- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞ ഇന്ന്; പുതിയ മന്ത്രിക്കു ലഭിക്കുന്നത് മാത്യു ടി തോമസ് കൈകാര്യം ചെയ്തിരുന്ന ജലവിഭവ വകുപ്പ് തന്നെ
തിരുവനന്തപുരം: ഉൾപ്പാർട്ടി പ്രശ്‌നങ്ങളെ തുടർന്ന് മാത്യു ടി തോമസ് രാജി വച്ച ഒഴിവിലേക്ക് ജനതാദളിന്റെ(എസ്) പുതിയ മന്ത്രിയായി കെ കൃഷ്ണൻകുട്ടി ഇന്നു സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് അഞ്ചിന് രാജ്ഭവനിലാണ് ചടങ്ങ്. തുടർന്ന് സെക്രട്ടേറിയറ്റിലെത്തി അദ്ദേഹം ചുമതലയേൽക്കും. മാത്യു ടി തോമസ് കൈകാര്യം ചെയ്ത ജലവിഭവ വകുപ്പ് തന്നെയാകും കെ.കൃഷ്ണൻകുട്ടിക്കും കിട്ടുക. മുഖ്യമന്ത്രിയടക്കം മന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം മാത്യു ടി തോമസ് രാജി വച്ചതോടെയാണ് കൃഷ്ണൻകുട്ടിക്ക് മന്ത്രിയാകാൻ അവസരം കിട്ടിയത്. ചിറ്റൂരിൽ നിന്നുള്ള എംഎൽഎയാണ് കെ.കൃഷ്ണൻകുട്ടി. ആദ്യമായാണ് അദ്ദേഹം മന്ത്രിയാകുന്നത്. നിലവിൽ മന്ത്രിയായിരുന്ന മാത്യു ടി.തോമസ് ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ സന്ദർശിച്ചു രാജിക്കത്ത് കൈമാറി. രാവിലെ എട്ടരയ്ക്ക് ഭാര്യ ഡോ.അച്ചാമ്മ അലക്‌സിനൊപ്പം ഔദ്യോഗിക കാറിൽ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലെത്തിയാണ് മാത്യു ടി. തോമസ
തിരുവനന്തപുരം: ഉൾപ്പാർട്ടി പ്രശ്‌നങ്ങളെ തുടർന്ന് മാത്യു ടി തോമസ് രാജി വച്ച ഒഴിവിലേക്ക് ജനതാദളിന്റെ(എസ്) പുതിയ മന്ത്രിയായി കെ കൃഷ്ണൻകുട്ടി ഇന്നു സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് അഞ്ചിന് രാജ്ഭവനിലാണ് ചടങ്ങ്. തുടർന്ന് സെക്രട്ടേറിയറ്റിലെത്തി അദ്ദേഹം ചുമതലയേൽക്കും. മാത്യു ടി തോമസ് കൈകാര്യം ചെയ്ത ജലവിഭവ വകുപ്പ് തന്നെയാകും കെ.കൃഷ്ണൻകുട്ടിക്കും കിട്ടുക. മുഖ്യമന്ത്രിയടക്കം മന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം മാത്യു ടി തോമസ് രാജി വച്ചതോടെയാണ് കൃഷ്ണൻകുട്ടിക്ക് മന്ത്രിയാകാൻ അവസരം കിട്ടിയത്. ചിറ്റൂരിൽ നിന്നുള്ള എംഎൽഎയാണ് കെ.കൃഷ്ണൻകുട്ടി. ആദ്യമായാണ് അദ്ദേഹം മന്ത്രിയാകുന്നത്.
നിലവിൽ മന്ത്രിയായിരുന്ന മാത്യു ടി.തോമസ് ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ സന്ദർശിച്ചു രാജിക്കത്ത് കൈമാറി. രാവിലെ എട്ടരയ്ക്ക് ഭാര്യ ഡോ.അച്ചാമ്മ അലക്‌സിനൊപ്പം ഔദ്യോഗിക കാറിൽ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലെത്തിയാണ് മാത്യു ടി. തോമസ് രാജിക്കത്ത് കൈമാറിയത്.