- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യപ്രവർത്തകരുടെ സേവനം കാര്യക്ഷമമാക്കണം- മന്ത്രി കെ.കെ. ശൈലജ
തിരുവനന്തപുരം: ആരോഗ്യ കേന്ദ്രത്തിൽ ചികിത്സാ സഹായം തേടിയെത്തുന്നവരെ സ്നേഹത്തോടെ പരിചരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി. കിളിമാനൂർ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യമായി ഉയർത്തിയതിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം ഉദ്യോഗസ്ഥരുടെ ആരോഗ്യസേവനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ചേർന്ന അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യകേന്ദ്രത്തിലെ എല്ലാ ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ ചികിത്സ സൗകര്യങ്ങളും സേവനവും മെച്ചപ്പെടുത്താൻ സാധിക്കുകയുള്ളൂ. ആദ്യം കുടുംബാരോഗ്യ കേന്ദ്രം എങ്ങനെ പ്രവർത്തിക്കണമെന്ന് ജീവനക്കാർക്ക് ധാരണ വേണം. കുടുംബാരോഗ്യ കേന്ദ്രത്തിലുള്ള രണ്ട് ഡോക്ടർമാരിൽ ഒരാൾ ഫീൽഡ്തല സേവനം നിർവഹിക്കണം. ആരോഗ്യ കേന്ദ്രത്തിനു കീഴിലുള്ള എല്ലാ കുടുംബങ്ങളെയും ഇ- ഹെൽത്തിൽ രജിസ്റ്റർ ചെയ്യിക്കേണ്ട ഉത്തരവാദിത്തം ആശുപത്രി ജീവനക്കാർക്കാണെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ, ജില്ലാ മെഡിക്കൽ ഓഫീസർ ജോസ് ഡിക്രൂസ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നക
തിരുവനന്തപുരം: ആരോഗ്യ കേന്ദ്രത്തിൽ ചികിത്സാ സഹായം തേടിയെത്തുന്നവരെ സ്നേഹത്തോടെ പരിചരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി. കിളിമാനൂർ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യമായി ഉയർത്തിയതിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം ഉദ്യോഗസ്ഥരുടെ ആരോഗ്യസേവനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ചേർന്ന അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യകേന്ദ്രത്തിലെ എല്ലാ ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ ചികിത്സ സൗകര്യങ്ങളും സേവനവും മെച്ചപ്പെടുത്താൻ സാധിക്കുകയുള്ളൂ. ആദ്യം കുടുംബാരോഗ്യ കേന്ദ്രം എങ്ങനെ പ്രവർത്തിക്കണമെന്ന് ജീവനക്കാർക്ക് ധാരണ വേണം. കുടുംബാരോഗ്യ കേന്ദ്രത്തിലുള്ള രണ്ട് ഡോക്ടർമാരിൽ ഒരാൾ ഫീൽഡ്തല സേവനം നിർവഹിക്കണം.
ആരോഗ്യ കേന്ദ്രത്തിനു കീഴിലുള്ള എല്ലാ കുടുംബങ്ങളെയും ഇ- ഹെൽത്തിൽ രജിസ്റ്റർ ചെയ്യിക്കേണ്ട ഉത്തരവാദിത്തം ആശുപത്രി ജീവനക്കാർക്കാണെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ, ജില്ലാ മെഡിക്കൽ ഓഫീസർ ജോസ് ഡിക്രൂസ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരി, മെഡിക്കൽ ഓഫീസർ സുധീർ ജേക്കബ്, ഡോ. ലില്ലി എന്നിവർ പങ്കെടുത്തു