ആഭ്യന്തരമന്ത്രിയായിരുന്ന മലയാളി കെ ജെ ജോർജിന് തൽസ്ഥാനം നഷ്ടമായി. കർണാടക പിസിസി പ്രസിഡന്റ് കൂടിയായ ജി പരമേശ്വരയാണ് പുതിയ ആഭ്യന്തരമന്ത്രി. ഉപമുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ചുള്ള കർണാടക കോൺഗ്രസ് അധ്യക്ഷൻ ജി പരമേശ്വരയുടെ നീക്കങ്ങൾക്കൊടുവിലാണ് ജോർജിന്റെ ആഭ്യന്തരമന്ത്

ബംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് മന്ത്രിസഭയിൽ അഴിച്ചുപണി. നിലവിൽ ആഭ്യന്തരമന്ത്രിയായിരുന്ന മലയാളി കെ ജെ ജോർജിന് തൽസ്ഥാനം നഷ്ടമായി. കർണാടക പിസിസി പ്രസിഡന്റ് കൂടിയായ ജി പരമേശ്വരയാണ് പുതിയ ആഭ്യന്തരമന്ത്രി.
ഉപമുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ചുള്ള കർണാടക കോൺഗ്രസ് അധ്യക്ഷൻ ജി പരമേശ്വരയുടെ നീക്കങ്ങൾക്കൊടുവിലാണ് ജോർജിന്റെ ആഭ്യന്തരമന്ത്രിസ്ഥാനം തെറിച്ചത്. ബംഗളൂരു വികസന വകുപ്പിന്റെ ചുമതല നൽകിയാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ജോർജിനെ നീക്കിയത്.
കർണാടക കോൺഗ്രസ് കമ്മിറ്റി പ്രസിഡൻര് കൂടിയായ പരമേശ്വരയ്ക്ക് മന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതി നേരത്തെ തന്നെ ഉയർന്നിരുന്നു. തുടർന്ന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അദ്ദേഹം ചരടുവലി തുടങ്ങിയിരുന്നു. എന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനം അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞതിനെ തുടർന്നാണ് പരമേശ്വര ആഭ്യന്തരം ആവശ്യപ്പെട്ടത്.
തുടർന്നാണ് ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന് നൽകാൻ ധാരണയായത്. ബംഗളൂരു വികസന വകുപ്പിന്റെ ചുമതലയും അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാൽ ആ വകുപ്പിലേക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ കെ ജെ ജോർജിനെ പരിഗണിച്ചു. ബംഗളൂരു വികസന അഥോറിറ്റി, ബംഗളൂരു ജലവിതരണ ബോർഡ്, ബംഗളൂരു മെട്രോ പോളിറ്റൻ ഏരിയ ഡവലപ്‌മെന്റ് അഥോറിറ്റി എന്നിവയെല്ലാം കെ ജെ ജോർജിന്റെ വകുപ്പിന് കീഴിലാണ് വരിക. മനോഹർ തഹസിൽദാറിന് എക്‌സൈസ് വകുപ്പും എ മഞ്ജുവിന് മൃഗക്ഷേമ വകുപ്പും വിനയ് കുൽക്കർണിക്ക് മൈനിങ് ജിയോളജി വകുപ്പും നൽകി.

