- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻ.സി.പി.നേതാവ് കെ.കെ രാജൻ അന്തരിച്ചു; മരണം കോവിഡ് ബാധയെത്തുടർന്ന്; നിര്യാണത്തിൽ അനുശോചിച്ച് പ്രമുഖർ
കണ്ണുർ:എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ രാജൻ (75) അന്തരിച്ചു. കോവിഡ് രോഗബാധയെ തുടർന്ന് തുടർ ചികിത്സക്കിടയിലാണ് അന്ത്യം. കോവിഡ് ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ധർമ്മടം മണ്ഡലത്തിലെ ചക്കരക്കൽ മുഴപ്പാല സ്വദേശിയാണ്. എൻസിപിയുടെ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് , ജനറൽസെക്രട്ടറി, ഐഎൻഎൽസി ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ദേശീയ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ബീഡി തൊഴിലാളിയായാണ് പൊതുരംഗത്തേക്ക് വരുന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ടായിരുന്നു. അഞ്ചരക്കണ്ടി ഫാർമേഴ്സ്ബാങ്ക് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്മന്ത്രിമാരായരാമചന്ദ്രൻ കടന്നപ്പള്ളി, ഇ.പി ജയരാജൻ, കെ.കെ ശൈലജ 'സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ എന്നിവർ അനുശോചിച്ചു.
Next Story