- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'നമുക്ക് കിട്ടിയ സൗഭാഗ്യമാണ് പൊതുമരാമത്ത്-ടൂറിസം മിനിസ്റ്റർ; ഏറ്റവും പോസിറ്റീവായിട്ടാണ് മിനിസ്റ്റർ വടകര പ്രോജക്റ്റ് സ്വീകരിച്ചത്; മിനിസ്റ്ററെ നമുക്ക് കിട്ടിയത് തന്നെ നമുക്ക് അഭിമാനമായിട്ട് ഞാൻ കാണുകയാണ് ': മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും ഇകഴ്ത്തുമ്പോഴും മന്ത്രി മുഹമ്മദ് റിയാസിനെ പുകഴ്ത്തി കെ.കെ.രമ എംഎൽഎ
കോഴിക്കോട്: സർക്കാരിനും വിശേഷിച്ച് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനും എതിരെ രൂക്ഷ വിമർശനം ഉന്നയിക്കാറുള്ള വടകര എംഎൽഎ കെ.കെ.രമ മന്ത്രി മുഹമ്മദ് റിയാസിനെ പ്രശംസിക്കുന്ന വീഡിയോ വൈറലാകുന്നു. മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത വേദിയിൽ പ്രസംഗിക്കുമ്പോഴാണ് ആർഎംപി നേതാവ് മന്ത്രിയെ വാഴ്ത്തിയത്. ഇങ്ങനെയൊരു മന്ത്രിയെ കിട്ടിയത് അഭിമാനമായി ഞാൻ കാണുകയാണെന്നു രമ പറഞ്ഞു.രാഷ്ട്രീയം വേറെ വികസനം വേറെ എന്നതാണ് രമയുടെ നയമെന്ന് പറയാമെങ്കിലും, സിപിഎം അംഗമായ മന്ത്രി മുഹമ്മദ് റിയാസിനെ പ്രശംസിച്ചത് പലർക്കും കൗതുകമായി.
കെ.കെ.രമയുടെ വാക്കുകൾ:
നമുക്ക് ഉള്ള മറ്റൊരു പ്രത്യേകത..നമുക്ക് കിട്ടിയ സൗഭാഗ്യമെന്ന് പറയാമെന്ന് ഞാൻ വിചാരിക്കുന്നു..ഈ പ്രാവശ്യം നമ്മുടെ ടൂറിസം മിനിസ്റ്റർ, പൊതുമരാമത്ത്-ടൂറിസം മിനിസ്റ്റർ, നമ്മൾ പറയുന്ന ഏതെങ്കിലും ഒരുവിഷയം വളരെ ശ്രദ്ധയോട് കൂടി കേൾക്കുകയും, ഏറ്റവും പോസിറ്റീവായി അതിനോട് റിയാക്റ്റ് ചെയ്യുകയും, അതിനെ പ്രതികരിച്ചുകൊണ്ട് കാര്യങ്ങൾ നടത്താൻ വേണ്ടി തയ്യാറുകയും ചെയ്യുന്ന മിനിസ്റ്റർ നമുക്ക് കിട്ടിയത് തന്നെ നമുക്ക് അഭിമാനമായിട്ട് ഞാൻ കാണുകയാണ്.
ഈ വടകരയുടെ ഈ പ്രോജക്റ്റുമായി ബന്ധപ്പെട്ട് മിനിസ്റ്ററെ സമീപിച്ചപ്പോൾ, നേരത്തെ നിയമസഭയിൽ എത്തിയപ്പോൾ സഭയിലും അതിന്റെ കാര്യങ്ങൾ നിവേദനങ്ങൾ ഉൾപ്പടെ കൊടുത്ത് മിനിസ്റ്ററോട് സംസാരിച്ചപ്പോൾ, ഏറ്റവും പോസിറ്റീവായിട്ടാണ് മിനിസ്റ്റർ സ്വീകരിച്ചത്. ആ കാര്യങ്ങൾ ചെയ്യാമെന്ന ഉറപ്പും തന്നത് നമ്മളെ സംബന്ധിച്ച് വലിയ ആവേശം ഉണ്ടാക്കുന്ന കാര്യം തന്നെയാണ്.
മറുനാടന് മലയാളി ബ്യൂറോ