- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കെ.ജെ. പൗലോസ് ന്യൂയോർക്കിൽ നിര്യാതനായി
ന്യൂയോർക്ക്: ദീർഘകാലമായി ന്യൂയോർക്കിലെ റോക്ക്‌ലാന്റ് കൗണ്ടിയിൽ താമസിച്ചുവരുന്നതും, Blytheoale Childrenbs Hospital-ലെ റേഡിയോളജി വിഭാഗം ഡയറക്ടറുമായ നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച.കോതമംഗലം ഓടക്കാലിൽ കണ്ണൻഗനമണ്ണിൽ പരേതനായ ജേക്കബിന്റേയും, അന്നമ്മ ജേക്കബിന്റേയും പുത്രനായ അദ്ദേഹത്തിന്റെ പത്‌നി ജാൻസി പൗലോസ് (ന്യൂയോർക്ക്) ആണ്. ആനി, റാമി, ജാബി (Anne, Rami, Jaby) എന്
ന്യൂയോർക്ക്: ദീർഘകാലമായി ന്യൂയോർക്കിലെ റോക്ക്‌ലാന്റ് കൗണ്ടിയിൽ താമസിച്ചുവരുന്നതും, Blytheoale Childrenbs Hospital-ലെ റേഡിയോളജി വിഭാഗം ഡയറക്ടറുമായ നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച.
കോതമംഗലം ഓടക്കാലിൽ കണ്ണൻഗനമണ്ണിൽ പരേതനായ ജേക്കബിന്റേയും, അന്നമ്മ ജേക്കബിന്റേയും പുത്രനായ അദ്ദേഹത്തിന്റെ പത്‌നി ജാൻസി പൗലോസ് (ന്യൂയോർക്ക്) ആണ്. ആനി, റാമി, ജാബി (Anne, Rami, Jaby) എന്നിവർ മക്കളും, ജോർജ്, ജസ്റ്റിൻ, ജിപ്‌സ എന്നിവർ ജാമാതാക്കളുമാണ്. Layla, Alyssa എന്നിവരാണ് കൊച്ചുമക്കൾ. കെ.ജെ. വർഗീസ് (കേരള) ഏക സഹോദരനാണ്.
കേരളത്തിലെ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം പഞ്ചാബിലെ ലുധിയാന മെഡിക്കൽ കോളജിൽ നിന്നും റേഡിയോളജിയിൽ ഉന്നത ബിരുദം കരസ്ഥമാക്കിയ അദ്ദേഹം ആറുവർഷം സാംബിയയിൽ സേവനം അനുഷ്ഠിച്ചശേഷം 1984-ലാണ് ന്യൂയോർക്കിൽ എത്തിയത്. ഉദ്യോഗത്തോടൊപ്പം തുടർ പഠനവും നടത്തി ഔദ്യോഗിക മേഖലയിൽ തിളക്കമാർന്ന നേട്ടം കരസ്ഥമാക്കിയ അദ്ദേഹം ആദ്ധ്യാത്മിക, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞ സാന്നിധ്യമായിരുന്നു.
സിറിയൻ ഓർത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആർച്ച് ഡയോസിസിലെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം ഭദ്രാസനത്തിന്റെ പ്രഥമ ട്രഷററായി സേവനം അനുഷ്ഠിച്ചു. വെസ്റ്റ് നയാക് സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് ദേവാലയത്തിലെ അംഗമായിരുന്ന് ദേവാലയത്തിന്റേയും സഭയുടേയും പുരോഗതിക്കായി പ്രതിഫലേച്ഛകൂടാതെ നിസ്തുല സേവനം അനുഷ്ഠിച്ചു.
നാട്ടിൽ വാർദ്ധക്യത്തിൽ കഴിയുന്ന പ്രിയ മാതാവിനെ സന്ദർശിച്ചശേഷം ഇക്കഴിഞ്ഞയാഴ്ച മടങ്ങിയെത്തിയ അദ്ദേഹം രോഗബാധയെ തുടർന്ന് ചികിത്സയിലായിരിക്കെയാണ് നിര്യാതനായത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 8 മണി വരെ വെസ്റ്റ് നയാക് സെന്റ് മേരീസ് ദേവാലയത്തിൽ പൊതുദർശനം നടക്കും. ശനിയാഴ്ച രാവിലെ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കുശേഷം റോക്ക്‌ലാന്റ് സെമിത്തേരിയിൽ സംസ്‌കാരം. മലങ്കര ആർച്ച് ഡയോസിസ് അധിപനും, പാത്രിയർക്കാ വികാരിയുമായ ആർച്ച് ബിഷപ്പ് യൽദോ മോർ തീത്തോസ് മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിക്കും.
പരേതന്റെ ആകസ്മിക വേർപാടിൽ ആർച്ച് ബിഷപ്പ് മോർ തീത്തോസ്, മലങ്കര ആർച്ച് ഡയോസിസ് സെക്രട്ടറി വെരി. റവ. മാത്യൂസ് ഇടത്തറ കോർഎപ്പിസ്‌കോപ്പ, വൈദീക സെക്രട്ടറി വെരി റവ. ഗീവർഗീസ് തോമസ് ചട്ടത്തിൽ കോർഎപ്പിസ്‌കോപ്പ, ഇടവക വികാരി റവ.ഫാ. ഗീവർഗീസ് ചാലിശേരി, മലങ്കര ആർച്ച് ഡയോസിസ് മുൻ സെക്രട്ടറി വെരി റവ. ഏബ്രഹാം കടവിൽ കോർഎപ്പിസ്‌കോപ്പ, വെരി. റവ. വർക്കി മുണ്ടയ്ക്കൽ കോർഎപ്പിസ്‌കോപ്പ, ഫൊക്കാനാ ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ, മുൻ ഭദ്രാസന സെക്രട്ടറിമാരായ റവ.ഫാ. മത്തായി പുതുക്കുന്നത്ത്, റവ.ഡോ. വർഗീസ് മാനിക്കാട്ട് എന്നിവർ അനുശോചിച്ചു.
Wake Service & Funeral Service: St. Marys Syrian Orthodox Church, 4 Tompkins Ave, West Nayak, NY.
Burial: Rockland Cemtery, 201 Kings Highway, Sparkill, NY
ബിജു ചെറിയാൻ (ന്യൂയോർക്ക്) അറിയിച്ചതാണിത്.