- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
രാജ്യസഭയിലേക്ക് സിപിഐ(എം) അയക്കുന്നത് കെ കെ രാഗേഷിനെ; വയലാർ രവിയെ നിലനിർത്താൻ കോൺഗ്രസിലും ധാരണ
തിരുവനന്തപുരം: കേരളത്തിൽനിന്ന് രാജ്യസഭയിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐ(എം) സംസ്ഥാന കമ്മിറ്റിയംഗവും കർഷകസംഘം നേതാവുമായ കെ കെ രാഗേഷിനെ മത്സരിപ്പിക്കും. കോൺഗ്രസ് സ്ഥാനാർത്ഥിയായി വയലാർ രവിയെ തന്നെ വീണ്ടും മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തിലും ധാരണ ആയി. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
തിരുവനന്തപുരം: കേരളത്തിൽനിന്ന് രാജ്യസഭയിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐ(എം) സംസ്ഥാന കമ്മിറ്റിയംഗവും കർഷകസംഘം നേതാവുമായ കെ കെ രാഗേഷിനെ മത്സരിപ്പിക്കും. കോൺഗ്രസ് സ്ഥാനാർത്ഥിയായി വയലാർ രവിയെ തന്നെ വീണ്ടും മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തിലും ധാരണ ആയി.
മുസ്ലിം ലീഗ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. കെ പി എ മജീദ്, പി വി അബ്ദുൽ വഹാബ് എന്നിവരിൽ ഒരാളായിരിക്കും യുഡിഎഫിന്റെ രണ്ടാമത്തെ സ്ഥാനാർത്ഥി എന്നാണു സൂചന.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റാണ് രാഗേഷിന്റെ കാര്യത്തിൽ തീരുമാനമെടുത്തത്.എസ്എഫ്‌ഐ മുൻ ദേശീയ ജനറൽ സെക്രട്ടറി ആയ രാഗേഷ് നിലവിൽ സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗമാണ്. കർഷക സംഘം നേതാവാണ് ഈ 43 കാരൻ. 2009 ൽ കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചു പരാജയപ്പെട്ടു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നിയമബിരുദവും നേടിയിട്ടുണ്ട് 44 കാരനായ രാഗേഷ്. എസ്എഫ്‌ഐയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ ആദ്യ മലയാളിയാണു രാഗേഷ്. കണ്ണൂർ കാഞ്ഞിരോട്ട് സി ശ്രീധരന്റെയും യശോദയുടെയും മകനാണ്. ഭാര്യ പ്രിയ വർഗീസ്. രണ്ടു മക്കൾ.
വയലാർ രവിയെ വീണ്ടും മത്സരിപ്പിക്കാൻ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരൻ എന്നിവർ ചേർന്നാണ് ധാരണയിലെത്തിയത്. വയലാർ രവിയുടെ പേര് ഹൈക്കമാൻഡിന് ശുപാർശ ചെയ്തിട്ടുണ്ട്. തീരുമാനം പ്രഖ്യാപിക്കുക കോൺഗ്രസ് ഹൈക്കമാൻഡാണ്.
മുൻ പ്രവാസി കാര്യമന്ത്രിയായ വയലാർ രവി 1994 മുതൽ രാജ്യസഭയിൽ അംഗമാണ്. ഇതു നാലാം തവണയാണ് മത്സരിക്കുന്നത്. 1971 മുതൽ 1991 വരെ കേരള നിയമസഭയിൽ അംഗമായിരുന്നു. 1982 മുതൽ 86 വരെ സംസ്ഥാന ആഭ്യന്തര മന്ത്രി ആയിരുന്നു. 77 വയസ്സുണ്ട്. ഭാര്യ മേഴ്‌സി രവി നേരത്തെ മരിച്ചു. മൂന്നു മക്കൾ.
എം പി അച്യുതൻ, വയലാർ രവി, പി രാജീവ് എന്നിവരാണ് രാജ്യസഭയിൽ നിന്ന് വിരമിക്കുന്നത്. കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് ഒഴിവു വരുന്ന മൂന്നു സീറ്റുകളിലേക്ക് ഏപ്രിൽ 16നാണ് വോട്ടെടുപ്പ്. ഇതു സംബന്ധിച്ച വിജ്ഞാപനം ഈ മാസം 30 ന് ഇറങ്ങും. കേരളത്തിന് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ കഴിയുന്ന പരമാവധി അംഗങ്ങളുടെ എണ്ണം ഒൻപതാണ്.